Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kanthapuram A. P. Aboobacker Musliyar

കാന്തപുരത്തിൽ ഉടക്കി ലീ​ഗും മുഖ്യമന്ത്രിയും തമ്മിൽത്തല്ലുമോ? വിഡി സതീശന്റെ പ്രസ്താവനയിൽ പൊള്ളിയത് ലീ​ഗിനും; വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോ​ഗിക്കാൻ BJP

സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരത്തിന്റെ പരാമര്‍ശം തള്ളിയ മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണത്തില്‍ മുസ്ലിം ലീഗിന് അതൃപ്തി എന്ന് സൂചന. സമുദായ നേതാവിനെ പരസ്യമായി മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിക്കരുതായിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട് എന്നാണ് റിപ്പോര്‍ട്ട്. വിശ്വാസികളോട് പറഞ്ഞ കാര്യത്തിന് മുഖ്യമന്ത്രി മറുപടി കൊടുക്കേണ്ടിയിരുന്നില്ല എന്നും ഇവര്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ തുറന്ന വിമര്‍ശനം സമുദായ വിരുദ്ധമെന്ന രീതിയില്‍ മറ്റു ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചേക്കാമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ കാന്തപുരത്തെ പരോക്ഷമായി […]
Read more

ദീനിൻ്റെ കാര്യങ്ങള്‍ പണ്ഡിതന്മാര്‍ പറഞ്ഞു കൊണ്ടേയിരിക്കും; കാന്തപുരത്തെ പിന്തുണച്ച് ഇകെ വിഭാഗം

മലപ്പുറം: സ്ത്രീകളെ കുറിച്ചുള്ള കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ വിവാദ പരാമര്‍ശത്തില്‍ പിന്തുണയുമായി സമസ്ത ഇ കെ വിഭാഗം നേതാക്കളും രംഗത്ത്. നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ തുടങ്ങിയ നേതാക്കളാണ് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ദീനിന്റെ കാര്യങ്ങള്‍ പണ്ഡിതന്മാര്‍ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും അത് അവരുടെ ബാധ്യതയാണെന്നുമായിരുന്നു മുസ്തഫ മുണ്ടുപാറയുടെ പ്രതികരണം. ഇസ്‌ലാാമിന്റെ വ്യവസ്ഥകള്‍ പഠിപ്പിച്ച പ്രവാചകന്റെ ജന്മദിനത്തില്‍ ഇത് സ്വാഭാവികമാണ്. മതകാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശത്തെ കുറ്റമായി കാണുന്നവരോട് സഹതാപിക്കാനെ നിര്‍വാഹമുള്ളൂ. വിശ്വാസിയുടെ […]
Read more

പ്രദർശിപ്പിക്കാൻ സ്ത്രീകൾ ജീവനില്ലാത്ത വസ്തുക്കളോ? ഇനിയെന്ന് സൂര്യനുദിക്കും? തുറന്നടിച്ച് PK ശ്രീമതിയും ജിന്റോ ജോണും; കാന്തപുരം മനസിലാക്കേണ്ട സത്യങ്ങൾ….

അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി ആഗോളതലത്തിലും പ്രാദേശികമായും സ്ത്രീകൾ മുന്നേറുന്ന ഈ ആധുനിക യുഗത്തിൽ, കേരളത്തിലെ പ്രമുഖ മതസംഘടനയായ സമസ്ത കാന്തപുരം വിഭാഗം പുറപ്പെടുവിച്ച പുതിയ നിർദേശം വൻ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇസ്ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ അന്യപുരുഷന്മാർക്കിടയിലോ പൊതുയിടങ്ങളിലോ “പ്രദർശിപ്പിക്കരുത്” എന്ന കർശന മുന്നറിയിപ്പാണ് മഹല്ലുകൾക്കും മദ്രസകൾക്കും നൽകിയിരിക്കുന്നത്. നബിദിനാഘോഷങ്ങളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം വർധിച്ചതിൽ ഉയർന്ന വിമർശനങ്ങൾ മറികടക്കാനാണ് ഈ നീക്കമെങ്കിലും, ജനാധിപത്യ സമൂഹത്തെയും പ്രബുദ്ധ കേരളത്തെയും ഞെട്ടിക്കുന്ന ഭാഷയും നിലപാടുമാണ് സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ‘ഇസ്ലാമിക […]
Read more

അന്യപുരുഷൻമാർക്കിടയിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുത്; മതപരമായ ചട്ടക്കൂട് വേണമെന്ന് കാന്തപുരം

കോഴിക്കോട്‌: ഇസ്സാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് സമസ്ത കാന്തപുരം വിഭാഗം. അന്യപുരുഷന്‍മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടത്തിലോ സ്ത്രീകളെ കൊണ്ടുവരുന്നത് തടയണം. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. നബിദിനാഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസുകള്‍ക്കും നിര്‍ദേശം നല്‍കിയത്. ഇസ്ലാമിക ആഘോഷങ്ങള്‍ അതിരുകടക്കരുത്, മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണമെന്ന തലക്കെട്ടോടെയാണ് സമസ്തയുടെ പ്രസ്താവന. ഇസ്ലാമിക ആഘോഷ്ങ്ങളും ചടങ്ങുകളും മതപരമായ അതിര്‍വരമ്പുകള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണമെന്ന് […]
Read more

സമസ്തയിലെ പിളര്‍പ്പ്; ‘പിന്നില്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍’

കോഴിക്കോട്: സമസ്തയുടെ സ്ഥാപക ദിനാചരണത്തിൽ സുന്നി ഐക്യത്തിന് ശക്തമായ ആഹ്വാനം. കോഴിക്കോട് ടൗൺഹാളിൽ നടന്ന വാർഷിക സമ്മേളനത്തിൽ സമസ്തയിലെ പിളർപ്പിനെ കുറിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഖേദം പ്രകടിപ്പിച്ചു. എപി– ഇപി പിളർപ്പിന് പിന്നിൽ നവീകരണ പ്രസ്ഥാനങ്ങളുടെ ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് കാന്തപുരം പറഞ്ഞു. തന്നെ സമസ്തയിലേക്ക് കൊണ്ടുവന്നത് ഇ.കെ. അബൂബക്കർ മുസ്ലിയാരാണെന്നും പിന്നീട് ചിലരുടെ ഇടപെടലുകൾ മൂലം ഇരുവരെയും അകറ്റിയതാണെന്നും അദ്ദേഹം പ്രതികരിച്ചു. വികാരാധീനനായാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. കാന്തപുരത്തിന്റെ നിലപാടിനെ സമസ്ത നേതാക്കൾ സ്വാഗതം ചെയ്തു. […]
Read more

‘മദ്യനികുതി കുറയ്ക്കുന്നത് കുരങ്ങന് ഏണി വച്ചുകൊടുക്കുന്നത് പോലെ’: വിമർശിച്ച് കാന്തപുരം

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ മദ്യനികുതി ഇളവും പിഎം ശ്രീ പദ്ധതിയും സംബന്ധിച്ച് വിമർശനവുമായി സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. കോഴിക്കോട് ടൗൺഹാളിൽ നടന്ന സമസ്ത സ്ഥാപകദിന സംഗമത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മദ്യവ്യാപനം വർധിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നികുതി കുറയ്ക്കുന്നത് മയക്കുമരുന്ന് ഉപയോഗം വർധിപ്പിക്കാനും ഇടയാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യനിരോധനത്തിലേക്ക് സർക്കാർ നീങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം […]
Read more

കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ. മകൻ ഡോ. ഹക്കീം അസ്ഹരിക്ക് ഒപ്പമാണ് അദ്ദേഹം കേന്ദ്രമന്ത്രിയെ കാണാനെത്തിയത്. ഡോ. ഹക്കീം അസ്ഹരിയാണ് ദില്ലിയിൽ നടന്ന കൂടിക്കാഴ്ചയെ കുറിച്ച് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. അതെസമയം ന്യൂനപക്ഷ സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച് മന്ത്രിയുമായി ചർച്ച നടത്തിയെന്നും പ്രധാന ആശങ്കകൾ അറിയിച്ച് കാര്യക്ഷമമായ പരിഹാര നിർദ്ദേശങ്ങൾ പങ്കുവെച്ചെന്നും അസ്‌ഹരി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
Read more

ജമാഅത്തെ ഇസ്‌ലാമിയുടെ സകാത്തിനെതിരെ വിമർശനവുമായി കാന്തപുരം അബൂബക്കർ മുസ്ലിയാർ

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെ സകാത്തിനെതിരെ വിമർശനവുമായി കാന്തപുരം അബൂബക്കർ മുസ്ലിയാർ. ആരും ബൈത്തു സകാത്തിന്റെ കമ്പനിയെ വിശ്വസിക്കരുത്. അതിൽ ആരും പെട്ടു പോകരുത്. സംഘടിത സകാത്തുമായി ഒരു കൂട്ടർ ഇപ്പോൾ വരികയാണ്. നിസ്കാരവും നോമ്പും എല്ലാം തെറ്റിച്ചവരാണ് അവരെന്നും കാന്തപുരം പറഞ്ഞു. സകാത്ത് എന്ന സൽകർമ്മം മാത്രമാണ് അവസാനം ബാക്കിയുണ്ടായിരുന്നത്. ഇപ്പോൾ അതുംകൂടി നശിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ചില കുതന്ത്രങ്ങൾ കാണിച്ച് സാധുക്കളെ കബളിപ്പിച്ച് സംഘടിത സക്കാത്ത് കൊണ്ടുവരികയാണ് ഇപ്പോൾ നടക്കുന്നത്. മുതലാളിമാരെ കബളിപ്പിച്ചാണ് അവർ സംഘടിത […]
Read more

കാന്തപുരത്തിന്റെ പരാമർശത്തെ വിമർശിച്ച് എം.വി. ഗോവിന്ദൻ

പാലക്കാട്: കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ മെക് സെവന്‍ വ്യായാമക്കൂട്ടായ്മയ്‌ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ പരോക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്ത്. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. അങ്ങനെ ശാഠ്യമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തെല്ലാം അന്ധവിശ്വാസജടിലമായ നിലപാടുകളെ കൃതമായി വെല്ലുവിളിച്ചുകൊണ്ടാണ് സ്ത്രീകളും പൊതുസമൂഹവും മുന്നോട്ട് വന്നിട്ടുള്ളത്. പുരുഷമേധാവിത്വ കേന്ദ്രീകൃതമായ സമൂഹത്തിന്റെ […]
Read more

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉപാസകരെ തിരിച്ചറിയണം;കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്:രാജ്യത്തിന്റെ ഭാസുര ഭാവി നിര്‍ണയിക്കാന്‍ പര്യാപ്തരും പ്രാപ്തിയുള്ളവരെയുമാണ് ജനപ്രതിനിധികള്‍ ആക്കേണ്ടതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.മലപ്പുറം മഅദിന്‍ അക്കാദമിയിലെ പ്രാര്‍ത്ഥനാ സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സമയമാണെന്നും കൃത്യമായ രാഷ്ട്രീയബോധം ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘തല്‍ക്കാലം പി ജെ ജോസഫിനെ കാണില്ല’;സജി മഞ്ഞക്കടമ്പില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉപാസകരെ തിരിച്ചറിയണം.സമ്മതിദാന അവകാശം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണം.സാമൂഹിക ഐക്യവും സഹവര്‍ത്തിത്വവും രാജ്യത്ത് എന്നെന്നും നിലനില്‍ക്കേണ്ടതുണ്ട്.അവരുടെ അപനിര്‍മാണങ്ങളിലൂടെ രാജ്യത്തെ ജനജീവിതരീതി അരക്ഷിതമാകാതിരിക്കാനുമുള്ള ഇടപെടലുകള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix