Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: jose k maani

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ജോസ് കെ മാണി

കോട്ടയം: രാജ്യത്തെ 22 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവം ദേശീയ ദുരന്തമാണെന്ന് ജോസ് കെ മാണി പറഞ്ഞു. പരീക്ഷ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ എൻട്രൻസ് പരീക്ഷയായ നീറ്റ് കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയാത്തത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള എൻടിഎ ആണ് പരീക്ഷ നടത്തിയത്. ചോദ്യപേപ്പർ […]
Read more

കേരള കോൺഗ്രസ് എമ്മിൽ അതൃപ്‌തി; തോൽവിക്ക് കാരണം റോഷി അഗസ്റ്റിനെന്ന് വിമർശനം

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കേരള കോൺഗ്രസ് (എം)യിൽ അസന്തോഷം ശക്തമാകുന്നു. പാർട്ടിയുടെ പരാജയത്തിന് കാരണം റോഷി അഗസ്റ്റിൻ ആണെന്നാണ് സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണൻ പുതിയേടത്ത് ആരോപിച്ചത്. മുന്നണി മാറ്റാനുള്ള അവസരം ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ലെന്നും, ഇതോടെ പാർട്ടി വലിയ തിരിച്ചടി നേരിട്ടുവെന്നുമാണ് വിമർശനം. പാർട്ടി അണികൾക്കിടയിൽ റോഷിക്കെതിരെ അമർഷം ഉയരുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അഴിമതിയടക്കമുള്ള ആരോപണങ്ങളും ഉയർത്തപ്പെട്ടിട്ടുണ്ട്. ഇതിനിടെ പ്രമോദ് നാരായണനെതിരെയും വിമർശനം ഉയരുന്നു. യുഡിഎഫുമായി നടന്ന ചർച്ചകളുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് […]
Read more

പാലായിൽ ജോസ് കെ മാണിക്ക് വിജയം ഉറപ്പ്;കോട്ടയത്ത് ആറ് സീറ്റുകൾ ലഭിക്കും സിപിഐഎം റിപ്പോർട്ട്

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന സി‌പി‌ഐ‌എം ജില്ലാ ഘടകങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം, കോട്ടയം, കൊല്ലം, കാസർഗോഡ് ജില്ലകളിൽ നിന്ന് ശുഭപ്രതീക്ഷയുള്ള വിലയിരുത്തലുകളാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. ​എറണാകുളം ജില്ലയിൽ സിറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിക്കുമെന്നും ആറ് സീറ്റുകൾ ഉറപ്പാണെന്നുമാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ നിഗമനം. ആലുവയിൽ ഇത്തവണ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ടെന്നും സംഘടനാ സംവിധാനത്തിന്റെ കൃത്യമായ ഏകോപനം ജില്ലയിൽ ഗുണകരമായെന്നും റിപ്പോർട്ട് […]
Read more

പാലാ ഞങ്ങളുടെ ഹൃദയമാണ്, ചോരയാണ്; ജോസ് കെ. മാണി

പാലാ: കേരള രാഷ്ട്രീയത്തിന്റെ ഹൃദയതുടിപ്പായ പാലാ മണ്ഡലം ഇത്തവണ അഭിമാന പോരാട്ടത്തിലൂടെ തിരിച്ചുപിടിക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. കെ.എം. മാണി എന്ന വികസന നായകൻ കെട്ടിപ്പടുത്ത പാലായുടെ സുവർണ്ണകാലം മാണി സി. കാപ്പന്റെ കാലയളവിൽ തകർക്കപ്പെട്ടുവെന്നും, ആ തകർച്ചയിൽ നിന്ന് മണ്ഡലത്തെ വീണ്ടെടുക്കുക എന്നത് പാർട്ടിയുടെയും ഇടതുമുന്നണിയുടെയും ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ വെറുമൊരു മണ്ഡലമല്ല, അത് തങ്ങളുടെ ഹൃദയവും ചോരയുമാണെന്ന് വികാരാധീനനായി അദ്ദേഹം കൂട്ടിച്ചേർത്തു. ​കഴിഞ്ഞ ഏഴ് വർഷമായി പാലാ […]
Read more

പാലാ പിടിക്കാൻ തന്ത്രങ്ങളുമായി മുന്നണികൾ : വികസനവും രാഷ്ട്രീയ മാറ്റങ്ങളും ചർച്ചയാകുന്നു

പാലാ:കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുള്ള പാലാ നിയമസഭാ മണ്ഡലം ഇത്തവണയും ഒരു കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കുടിയേറ്റ കർഷകരുടെയും ക്രിസ്ത്യൻ വിഭാഗങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനായി 1960-കളിൽ രൂപംകൊണ്ട കേരള കോൺഗ്രസിന്റെ രാഷ്ട്രീയത്തറവാടായി അറിയപ്പെടുന്ന ഈ മണ്ണിൽ, ഇന്ന് മുന്നണികൾ തമ്മിലുള്ള പോരാട്ടം വികസന നേട്ടങ്ങളെയും രാഷ്ട്രീയ മാറ്റങ്ങളെയും മുൻനിർത്തിയാണ്. 1965 മുതൽ 2019 വരെ തുടർച്ചയായി 13 തവണ കെ.എം. മാണി പ്രതിനിധീകരിച്ച ഈ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് മാണി സി. കാപ്പൻ […]
Read more

“എൻജിനീയറിങ് (JEE MAIN) പ്രവേശന പരീക്ഷാ തീയതികൾ ബിജെപിയുടെ ക്രൈസ്തവ വിരുദ്ധതയുടെ തെളിവാണ്.”: ജോസ് കെ. മാണി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഏറ്റവും പവിത്രമായി ആചരിക്കുന്ന പെസഹാ വ്യാഴാഴ്ച ദിനത്തിലും, ഒപ്പം ഉയർപ്പുതിരുന്നാൾ (ഈസ്റ്റർ) എൻജിനീയറിങ് (JEE MAIN) പ്രവേശന പരീക്ഷ നിശ്ചയിച്ചതിലൂടെ ബിജെപിയുടെ ക്രൈസ്തവവിരുദ്ധത സ്പഷ്ടമായി മറനീക്കി പുറത്തുവന്നിരിക്കുകയാണ്‌. രാജ്യവ്യാപകമായി നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടർച്ചയായി മാത്രമേ ഈ നടപടിയെ കാണാൻ സാധിക്കൂ.ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രൈസ്തവ ആരാധനാലയങ്ങളെയും മതസ്ഥാപനങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നവർ ക്രൈസ്തവവിശ്വാസത്തിന്റെ ഭാഗമായ പുണ്യദിവസങ്ങളുടെ പവിത്രതയെ കളങ്കപ്പെടുത്തുകയാണ്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയാകെ ധ്വംസിക്കുന്ന നടപടികളാണ് തുടർച്ചയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടാകുന്നത്. അതിനെല്ലാം കേന്ദ്രസർക്കാർ […]
Read more

Recent News

Advertisement
WhiteswanTV Footer