നിക്ഷേപകരെ വഞ്ചിച്ചു; അഗ്രി-ടൂറിസം തട്ടിപ്പിൽ അച്ഛനും മക്കളും പിടിയിൽ
കളമശ്ശേരി: അഗ്രി ടൂറിസം പദ്ധതികളിൽ വൻലാഭം ലഭിക്കുമെന്ന് വാഗ്ദാനം നൽകി നൂറുകണക്കിന് ആളുകളിൽ നിന്ന് 100 കോടിയിലധികം രൂപ തട്ടിയ കേസിൽ അച്ഛനും രണ്ട് മക്കളും അറസ്റ്റിൽ. ‘അറ്റ്കോസ്’ അഗ്രി ടൂറിസം കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടർമാരായ മുരളീധരൻ (62), മക്കളായ ആഷിക് മുരളി, അഖിൽ മുരളി എന്നിവരെയാണ് കളമശ്ശേരി പൊലീസ് തൃശ്ശൂർ അമലനഗറിലെ അപ്പാർട്ട്മെന്റിൽ നിന്ന് പിടികൂടിയത്. നിക്ഷേപകർക്ക് പണമോ ലാഭവിഹിതമോ നൽകാതിരുന്നതിനെ തുടർന്ന് വിവിധ സ്റ്റേഷനുകളിലായി 54 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ […]
Read more