കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ച; അന്വേഷണം ആരംഭിച്ച് പൊലീസ്
കണ്ണൂര്‍ :കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപകര്‍ ചോദ്യ പേപ്പര്‍ വാട്‌സാപ്പ് വഴി ചോര്‍ത്തി. പാലക്കുന്ന് ഗ്രീന്‍വുഡ് കോളേജിലെ ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ കണ്ണൂര്‍ സര്‍വകലാശാല അധികൃതര്‍ ഗ്രീന്‍വുഡ് കോളേജിനെതിരെ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനായി സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂര്‍ സര്‍വകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്കും ബേക്കല്‍ പൊലീസിലും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
Read more

