Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kalolsavam

സംസ്ഥാന സ്പെഷൽ സ്ക്കൂൾ കലോത്സവം;ട്രോഫി കമ്മറ്റി പവലിയൻ ഉദ്ഘാടനം ചെയ്തു

മലപ്പുറം: തിരൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടക്കുന്ന 26-ാം മത് സംസ്ഥാന സ്പെഷ്യൽ സ്കുൾ കലോത്സവട്രോഫി കമ്മറ്റി ഓഫീസ് വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.വി റഫീഖ് ഉദ്ഘാടനം ചെയ്തു. ട്രോഫി കമ്മറ്റി കൺവീനർ ഇ.പി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. സുനിത , പ്രധാന അധ്യാപകൻ ടി.വി. ദിനേഷ് ,ട്രോഫി കമ്മറ്റി ഭാര വാഹികളായ കെ.എം. അബ്ദുള്ള, മജീദ് കാടേങ്ങൽ, കെ. ഫസലുൽ ഹഖ്, വി.എ. ഗഫൂർ, ജലീൽ വൈരങ്കോട്, സി.ടി […]
Read more

ഭാരതീയ വിദ്യാനികേതൻ തൃശ്ശിവപേരൂർ ജില്ലാ കലോത്സവത്തിന് വർണ്ണാഭമായ തുടക്കമായി

തൃശ്ശൂർ : ഭാരതീയ വിദ്യാനികേതൻ തൃശ്ശിവപേരൂർ ജില്ലാ കലോത്സവം. സാരസ്വതം 2025 വ്യാസ വിദ്യാനികേതനിൽ തുടക്കം കുറിച്ചു. ചാലക്കുടിയുടെ  സ്വന്തം നാടൻപാട്ടുകലാകാരി പ്രസീത ചാലക്കുടി കലോത്സവം ഉദ്ഘാടനം ചെയ്‌തു ഭാരതീയ വിദ്യാനികേതൻ തൃശ്ശൂർ ജില്ലാ അധ്യക്ഷൻ കെ.എസ്.ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് ഗുരുപദം കലോത്സവസന്ദേശം നൽകി. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി സൗമ്യ സുരേഷ്, തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.വി.വിനോദ്, ജഗദ്‌ഗുരുട്രസ്റ്റ് ചെയർമാൻ ജി.പത്മനാഭസ്വാ മി, സ്‌കൂൾ മാനേജർ യു.പ്രഭാകരൻ, സ്‌കുൾ […]
Read more

റവന്യൂ ജില്ലാ കലോത്സവത്തിന്റെ ചെണ്ടമേളം വേദിയില്‍ സംഘര്‍ഷം

കോഴിക്കോട് : റവന്യൂ ജില്ലാ കലോത്സവത്തിന്റെ ചെണ്ടമേളം വേദിയില്‍ സംഘര്‍ഷം. കൊരയങ്ങാട് ക്ഷേത്ര മൈതാനിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളംമത്സരത്തിനൊടുവിലാണ് സംഘര്‍ഷമുണ്ടായത്. വിധി നിര്‍ണയതില്‍ പക്ഷപാതിത്വം കാണിച്ചുവെന്ന ആക്ഷേപം സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു. കോഴിക്കോട് സെന്റ് ജോസഫ് എച്ച്എസ്എസിനെയാണ് വിജയികളായി പ്രഖ്യാപിച്ചത്. ഇതില്‍ പ്രകോപിതരായി മറ്റ് മത്സരാര്‍ഥികളും നാട്ടുകാരും പ്രതിഷേധിക്കുകയായിരുന്നു. ഇവര്‍ വിധി കര്‍ത്താക്കളെ തടഞ്ഞുവെച്ചു. ഇതോടെ ഉന്തും തള്ളുമുണ്ടായി. ജഡ്ജസിനെ വാഹനത്തില്‍ കയറാന്‍ അനുവദിച്ചില്ല. പോലിസ് ഇടപെട്ടാണ് സംഘര്‍ഷം ലഘൂകരിച്ചത്.
Read more

ജില്ലാ സ്‌കൂൾ കലോത്സവം; കപ്പിനരികെ കോഴിക്കോട് സിറ്റി

കോഴിക്കോട്: കൊയിലാണ്ടിയിൽ നടക്കുന്ന അറുപത്തിനാലാമത് ജില്ലാ സ്‌കൂൾ കലോത്സവം തുടരുന്നു. കലോത്സവം അവസാനിക്കാരിക്കെ കോഴിക്കോട് സിറ്റി ഉപജില്ല 661 പോയിന്റുമായി മുന്നേറുകയാണ്. ഈ കുതിപ്പ് തുടർന്നാൽ സിറ്റി കപ്പടിക്കും. 622 പോയിന്റുമായി ബാലുശ്ശേരി ഉപജില്ലയാണ് രണ്ടാമത്. 606 പോയിന്റുമായി ചേവായൂരും 603 പോയിന്റുമായി പേരാമ്പ്രയും പിന്നിലായുണ്ട്. വേദികളിൽ മൽസരങ്ങൾ രാത്രി വൈകും വരെ നീളാനാണ് സാധ്യത.
Read more

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

മലപ്പുറം: തിരൂരിൽ വെച്ച് നവംബർ 27 മുതൽ 29 വരെ നടത്തുന്ന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വർണ്ണോജ്വലമായ തുടക്കം. രാവിലെ 9:30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ എസ് കെ ഐഎഎസ് പതാക ഉയർത്തിയതോടെ കലോത്സവത്തിന് തുടക്കമായി. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽപൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറും ജനറൽ കൺവീനറുമായ സി എ സന്തോഷ് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസലർ […]
Read more

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി സംസ്ഥാന കലോത്സവം നാളെ മുതല്‍ കോഴിക്കോട്ട്

കോഴിക്കോട്: സംസ്ഥാനത്തെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ രണ്ടാമത് സംസ്ഥാന കലോത്സവത്തിന് നാളെ കോടിയേറും. കോഴിക്കോട് ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് കലാമേള അരങ്ങേരുന്നത്. സോണല്‍ കലോത്സവത്തിലെ മത്സര വിജയികളാണ് സംസ്ഥാന തലത്തിൽ മാറ്റുരക്കുക. യൂണിവേഴ്സിറ്റിയുടെ കൊല്ലം, തൃപ്പൂണിത്തുറ, കോഴിക്കോട്, പട്ടാമ്പി, തലശ്ശേരി റീജിയണല്‍ കേന്ദ്രങ്ങളുടെ കീഴില്‍ നാൽപ്പത്തി അഞ്ചാം പഠന കേന്ദ്രങ്ങളാണുള്ളത്. 28ന് വൈകിട്ട് 4ന് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വി.ടി.മുരളി, നിലമ്പൂർ ആയിഷ എന്നിവർ മുഖ്യാതിഥികളാകും. […]
Read more

റവന്യു സ്കൂൾ കലോത്സവം ; അറബനമുട്ടിൽ ചാമ്പ്യൻമാരായി വടുതല

ആലപ്പുഴ : ജില്ലാ റവന്യു സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അറബനമുട്ടിൽ വീണ്ടും ജേതാക്കളായി വടുതല ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂൾ. കാലോത്സവത്തിൽ ഹയർസെക്കൻഡറി ആരംഭിച്ച വർഷം മുതൽ സംസ്ഥാന തലത്തിൽ ജില്ലയെ പ്രതിനിധീകരിക്കുന്നതും കഴിഞ്ഞ 16 വർഷമായി ഹൈസ്കൂൾ വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തുള്ളതും വടുതല ജമാ അത്ത് സ്കൂളാണ്. പലതവണ സംസ്ഥാന തല മത്സരത്തിലും കിരീടം നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. സെപ്റ്റംബറിലാണ് പരിശീലനം ആരംഭിച്ചത്. കഴിഞ്ഞ 15 വർഷമായി കുട്ടികളെ പരിശീലിപ്പിക്കുന്നത് […]
Read more

ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇന്ന് ആരംഭിക്കും

ആലപ്പുഴ: കലകളുടെ മാമാങ്കത്തിന് ആലപ്പുഴ നഗരത്തിൽ ഇന്ന് തുടക്കമാകും. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയമാണ് പ്രധാന വേദി. രാവിലെ 10 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ് ശ്രീലത പതാക ഉയർത്തുന്നതോടെ സ്കൂളിൽ മത്സരങ്ങൾ തുടക്കം കുറിക്കും. ഉച്ചയ്ക്ക് 2 ന് ഒന്നാം വേദിയിൽ 64-ാ മത് ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ചലച്ചിത്ര പിന്നണി ഗാന രചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ് ശ്രീലത അദ്ധ്യക്ഷത […]
Read more

ആലത്തൂർ ഉപജില്ലാ കലോത്സവത്തിൽ ബാനർ വിവാദം

പാലക്കാട്: ആലത്തൂർ ഉപജില്ലാ കലോത്സവത്തിൽ വിദ്യാർത്ഥി സംഘടനാ ബാനർ വിവാദം അധ്യാപകർ പ്രതിഷേധവുമായി രംഗത്ത്. ആലത്തൂർ കിഴക്കഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ല കലോത്സവ വേദിയിൽ വിദ്യാർത്ഥി സംഘടന സ്ഥാപിച്ച ബാനറുകൾ ഔദ്യോഗിക പ്രവേശന കവാടം മറച്ചുവെച്ചതിനെ തുടർന്ന് വലിയ വിവാദമാണ് രൂപപ്പെട്ടിരിക്കുന്നത്. പുലർച്ചയോടെ സ്ഥാപിച്ച ബാനർ ശ്രദ്ധയിൽപ്പെട്ടതോടെ അധ്യാപകർ സ്ഥലത്തെത്തി ബാനറിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടു. കലോത്സവത്തിന്റെ ഔദ്യോഗിക സജീകരണവും വേദിയുടെ ആകർഷതയും ബാധിക്കുന്ന തരത്തിലുള്ള ഈ പ്രവർത്തനത്തിന് എതിരെ ശക്തമായ പ്രതികരണമാണ് ഉണ്ടായത്. […]
Read more

കലോത്സവ ജേതാക്കൾക്ക് സ്കൂളിന്റെ ആദരം

മലപ്പുറം: അരിമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് ഓവറോൾ നേട്ടം കൊയ്തെടുത്ത മൂർക്കനാട് ഗവൺമെൻ്റ് യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് സ്വീകരണം നൽകി. എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് വിദ്യാലയം ശ്രദ്ധേയമായ വിജയം നേടിയത്.​എൽ.പി. അറബിക് വിഭാഗം ഓവറോളിൽ ഒന്നാം സ്ഥാനവും, യു.പി. ജനറൽ, അറബിക്, സംസ്കൃത കലോത്സവങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സ്കൂൾ ഓവറോൾ നേട്ടം കൈവരിച്ചത്.​ വിജയികളെ ആദരിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ കോമ്പൗണ്ട് മുതൽ ചേലക്കോട് അങ്ങാടി വരെ ഗംഭീര ഘോഷയാത്ര […]
Read more

Recent News

Advertisement
WhiteswanTV Footer