Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: international

അമേരിക്കയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.7 തീവ്രത

ന്യൂയോർക്ക്: അമേരിക്കയിൽ ഭൂചലനം. ന്യൂ ജേഴ്‌സിയിലെ ഹിൽസ്ഡേലിന് സമീപമാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂ ജേഴ്സി, ന്യൂയോർക് നഗരങ്ങളിൽ അനുഭവപ്പെട്ടു. അതേസമയം എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടില്ല. അമേരിക്കൻ പ്രാദേശിക സമയം ഓഗസ്റ്റ് 5 ഉച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളിൽ പരിശോധനകൾ നടക്കുന്നുണ്ട്.
Read more

ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയില്‍ ഇടപാടുകള്‍ നടത്താം

ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയിലെ ഇടപാടുകള്‍ നടത്താൻ സൗകര്യമൊരുങ്ങും. ഇത് സംബന്ധിച്ച് യുഎഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയായ ‘ആനി’യുമായി യുപിഐ ധാരണയിലെത്തി. ഇതുവഴി ഇന്ത്യക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മുഴുവന്‍ ഇടപാടുകളും നടത്താന്‍ സാധിക്കും. ഇതുവഴി ഇന്ത്യക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എല്ലാ ഇടപാടുകളും നടത്താൻ സാധിക്കും. ഇന്ത്യന്‍ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ചതും വേറിട്ടതുമായ യാത്രാനുഭവമാണ് ലഭിക്കുകയെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ […]
Read more

സൗദിക്കും റഷ്യക്കുമിടയിൽ സഞ്ചരിക്കാൻ വിസ വേണ്ട; ഇളവുവരുത്താൻ ധാരണ

സൗദി അറേബ്യക്കും റഷ്യക്കുമിടയിൽ യാത്രാനടപടികൾ എളുപ്പമാക്കാൻ വിസാനിയമത്തിൽ ഇളവുവരുത്തും. രണ്ടു രാജ്യത്തെയും പൗരന്മാർക്ക് പരസ്പരം വിസയില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാകും ഇളവ് വരുത്തുന്നത്. ഇതിനുള്ള കരാർ ഉടൻ ഒപ്പുവെക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ഒരുമിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇരുരാജ്യങ്ങൾക്കുമിടയിൽ വിനോദസഞ്ചാരികളുടെ എണ്ണം അനുദിനം വർധിക്കുന്നുണ്ട്. വിസാനടപടിക്രമങ്ങളിൽ ഇളവുവരുത്തുന്നത് പരസ്പരം യാത്രകൾ എളുപ്പമാക്കാനും ടൂറിസം വിനിമയം വർധിപ്പിക്കുന്നതിനും […]
Read more

മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനം; ഒപ്പുവച്ച് കസാഖിസ്ഥാൻ പ്രസിഡന്‍റ്

അൽമാറ്റി: പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ച് കസാഖിസ്ഥാൻ. പ്രസിഡന്‍റ് കസ്സിം ജോമാർട്ട് ടോക്കയേവ് ഈ നിയമത്തിൽ ഒപ്പുവച്ചു. കഴിഞ്ഞ ദിവസം നിയമമായി മാറിയ നിരവധി ഭേദഗതികളിൽ ഒന്നാണിതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മുഖം കാണാൻ കഴിയാത്ത വിധമുള്ള വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ ധരിക്കരുത് എന്നാണ് നിയമത്തിൽ പറയുന്നത്. എന്നാൽ ചികിത്സാ ആവശ്യങ്ങൾ, പ്രതികൂല കാലാവസ്ഥ, കായിക, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കെല്ലാം ഇളവുണ്ട്. ഈ നിയമത്തിൽ ഏതെങ്കിലും മതത്തെയോ മതപരമായ വസ്ത്രധാരണ രീതികളെയോ വ്യക്തമായി പരാമർശിക്കുന്നില്ല. എന്നാൽ […]
Read more

കാനഡയിൽ 300 കോടി‌യുടെ മയക്കുമരുന്ന് വേട്ട; ഐഎസ്‌ഐ-ഖലിസ്ഥാനി ബന്ധമുള്ള 7 ഇന്ത്യൻ വംശജർ അറസ്റ്റിൽ

കാനഡയിലെ ഒന്റാറിയോയിൽ ഐഎസ്‌ഐ-ഖലിസ്ഥാനി ബന്ധമുള്ള നിരവധി സിഖുകാർ ഉൾപ്പെടെ ഏഴ് ദക്ഷിണേഷ്യക്കാരെ അറസ്റ്റ് ചെയ്തു. 300 കോടി‌യുടെ മയക്കുമരുന്നാണ് കണ്ടെത്തിയത്. പീൽ പോലീസിന്റെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അർവിന്ദർ പവാർ (29), മൻപ്രീത് സിങ് (44), ഗുർതേജ് സിങ് (36), കരഞ്ജിത് സിങ് (36), സർതാജ് സിങ് (27), ശിവ് ഓങ്കാർ സിങ് (31), സജ്ഗിത് യോഗേന്ദ്രരാജ (31), ടോമി ഹ്യൂൻ (27), ഫിലിപ്പ് ടെപ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പീൽ റീജനൽ […]
Read more

വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ ഒരുങ്ങി പാകിസ്താൻ

ഇന്ത്യക്ക് പിന്നാലെ പാകിസ്താനും വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നു. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘത്തെയാകും പാകിസ്താൻ അയക്കുന്നത്. ഇക്കാര്യം പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അറിയിച്ചതായി ബിലാവൽ ഭൂട്ടോ എക്സിൽ കുറിച്ചു. കൂടാതെ അന്താരാഷ്ട്രവേദിയിൽ പാകിസ്താന്റെ സമാധാന ദൗത്യത്തിന്റെ ഭാഗമാകാൻ ഷഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. പാകിസ്താന്റെ പ്രതിസന്ധി ഘട്ടത്തിൽ ഈ ഉത്തരവാദിത്തം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് ബിലാവൽ ഭൂട്ടോ കൂട്ടിച്ചേർത്തു. മുൻ മന്ത്രി ഹിന റബ്ബാനി ഖാർ, മുൻ പ്രതിരോധ മന്ത്രി ഖുറം ദസ്ത്ഗിർ ഖാൻ, […]
Read more

ഗാസ ക്ഷാമത്തിന്റെ വക്കിൽ; സാഹചര്യം വളരെ മോശം

ജനീവ: ഗാസ ക്ഷാമത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടന. ഉപരോധം കാരണം ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള സഹായങ്ങൾ ഗാസയിലേയ്ക്ക് എത്തുന്നില്ല. 21 ലക്ഷത്തോളം വരുന്ന മുഴുവൻ ജനസംഖ്യയും പട്ടിണി നേരിടുകയാണെന്നും ഏകദേശം 5 ലക്ഷത്തോളം പേർ ഇതിനകം തന്നെ വിനാശകരമായ അവസ്ഥയിലാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കണക്കുകൾ പ്രകാരം ഈ പ്രതിസന്ധി ലോകത്തിലെ ഏറ്റവും മോശമായ പട്ടിണി പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. “നിലവിലുള്ള ഉപരോധത്തിൽ ഭക്ഷണം ഉൾപ്പെടെയുള്ള മാനുഷിക സഹായം തടഞ്ഞുവച്ചതോടെ ഗാസയിൽ […]
Read more

ട്രംപ് സൗദിയിലേക്ക്; മെയ് 13ന്, ഖത്തർ, യുഎഇ എന്നിവിടങ്ങൾ സന്ദർശിക്കും

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത മാസം മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളായിരിക്കും ട്രംപ് സന്ദർശിക്കുന്നത്. മെയ് 13 മുതൽ 16 വരെയായിരിക്കും സന്ദർശനം. അധികാരത്തിൽ എത്തിയതിനു ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ പര്യടനമായിരിക്കും ​ഗൾഫ് യാത്ര. ശനിയാഴ്ച വത്തിക്കാനിൽ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകളിലും ട്രംപ് പങ്കെടുക്കും.
Read more

ട്രംപ് പ്രഖ്യാപിച്ച തിരിച്ചടി തീരുവ പ്രാബല്യത്തിൽ

ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച തിരിച്ചടി തീരുവ ഇന്ന് പ്രാബല്യത്തിൽ.അമേരിക്കക്കെതിരെ തിരിച്ച് നികുതി ഏർപ്പെടുത്തിയ ചൈനക്കെതിരെ 104 ശതമാനമാണ് താരിഫ്. ഇതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാകുകയാണ്. അമേരിക്കയുടെ നീക്കത്തെ വെല്ലുവിളിച്ചതോടെയാണ് ട്രംപ് ചൈനക്കെതിരെ വീണ്ടും 50 ശതമാനം താരിഫ് ഉയർത്തിയത്. തീരുവ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ലോകരാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ താരിഫുകൾ വ്യാപാരയുദ്ധത്തിലേക്കാണ് വഴിവെച്ചിരിക്കുന്നത്. ചൈനക്കെതിരെ 34 ശതമാനം താരിഫാണ് ഡോണൾഡ് ട്രംപ് ആദ്യം […]
Read more

യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ട്രംപ്

അമേരിക്കയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനെ പിരിച്ചുവിടാനും അതിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനങ്ങൾക്ക് പുനർവിന്യസിക്കാനുമുള്ള നടപടികൾക്ക് തുടക്കമിട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. എന്നാൽ കോൺഗ്രസിന്റെ പിന്തുണയില്ലാതെ ട്രംപിന് തന്നെ വകുപ്പ് പൂർണ്ണമായും അടച്ചുപൂട്ടാൻ കഴിയില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു – 100 സീറ്റുകളുള്ള സെനറ്റിൽ 60 വോട്ടുകൾ ആവശ്യമായി വരുമ്പോൾ ഇത് ഒരു സാധ്യതയല്ല. പൊതു വിദ്യാഭ്യാസത്തിന്റെ പൂർണ ചുമതല സംസ്ഥാനങ്ങൾക്ക് നൽകണമെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഉത്തരവ്. വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് ട്രംപ് പറയുന്നു. നിലവിൽ […]
Read more
Advertisement
WhiteswanTV Footer