Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Karnataka

കര്‍ണാടകയില്‍ ഡീസല്‍ വില വര്‍ധിക്കും

ബംഗളൂരു: ഡീസല്‍ വില വർധിപ്പിക്കാൻ കര്‍ണാടക സര്‍ക്കാര്‍. ഡീസല്‍ നികുതിയില്‍ 2.73% വര്‍ധന വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വര്‍ധനവ് ചൊവ്വാഴ്ച പ്രാബല്യത്തില്‍ വന്നു. 18.44 ശതമാനത്തില്‍ നിന്നും 21.17 % ആയാണ് വര്‍ധിപ്പിച്ചത്. ഇതോടെ രണ്ടുരൂപയുടെ വര്‍ധനയാണ് ഒരുലിറ്റര്‍ ഡീസലിന്മേലുണ്ടാവുക. നിലവിലെ വിലയനുസരിച്ച്‌ പുതിയ ഡീസല്‍ വില ലിറ്ററിന് 91.02 ആയി ഉയരും. 2021 നവംബറിന് മുമ്പ് കര്‍ണാടകയില്‍ ഡീസലിന്മേലുള്ള വില്‍പ്പന നികുതി 24% ആയിരുന്നു. 2024 ജൂണില്‍ 18.44 ശതമാനത്തിലേക്ക് കുറച്ചു. പുതിയ വര്‍ധനവ് […]
Read more

ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിച്ച് ഡി കെ ശിവകുമാർ

രാജ്യത്ത് കോൺഗ്രസിന് ഭരണം ഉള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. ഭരണമുള്ള മൂന്നിടങ്ങളിൽ ഏറ്റവും പാർട്ടിക്ക് സ്വാധീനമുള്ളതും കർണാടകയിൽ തന്നെ. കേരളത്തിലുള്ളതിനേക്കാൾ സംഘർഷഭരിതമാണ് കർണാടകയിലെ കോൺഗ്രസ് രാഷ്ട്രീയം. തമ്മിൽ തല്ലും കുതുകാൽ വെട്ടലും തകൃതിയായി നടക്കുന്ന സംസ്ഥാനമാണെന്ന് സാരം. ഇപ്പോഴിതാ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായ ഡി.കെ ശിവകുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കർണാടക കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഡി.കെ ശിവകുമാർ ഉടൻ കോൺഗ്രസ് വിടുമെന്ന പ്രവചനമാണ് ബിജെപി കേന്ദ്രങ്ങൾ നടത്തുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തിയ ഏകനാഥ് ഷിൻഡെയുമായാണ് ഡി.കെ. […]
Read more

മലയാളി വിദ്യാർത്ഥിനി കർണാടകയില്‍ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ബെംഗളൂരു: കര്‍ണാടകയിലെ രാമനഗരയില്‍ കോളേജ് അധികൃതരുടെ മാനസികപീഡനം സഹിക്കാനാവാതെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനി അനാമികയെയാണ് (19) കോളേജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. രാമനഗരയിലെ ദയാനന്ദ് സാഗര്‍ നഴ്‌സിംഗ് കോളേജിലെ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു അനാമിക. മാനേജ്‌മെന്റില്‍ നിന്നുള്ള മാനസികപീഡനം മൂലം വലിയ സമ്മര്‍ദ്ദത്തിലായിരുന്നു കുട്ടി എന്ന് സഹപാഠികള്‍ തന്നെ പറഞ്ഞിരുന്നുവെന്നും കുടുംബം പറയുന്നു. അനാമിക ആത്മഹത്യ ചെയ്യാന്‍ കാരണം കോളേജ് മാനേജ്‌മെന്റാണെന്നും […]
Read more

കേന്ദ്ര ബജറ്റ് വിവേചനപരം, കർണാടകയ്ക്ക് ഒന്നും ലഭിച്ചില്ല; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിനെ ശക്തമായി വിമര്‍ശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഇത് നിരാശാജനകമാണെന്നും കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും കേന്ദ്ര ബജറ്റ് കർണാടകക്ക് ഒന്നും തന്നെ നൽകിയില്ലെന്നും അദ്ധഹം പറഞ്ഞു. ബജറ്റിന് മുന്നോടിയായി നടത്തിയ ചർച്ചയിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കാൻ സംസ്ഥാന റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയെ അയച്ചിരുന്നു, സംസ്ഥാനത്തിനു വേണ്ടി നിരവധി ആവശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. എന്നാൽ ഒന്നുപോലും പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും കൂടുതൽ നികുതി […]
Read more

നീലേശ്വരം വെടിക്കെട്ട് ദുരന്തം: ചികിത്സാ ചെലവുകളും ധനസഹായവും നൽകാതെ സർക്കാർ

കാസർകോട്: നീലേശ്വരം വെടിക്കെട്ട് ദുരന്തത്തിൽ ചികിത്സാ ചെലവടക്കം സംസ്ഥാന സർക്കാർ നൽകിയില്ലെന്ന് ആരോപണം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിക്ക് 1.5 കോടി രൂപയും മരിച്ച രണ്ട് പേരുടെ ആശ്രിതർക്കുള്ള നാല് ലക്ഷം രൂപ വീതമുള്ള ധനസഹായവും അപകട സമയത്ത് സർവീസ് നടത്തിയ ആംബുലൻസുകളുടെ ബില്ലുകളും ഇതുവരെ നൽകിയിട്ടില്ല. ചികിത്സാ ചെലവിനത്തിലെ ബിൽ കുടിശിക ലഭ്യമാക്കാൻ ഇടപെടണമെന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി അധികൃതർ കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനെ സമീപിച്ചു. ഒക്ടോബർ 29-നാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ […]
Read more

ഡി കെ ശിവകുമാറിന് മുഖ്യമന്ത്രി പദം നല്‍കുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ

ബെംഗളൂരു: ഡി കെ ശിവകുമാറിന് ഈ വര്‍ഷം അവസാനം മുഖ്യമന്ത്രി പദം നല്‍കുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ. വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി പദത്തില്‍ രണ്ടര വര്‍ഷമാവുന്നതോടെ താന്‍ മുഖ്യമന്ത്രി സ്ഥാനം കൈമാറുമെന്ന സൂചനയാണ് സിദ്ധരാമയ്യ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. 2023ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു കയറിയോടെ ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിരുന്നു. തുടര്‍ന്ന് രണ്ടരവര്‍ഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനയൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചിരുന്നത്.
Read more

ചിക്കമംഗളൂരുവില്‍ ആറ് മാവോയിസ്റ്റുകള്‍ ഇന്ന് കീഴടങ്ങും

കര്‍ണാടക: ചിക്കമംഗളൂരുവില്‍ വനമേഖലയില്‍ താവളമാക്കിയ ആറ് മാവോയിസ്റ്റുകള്‍ ഇന്ന് കീഴടങ്ങും. ജില്ലാ കളക്ടര്‍ മീന നാഗരാജിന് മുന്‍പാകെയാണ് ഇവര്‍ കീഴടങ്ങുക. മലയാളിയായ ജിഷ ഉള്‍പ്പടെയുള്ളവരാണ് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കബനി ദളത്തിലെ അംഗങ്ങളായ ലത,ടി എന്‍ വസന്ത്, സുന്ദരി വനജാക്ഷി, മാരപ്പ എന്നിവരാണ് ജിഷയോടൊപ്പം കീഴടങ്ങുന്നവര്‍. മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ പദ്ധതി പ്രകാരം ചിക്കമംഗളൂരുവിലെ പശ്ചിമ ഘട്ട മലനിരകളില്‍ കഴിയുന്ന ഇവരുമായി സര്‍ക്കാരിന്റെ ദൂതന്മാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മാവോയിസ്റ്റുകളുടെ നേതാവായ […]
Read more

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയില്‍

കോഴിക്കോട്: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫ പോലീസ് പിടിയില്‍. യുവാവിനെ നടക്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാകയിലേക്ക്‌ പോകുന്ന ബസ്സില്‍ വെച്ചായിരുന്നു അതിക്രമം.കോട്ടയം സ്വദേശിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ഇന്ന് (ജനുവരി ഏഴ്) പുലര്‍ച്ചെ ആയിരുന്നു സംഭവം. ബസ് കോഴിക്കോട് എത്തിയപ്പോള്‍ പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

കർണാടക ജെഡിഎസിൽ നേതൃമാറ്റം

കർണാടക ജെഡിഎസ് അധ്യക്ഷനായി നിഖിൽ കുമാരസ്വാമി . നിലവിൽ എച്ച് ഡി കുമാരസ്വാമിയാണ് കർണാടക ജെഡിഎസ് അധ്യക്ഷൻ. നിഖിൽ കുമാരസ്വാമി യുവജന വിഭാ​ഗം അധ്യക്ഷനാണ്. സംക്രാന്തിക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. എച്ച് ഡി കുമാരസ്വാമി കേന്ദ്രമന്ത്രി ആയതിനാലാണ് ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനം മകന് കൈമാറുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്നും 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാമനഗരയിൽനിന്നും നിഖിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
Read more

മൂത്രമൊഴിക്കാന്‍ അങ്കണവാടിയുടെ പുറത്തേക്ക് പോയ 5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ സിര്‍സിയില്‍ അങ്കണവാടിയില്‍ നിന്ന് മൂത്രമൊഴിക്കാന്‍ അങ്കണവാടിയുടെ പുറത്തേക്ക് പോയ 5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. അഞ്ച് വയസ്സുള്ള മയൂരി സുരേഷ് കുമ്പളപ്പെനവര്‍ ആണ് മരിച്ചത്. സിര്‍സിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയില്‍ ഇന്നലെയാണ് സംഭവം. മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോള്‍ പാമ്പുകടിയേല്‍ക്കുകയായിരുന്നു. കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും ആന്റിവെനം നല്‍കാതെ ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയാണ് പ്രാദേശിക ആശുപത്രിയിലെ ഡോക്ടര്‍ ചെയ്തത്. ഹുബ്ബള്ളിയിലെത്തും മുമ്പ് കുട്ടിക്ക് മരണം സംഭവിച്ചിരുന്നു. ഇതോടെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix