ഇറ്റലിയിൽ ഗുരുദ്വാരയ്ക്ക് മുന്നിൽ വെടിവെപ്പ്; രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു
റോം: ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലെ കോവോയിൽ രണ്ട് ഇന്ത്യൻ വംശജർ വെടിയേറ്റ് കൊല്ലപ്പെട്ടു. വൈശാഖി ആഘോഷത്തിൽ പങ്കെടുത്ത ശേഷം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. കോവോ സ്വദേശിയായ രജീന്ദർ സിംഗ് (48), അഗ്നാഡെല്ലോ സ്വദേശിയായ ഗുർമീത് സിംഗ് (48) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ വ്യവസായ മേഖലയിലുള്ള ഗുരുദ്വാര മാതാ സാഹിബ് കൗർ ജിയുടെ പരിസരത്താണ് സംഭവം. മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറിലെത്തിയ അക്രമി വെടിവെച്ച് ഉടൻ രക്ഷപ്പെടുകയായിരുന്നു. പ്രതിയും […]
Read more