Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Iran

ഇറാന്റെ ഊർജ കേന്ദ്രങ്ങൾ 10 ദിവസത്തേക്ക് ആക്രമിക്കില്ല: ട്രംപ്

വാഷിംഗ്‌ടൺ: ഇറാനിലെ ഊർജകേന്ദ്രങ്ങളിലേക്കുള്ള ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. പത്ത് ദിവസത്തേക്ക് ആക്രമണം നിർത്തിവെയ്ക്കാനാണ് തീരുമാനം. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് ഈ നീക്കമെന്നും ചർച്ചകളിൽ പുരോഗതി ഉണ്ടാകുന്നുവെന്നും ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. സമാധാനകരാർ അംഗീകരിക്കാത്ത പക്ഷം ആക്രമണം തുടരുമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ പത്ത് ദിവസത്തെ ഇടവേള മിഡിൽ ഈസ്റ്റിൽ സമാധാന ശ്രമങ്ങൾക്ക് സഹായകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Read more

സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്കായി ഹോർമുസ് തുറന്നിടും: ഇറാൻ

ന്യൂഡൽഹി: ഇന്ത്യ അടക്കമുള്ള സുഹൃദ് രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്ക് തുറന്നതായി ഇറാൻ അറിയിച്ചു. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഈ വഴിയിലൂടെ ചരക്കുനീക്കം നടത്താമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയെ ഉദ്ധരിച്ച് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു. ഹോർമൂസ് കടലിടുക്ക് അടച്ചിടരുതെന്നും എല്ലാ രാജ്യങ്ങൾക്കും കടൽവഴി ഗതാഗതത്തിന് സൗകര്യം ഒരുക്കണമെന്നും യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ സുഹൃദ് രാജ്യങ്ങൾക്ക് പ്രത്യേക അനുമതി നൽകിയിരിക്കുന്നത്. ഇതിനുമുമ്പ് […]
Read more

ഗൾഫിലെ എല്ലാ സൈനിക താവളങ്ങളും അടച്ചുപൂട്ടണം; അമേരിക്കയോട് ഇറാൻ

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ വെടിനിർത്തൽ നടപ്പാക്കുന്നതിന് യുഎസിന് മുന്നിൽ കർശന നിബന്ധനകൾ വെച്ച് ഇറാൻ. ഗൾഫ് മേഖലയിലുള്ള എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും അടച്ചുപൂട്ടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം സ്വന്തമാക്കുകയും കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള അധികാരവും വേണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിൻവലിക്കണം, യുദ്ധനാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം, ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രയേൽ സൈനിക നടപടികൾ നിർത്തണം എന്നിവയും ഇറാൻ മുന്നോട്ടുവെച്ചു. യുഎസ് നിർദേശിച്ച 15 […]
Read more

യുദ്ധം അവസാനിപ്പിക്കാൻ ഇറാന് പതിനഞ്ചിന നിർദേശവുമായി യുഎസ്

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇറാനോട് 15 നിർദേശങ്ങൾ മുന്നോട്ടുവെച്ച് അമേരിക്ക. ഇറാന്റെ ആണവപദ്ധതിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയും ചെയ്യണമെന്നതാണ് പ്രധാന നിർദേശങ്ങൾ. ചർച്ചകൾക്ക് വഴിയൊരുക്കാൻ ഒരു മാസത്തെ വെടിനിർത്തലിനും യുഎസ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ നിർദേശങ്ങൾ ഇറാൻ അംഗീകരിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ഇറാന്റെ ആണവശേഷിയും ബന്ധപ്പെട്ട സൈനിക സംവിധാനങ്ങളും നിയന്ത്രിക്കണമെന്ന നിർദേശവും അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിന് പകരമായി ഇറാന്മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഭാഗികമായി പിൻവലിക്കാമെന്നും യുഎസ് പറയുന്നു. […]
Read more

ഇറാൻ അയയുന്നു? മൊജ്താബ ഖാംനേയി US-മായി ചർച്ചയ്ക്ക് സമ്മതിച്ചെന്ന് റിപ്പോർട്ട്

ടെഹ്റാൻ: യുഎസുമായി സന്ധി ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പരമോന്നത നേതാവ് മൊജ്താബ ഖാംനേയി ചര്‍ച്ചയ്ക്ക് സമ്മതിച്ചതായും ഒരു കരാറിലെത്താന്‍ ഇറാന്‍ സന്നദ്ധമാണെന്നും ഇസ്രായേല്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാനും യുഎസും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതായി നേരത്തെ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പ്രധാന വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്നും തന്റെ മരുമകന്‍ ജാരഡ് കുഷ്നറും ഉപദേഷ്ടാവ് സ്റ്റീവ് വിറ്റ്കോഫും ഇറാന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തതായും ട്രംപ് പറഞ്ഞു. […]
Read more

വീണ്ടും റിയാദിനെ ആക്രമിച്ച് ഇറാൻ

റിയാദ്: ഇന്നും റിയാദിനെ ആക്രമിച്ച് ഇറാൻ, രണ്ട് മിസൈലുകളിലൊന്ന് നിലത്ത് പതിച്ചു, ജനവാസമില്ലാത്തയിടത്തായതിനാൽ അപകടമൊഴിവായി. രാജ്യാതിർത്തി കടന്നെത്തിയ ഏഴ് ഡ്രോണുകൾ വെടിവെച്ചിട്ടതായും റിയാദ് ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു പുലർച്ചെ വടക്കൻ, കിഴക്കൻ അതിർത്തികൾ ലക്ഷ്യമാക്കി എത്തിയ ഏഴ് ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചിരുന്നു. ഇതിന് പുറമെ റിയാദ് മേഖലയെ ലക്ഷ്യമാക്കി രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായും സൈന്യം കണ്ടെത്തി. ഇതിൽ […]
Read more

ഹോർമുസ് കടക്കാൻ വൻ തുക ടോൾ ഇടാക്കി ഇറാൻ

ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷം ശക്തമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ വൻതുക ഈടാക്കുന്നതായി റിപ്പോർട്ട്. ഓരോ കപ്പലിനും രണ്ട് മില്യൺ ഡോളർ (ഏകദേശം 18.76 കോടി രൂപ) വരെ ഫീസ് ഈടാക്കുന്നതായാണ് വിവരം. ലണ്ടൻ ആസ്ഥാനമായ വാർത്താ ഏജൻസിയായ ഇറാൻ ഇന്റർനാഷണലാണ് ഈ വിവരം പുറത്തുവിട്ടത്. ട്രാൻസിറ്റ് ഫീസായാണ് ഈ തുക കപ്പലുകളിൽ നിന്ന് പിരിയുന്നത്. യുദ്ധച്ചെലവ് നിറവേറ്റാനാണ് ഈ നടപടി എന്നാണ് ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷ കമ്മിറ്റി അംഗം […]
Read more

ഇറാനിൽ മത്സ്യത്തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ, ഇറാനിലേക്കു പോയ വിഴിഞ്ഞം സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കാണാതായതായാണ് കുടുംബത്തിന്റെ പരാതി. വിഴിഞ്ഞം മുക്കോല കുഴിപ്പള്ളം വീട്ടിൽ തദേയൂസ് (52)നെ കുറിച്ച് കഴിഞ്ഞ രണ്ട് ആഴ്ചയായി വിവരമൊന്നും ലഭിക്കുന്നില്ലെന്ന് ഭാര്യ എലിസബത്ത് റാണി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ മാസം 18-നാണ് തദേയൂസ് ഇറാനിലെത്തിയത്. തമിഴ്നാട്ടിൽ നിന്നുള്ള 20 അംഗ സംഘത്തോടൊപ്പമാണ് യാത്ര പോയത്. രണ്ടാഴ്ച മുൻപാണ് അവസാനമായി വീട്ടിലേക്ക് ഫോൺ ചെയ്തത്. അന്ന് അവിടെ യാതൊരു പ്രശ്നവും ഇല്ലെന്നും സുരക്ഷിതരാണെന്നും […]
Read more

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം

കെയ്‌റോ/ജറൂസലേം: ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുദ്ധം മൂന്ന് ആഴ്ച പിന്നിടുന്ന സാഹചര്യത്തിൽ ഈ ആക്രമണം നിർണ്ണായക ഘട്ടമായാണ് വിലയിരുത്തുന്നത്. തെക്കൻ ഇസ്രായേലിലെ ദിമോണയും അരാദും നഗരങ്ങളെയാണ് ഇറാൻ ലക്ഷ്യമിട്ടത്. ഈ പ്രദേശത്താണ് ഇസ്രായേലിന്റെ പ്രധാന ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇറാൻ പ്രയോഗിച്ച മിസൈലുകൾ തടയാൻ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചില്ലെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. മിസൈലുകൾ നേരിട്ട് […]
Read more

പശ്ചിമേഷ്യൻ യുദ്ധം; ഇറാൻ സൈനിക വക്താവ് കൊല്ലപ്പെട്ടു

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വക്താവ് ജനറൽ അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം മരിച്ചതെന്നാണ് ഇറാൻ ഔദ്യോഗിക ടെലിവിഷൻ അറിയിച്ചത്. ഇറാനിൽ പേർഷ്യൻ പുതുവർഷമായ നൗറൂസ് ആഘോഷിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. മരണത്തിന് തൊട്ടുമുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ നൈനി കടുത്ത പ്രസ്താവന നടത്തിയിരുന്നു. ഇസ്രായേൽ ഇറാന്റെ മിസൈൽ ശേഷി തകർത്തുവെന്ന അവകാശവാദം നൈനി തള്ളിക്കളഞ്ഞിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix