Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Iran

ദ്വിദിന സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തി. ഇരുപതാമത് ഇന്ത്യ-ഇറാന്‍ സംയുക്ത സമിതി യോഗത്തില്‍ പങ്കെടുക്കാനാണ് അരാഗ്ചി ഇന്ത്യയിലെത്തിയത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായും കൂടിക്കാഴ്ച നടത്തും. പാകിസ്താന്‍ സന്ദര്‍ശിച്ച ശേഷമാണ് അരാഗ്ചി ഇന്ത്യയിലേക്ക് എത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് അരാഗ്ചിയുടെ സന്ദര്‍ശനം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി ഇടപെടുമെന്ന് നേരത്തെ തന്നെ അരാഗ്ചി പറഞ്ഞിരുന്നു. പാക് സന്ദര്‍ശന […]
Read more

‘ആണവ വിഷയത്തില്‍ ‘; അമേരിക്ക-ഇറാന്‍ ഒന്നാംഘട്ട ചര്‍ച്ച അവസാനിച്ചു

മസ്‌കറ്റ്: ഒമാനില്‍ നടന്ന അമേരിക്ക – ഇറാന്‍ സമാധാന ചര്‍ച്ച സമാപിച്ചു. ആണവ നിരോധന കരാര്‍ ഇസ്രയേലിന് കൂടി ബാധകമാക്കിയാല്‍ ഇക്കാര്യം തങ്ങളും പരിഗണിക്കാമെന്നാണ് മധ്യസ്ഥ ചര്‍ച്ചയില്‍ ഇറാന്‍ ഉന്നയിച്ച പ്രധാന നിര്‍ദേശം. രണ്ടാം ഘട്ട ചര്‍ച്ചകള്‍ അടുത്ത ആഴ്ച ആരംഭിക്കും.അമേരിക്കന്‍ പ്രസിഡന്റ ഡോണാള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്‌റ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്റ്റീവ് വിറ്റ്‌കോഫും, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് ഇറാഖ്ജിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദി മധ്യസ്ഥത വഹിച്ചു. […]
Read more

ട്രംപിന്റെ ഭീഷണിക്ക് മറുപടി: മിസൈൽ ശേഖരം സജ്ജമാക്കി ഇറാൻ

ടെഹ്‌റാൻ: ആണവ പദ്ധതി സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണം നടത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് തിരിച്ചടി നൽകുമെന്ന് ഇറാൻ. ഇതോടെ അമേരിക്കയ്ക്കെതിരെ ആയുധശേഖരം സജ്ജമാക്കാനൊരുങ്ങുകയാണ് ഇറാൻ. അമേരിക്ക ഇറാനെതിരെ നടപടി സ്വീകരിച്ചാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി അറിയിച്ചു. അന്തർദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോ‍ർട്ട് ചെയ്തത്. ‘അമേരിക്കയുമായി എല്ലായ്‌പ്പോഴും ശത്രുത പുലർത്തുന്നവരാണ് ഇറാൻ. അവർ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. അത് സാധ്യതമാകുമെന്ന് ഞങ്ങൾ കരുതുന്നില്ല. അമേരിക്ക ഇറാനെതിരെ നടപടി […]
Read more

ആണവ കരാറിന് തയ്യാറല്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തും: ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ആണവ പദ്ധതി സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കിൽ ബോംബാക്രമണം നടത്തുമെന്ന് ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എൻ‌ബി‌സി ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ച അമേരിക്കയുമായുളള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ ഒരു കരാറിൽ എത്തിയില്ലെങ്കിൽ ബോംബാക്രമണം ഉണ്ടാകുമെന്നും ഇരട്ട തീരുവയും ഏർപ്പെടുത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി. എന്നാൽ അമേരിക്കയുമായി നേരിട്ട്‌ ചർച്ചക്കൾക്ക് ഇറാൻ തയ്യാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യൻ […]
Read more

ഹിജാബ് നിയമം താത്ക്കാലികമായി പിന്‍വലിച്ച് ഇറാന്‍

രാജ്യത്ത് നിലവിലുളള ഹിജാബ് നിയമം താത്ക്കാലികമായി പിന്‍വലിച്ച് ഇറാന്‍ ഭരണകൂടം. ഹിജാബ് ആന്റ് ചാരിറ്റി നിയമം നടപ്പാക്കുന്നത് നിര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടേറിയേറ്റ് പാര്‍ലമെന്റിന് കത്ത് നല്‍കുകയായിരുന്നു. ആഭ്യന്തരവും അന്തര്‍ദേശീയവുമായ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനം. ഹിജാബ് നിയമം പാലിക്കാത്ത സ്ത്രീകള്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുന്ന നിയമമാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. പരിഷ്‌കരിച്ച നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ, […]
Read more

ഇബ്രാഹിം റെയ്‌സിയും ആകാശനൗകകളില്‍ ഓര്‍മയായവരും

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടം നിരവധി ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കുമാണ് വഴിയൊരുക്കിയത്. ഹെലികോപ്റ്റർ എങ്ങനെ തകർന്നു, തകർക്കപ്പെട്ടതാണോ തുടങ്ങി നിരവധി സംശയങ്ങളാണ് ഉയരുന്നത്. ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒൻപതു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം വന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. അപകടം നടന്നത് ഇന്നലെയാണെങ്കിലും 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്ത് എത്താനായാത്. പ്രതികൂല കാലാവസ്ഥയായിരുന്നു […]
Read more

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു

ടെ​ഹ്റാ​ൻ: ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി​യും വി­​ദേ­​ശ­​കാ­​ര്യ­​മ​ന്ത്രി അ­​മീ​ര്‍ ഹു­​സൈ​നും അ​ട​ക്ക​മു​ള്ള​വ​ർ മ​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ത​ക​ർ​ന്ന കോ​പ്റ്റ​റി​ന് സ​മീ​പ​മെ​ത്തി​യ ര­​ക്ഷാ­​പ്ര­​വ​ര്‍­​ത്ത­​ക​ര്‍​ക്ക് ജീ​വ​നോ​ടെ ആ­​രെ​യും ക­​ണ്ടെ­​ത്താ­​നാ­​യി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ തു​ർ​ക്കി​യു​ടെ ഡ്രോ­​ണാ­​ണ് ത​ക​ർ​ന്ന കോ​പ്റ്റ​റു​ണ്ടാ​യി​രു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷാ​ദൗ​ത്യ​ത്തി​ന് റ​ഷ്യ​യു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച സം​ഘ​ത്തെ അ​യ​ച്ച​താ​യി റ​ഷ്യ അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ12 മ​ണി​ക്കൂ​റാ​യി നാ​ൽ​പ​തി​ലേ​റെ സം​ഘ​ങ്ങ​ൾ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റേ​നി​യ​ൻ പ്ര​വി​ശ്യ​യാ​യ ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​നി​ലെ ജോ​ൽ​ഫ ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച റെ​യ്സി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഇ​ടി​ച്ചി​റ​ങ്ങി​യെ​ന്നാ​ണ് […]
Read more
1 9 10 11
Advertisement
WhiteswanTV Footer