റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ മുടങ്ങി. കഴിഞ്ഞ സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം മുടങ്ങിയത്.
ക്രിസ്തുമസ് അവധിക്കായി അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും എത്തിയവരടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. എന്നാൽ കൃത്യമായ വിവരങ്ങൾ നൽകാൻ അധികൃതർ തയാറാകുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു.
മോശം കാലാവസ്ഥ കാരണം മേഖലയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനങ്ങൾ തിരിച്ചുവിട്ടതും, ഇന്ധന വിതരണ സംവിധാനത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികളും കഴിഞ്ഞ രണ്ട് ദിവസമായി നിരവധി വിമാന സർവീസുകളെ ബാധിച്ചതായി റിയാദ് വിമാനത്താവള അധികൃതർ അറിയിച്ചു.






