Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kalolsavam

ആലത്തൂർ ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം

പാലക്കാട്: പാലക്കാട് ആലത്തൂർ ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം. കിഴക്കഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് കലോത്സവം നടക്കുന്നത്. ചെവ്വാഴ്ച്ച ചിത്രരചന മത്സരവും സ്റ്റേജ് തല മത്സരങ്ങളും നടക്കും. ബുധനാഴ്ച്ചയാണ് ഉപജില്ലാ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘടനം. ആലത്തൂർ ഉപജില്ലയിലെ നൂറ്റിയിരുപത് സ്കൂളുകളിൽ നിന്നും അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവം വെള്ളിയാഴ്ച്ച സമാപിക്കും.
Read more

കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവ വേദി മാറ്റി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ വേദി മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 30 മുതല്‍ ജനുവരി 3 വരെ നടക്കുന്ന കലാമേളയ്ക്ക് മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയ വേദിയാകും. നേരത്തെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കലോത്സവം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, മേള നടത്തുന്നതിനാവശ്യമായ അസൗകര്യങ്ങള്‍ നിലവിലുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വേദി മൊഗ്രാല്‍ സ്‌കൂളിലേക്ക് മാറ്റാന്‍ അടിയന്തരമായി തീരുമാനമെടുത്തത്. പുതിയ വേദിയില്‍ മേള നടത്താന്‍ അധികൃതര്‍ പൂര്‍ണ്ണ […]
Read more

സബ്ജില്ലാ സ്കൂൾ കലോത്സവം; കുരുവമ്പലം സ്കൂളിനു ഒന്നാം സ്ഥാനം

പെരിന്തൽമണ്ണ: എൽ പി വിഭാഗത്തിൽ 58 വിദ്യാലയങ്ങൾ പങ്കെടുത്ത പെരിന്തൽമണ്ണ സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ കുരുവമ്പലം എ എം എൽ പി സ്കൂൾ ഒന്നാം സ്ഥാനം നേടി. ജനറൽ വിഭാഗം , അറബിക് വിഭാഗം എന്നിവ ഉൾപ്പെടുന്ന അഗ്രിഗേറ്റ്‌ ഓവറോളിൽ മൂന്നാം സ്ഥാനവും സ്കൂൾ നേടി . പ്രധാന അധ്യാപകൻ കെ പി സുനിൽ കുമാർ , മാനേജർ പി പി ശശി എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. പുലാമന്തോൾ പഞ്ചായത്ത്‌ കലോത്സവത്തിൽ […]
Read more

ഉപജില്ലാ കലോത്സവത്തിൽ സ്വാഗതം ആശംസിച്ചുകൊണ്ടുള്ള പരസ്യ ബോർഡുകളുമായി ചോദ്യപേപ്പർ ചോർച്ചാ കേസിലെ പ്രതി

കോഴിക്കോട്: കൊടുവള്ളി ഉപജില്ലാ കലോത്സവത്തിലേക്കെത്തുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് ചോദ്യ പേപ്പർ ചോർച്ചാ കേസ് പ്രതി. കേസിലെ ഒന്നാം പ്രതിയുടെ ഫോട്ടോ ഉൾപ്പടെയുള്ള പരസ്യ ബോർഡുകൾ ആണ് സ്ഥാപിച്ചത്. വല്യ വിവാദം ഉണ്ടായ ചോദ്യ പേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയും എം എസ് സൊല്യൂഷൻസിന്റെ സിഇഒയുമായ മുഹമ്മദ് ശുഹൈബിന്റെ സ്ഥാപനത്തിന്റെ പരസ്യ ബോർഡുകളാണ് കലോത്സവത്തിന്റെ പ്രധാന വേദിയായ കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡിൻറെ ഇരുവശങ്ങളിലും ഇന്ന് പുലർച്ചയോടെ പ്രത്യക്ഷപ്പെട്ടത്. കൊടുവള്ളി റോഡിൽ നിന്ന് ആരംഭിച്ച് […]
Read more

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍

തൃശ്ശൂര്‍: 2026 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കും. കലോത്സവം കായിക മേള എന്നിവ നടക്കുന്ന ജില്ലകള്‍ പ്രഖ്യാപിച്ചു. കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കലോത്സവവും കായിക മേളയും ജനുവരിയില്‍ നടക്കും. കായിക മേള ‘സ്‌കൂള്‍ ഒളിമ്പിക്‌സ്’ എന്ന പേരിലാണ് തിരുവനന്തപുരത്തു നടക്കും. ശാസ്ത്ര മേള പാലക്കാടും സ്‌പെഷ്യല്‍ സ്‌കൂള്‍ മേള മലപ്പുറത്തും നടക്കും.
Read more

കലോത്സവ കിരീടത്തിൽ മുത്തമിട്ട് തൃശൂർ; സ്വർണക്കപ്പ് പൂരനഗരിയിലേക്ക്

തിരുവനന്തപുരം: 63-ാമത്‌ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ജേതാക്കളയി തൃശൂർ. 1008 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയ തൃശൂർ സ്വർണകിരീടം ശക്തന്റെ മണ്ണിലേക്ക് കൊണ്ടുപോയി. 25 വർഷത്തിന് ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ കലാകിരീടം തൃശൂരിലേക്ക് എത്തുന്നത്. 1007 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 1003 പോയിന്റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തും എത്തി. പതിനാല്‌ ജില്ലകളിൽ നിന്നുള്ള 15,000ലധികം കുട്ടികൾ മാറ്റുരച്ച കലോത്സവത്തിൽ ഒന്നാം സ്ഥാനത്തിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
Read more

കലോത്സവം; സൗജന്യ സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സൗജന്യ യാത്ര സൗകര്യം ഒരുക്കി കെഎസ്ആർടിസി. പത്ത് ഇലക്ട്രിക്ക് ബസ്സുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ 8 മണി മുതൽ രാത്രി 9 മണിവരെയാണ് സർവീസ് നടത്തുന്നത്. വേദികളിൽ നിന്നും പുത്തരിക്കണ്ടത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സർവീസ് നടത്തുക. മുൻ വർഷങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമാണ് ബസ് സർവീസുകൾ ഒരുക്കിയിരുന്നത്. എന്നാൽ ഈ കലോത്സവത്തിന് കുട്ടികൾക്ക് മാത്രമല്ല അവരുടെ അധ്യാപകർക്കും പരിശീലകർക്കും കാണികൾക്കും സൗജന്യ […]
Read more

സംസ്ഥാന കലോത്സവം; വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ്

തിരുവനന്തപുരം: സംസ്ഥാന കലോത്സവ വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രധാന വേദികളിലെല്ലാം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാണ്.ആരോഗ്യ വകുപ്പിന് വിപുലമായ സംവിധാനങ്ങളുണ്ടെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കലോത്സവങ്ങളില്‍ പങ്കെടുക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഏകോപനത്തില്‍ എല്ലാ വേദികളിലും നല്ല നിലയില്‍ തന്നെ മെഡിക്കല്‍ ടീം പ്രവര്‍ത്തിച്ചു വരുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ ടീമിനെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു .
Read more

കലോത്സവ വേദിയിൽ കരവിരുതിന്‍റെ വിസ്‌മയമൊരുക്കി ‘പ്രവൃത്തി പരിചയ പ്രദർശന വിപണന മേള’

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ വേദിയിൽ കലപ്രകടനങ്ങൾക്ക് പുറമെ വിസ്മയ കാഴ്ചകളും ഏറെയാണ്. അത്തരത്തിൽ കരവിരുതിൻ്റെ വിസ്‌മയമൊരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവൃത്തി പരിചയ പ്രദർശന വിപണന മേള. സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന മേള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. തുടർന്ന് സ്റ്റാളുകൾ സന്ദർശിച്ച മന്ത്രി കുട്ടികളെ അഭിനന്ദിച്ചു. തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്‌കൂൾ കുട്ടികളുടെ കരവിരുതുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഒഴിവു സമയങ്ങളിൽ വിദ്യാര്‍ഥികള്‍ നിർമ്മിച്ച […]
Read more

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമേള ഉദ്ഘാടനം ചെയ്യും. 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നൃത്തശില്‍പത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. 25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളില്‍ പങ്കെടുക്കുന്നത്, പതിനയ്യായിരത്തിലേറെ വിദ്യാര്‍ത്ഥികളാണ്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. നാടകാവതരണത്തിന് തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥയാണ് വെള്ളാര്‍മലയിലെ കുട്ടികള്‍ തെരഞ്ഞെടുത്തത്. ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തവും, ഒപ്പനയും, ഹൈസ്‌കൂള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer