സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala Police

കോഴിക്കോട് നിർത്തിയിട്ട കാറിൽ നിന്ന് 40ലക്ഷം കവർന്നു

കോഴിക്കോട്: പൂവാട്ടു പറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 40.25 ലക്ഷം രൂപ കവര്‍ന്നതായി പരാതി. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്. മാര്‍ച്ച് 19 ന് പകല്‍ 3.10 നും നാല് മണിക്കും ഇടയിലാണ് മോഷണം നടന്നത്. കെഎല്‍ 11 ബിടി 2538 നമ്പര്‍ കാറിലാണ് പണം സൂക്ഷിച്ചിരുന്നത്. കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്തായിരുന്നു മോഷണം. പണം ചാക്കിലാക്കിയാണ് കാറില്‍ സൂക്ഷിച്ചതെന്ന് റഹീസ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബൈക്കിലെത്തിയ രണ്ടു പേര്‍ ചാക്കുമായി പോകുന്ന സിസിടിവി […]
Read more

വ്യാജനാണ് പെട്ടു പോകല്ലെ; മുന്നറിയിപ്പുമായി കേരള പോലീസും എംവിഡിയും

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശമയച്ചുള്ള തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസും എംവിഡിയും. വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്സ്ആപ്പിൽ ലഭിച്ചോ? തട്ടിപ്പിൻ്റെ മറ്റൊരു മുഖമാണത്.മോട്ടോർ വാഹനവകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവഹൻ എന്നപേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ വ്യാജ ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം 1930 ൽ അറിയിക്കുക. www.cybercrime.gov.in […]
Read more

ഓണ്‍ലൈന്‍ ഗെയിമിങ്ങിന്റെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

ഓണ്‍ലൈന്‍ ഗെയിമിങിന്റെ പേരില്‍ പുതിയ തട്ടിപ്പ്. ഗെയിം കളിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാൻ ആവശ്യപ്പെടുകയും തുടര്‍ന്ന് ഗെയിമിങ്ങ് സൈറ്റില്‍ കയറാന്‍ ലിങ്ക് അയച്ചുകൊടുത്തും നടക്കുന്ന തട്ടിപ്പിന്റെ ഇരകൾ ആകരുതെന്ന് മുന്നറിയിപ്പ് നൽകുകയാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ലിങ്കില്‍ കയറിക്കഴിഞ്ഞാൽ ഗിഫ്റ്റ് ബോക്‌സ് ലഭിക്കുകയും അതില്‍നിന്നു ഗോള്‍ഡന്‍ റിങ്, ഡയമണ്ട് നെക്ലസ് തുടങ്ങിയവ ഓഫര്‍ വിലയില്‍ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു. തുടര്‍ന്ന് പണം കൊടുത്ത് ഗിഫ്റ്റ് വാങ്ങിക്കഴിയുമ്പോള്‍ നല്ലൊരു ലാഭത്തില്‍ തന്നെ ആ സൈറ്റില്‍ […]
Read more

പൊലീസ് വാസ്തവത്തിൽ ഒന്നും ചെയ്തിട്ടില്ല; കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തിയതില്‍ കേരള പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് സന്ദീപ് വാര്യര്‍

താനൂരിൽ നിന്നും പെൺകുട്ടികളെ കാണാതായി കണ്ടെത്തിയതില്‍ കേരള പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.വാസ്തവത്തിൽ കേരള പൊലീസ് ചെയ്യാവുന്ന കാര്യങ്ങള്‍ പോലും ചെയ്തിട്ടില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. മാധ്യമശ്രദ്ധ കിട്ടിയതുകൊണ്ട് മാത്രമാണ് ഈ കേസില്‍ കുട്ടികളെ തിരികെ കിട്ടിയത്. നല്ല രീതിയില്‍ ഒരു അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായിട്ടേ ഇല്ല എന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം: കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തിയതില്‍ കേരള പൊലീസ് എന്തോ വലിയ അന്വേഷണ മികവ് […]
Read more

തെലങ്കാന ടണല്‍ ദുരന്തം: രക്ഷാദൗത്യത്തിൽ ഭാഗമാകാൻ കേരള പൊലീസിന്റെ കഡാവര്‍ നായകളും

തിരുവനന്തപുരം: തെലങ്കാന ടണല്‍ ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിന്റെ ഭാഗമാകാനൊരുങ്ങി കേരള പൊലീസിന്റെ കഡാവര്‍ നായകളും. കാണാതായ മനുഷ്യന്മാരെയും മൃതശരീരങ്ങളെയും കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച കഡാവര്‍ നായ്ക്കളും അവയെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും ഹൈദരാബാദിലേക്ക് പുറപ്പെട്ടതായി കേരള സര്‍ക്കാര്‍ വ്യക്തമാക്കി. തെലങ്കാനയിലെ ശ്രീശൈലം ബാങ്ക് കനാൽ നിർമ്മിക്കുന്നതിനിടയാണ് ടണല്‍ തകര്‍ന്ന് എഞ്ചിനീയര്‍മാരും തൊഴിലാളികളും ഉള്‍പ്പെടെ എട്ട് പേര്‍ തുരങ്കത്തിൽ കുടുങ്ങിപ്പോയത്. ഫെബ്രുവരി 22 നായിരുന്നു സംഭവം. രക്ഷാദൗത്യത്തിൽ സഹായത്തിനായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ […]
Read more

സെക്കന്റ് ഹാന്റ് സ്മാര്‍ട്ട്ഫോണുകൾക്ക് പിന്നിൽ വൻ തട്ടിപ്പ്;മുന്നറിയിപ്പുമായി കേരള പൊലീസ്

കൊച്ചി: സെക്കന്റ് ഹാന്റ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് മുന്‍കരുതലുകളോടെ പ്രവര്‍ത്തിച്ചാല്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപെടാമെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പൊലീസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുന്നത് പണം ലാഭിക്കാനുള്ള മികച്ച മാർഗമായിരിക്കാം, എന്നാൽ അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് പ്രധാനമാണ്. സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് ഇനിപ്പറയുന്ന മുൻകരുതലുകളോടെ പ്രവർത്തിച്ചാൽ […]
Read more

മഫ്തി പൊലീസ് തിരിച്ചറിയൽ കാർഡ് കാണിക്കണം: ഹൈക്കോടതി

കൊച്ചി: മഫ്തി പൊലീസ് പരിശോധന നടത്തുന്ന സമയത്ത് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്ന് ഹൈക്കോടതി. മഫ്തി പരിശോധനയ്ക്കെത്തിയ പൊലീസിന് നേരെ കുരുമുളക് സ്‌പ്രേ അടിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതി നിരീക്ഷണം. കസ്റ്റംസിന്റെയും സിബിഐയുടെയും യൂണിഫോം ഉപയോഗിച്ച് തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നും ഹൈക്കോടതി അറിയിച്ചു. പരിശോധന നടത്തുമ്പോള്‍ മഫ്തിയില്‍ ഡ്യൂട്ടി ചെയ്യാന്‍ ചുമതലപ്പെടുത്തിയ കൃത്യമായ ഉത്തരവിന്റെ പകര്‍പ്പ് കൈവശം വെയ്ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേരള പൊലീസ് മാന്വലില്‍ മഫ്തി പട്രോളിങ്ങിനെ കുറിച്ച് പറയുന്നുണ്ട്. ഇത് […]
Read more

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. കേസിലെ സാക്ഷികളെ ഉള്‍പ്പെടെ കൊണ്ടുവന്നാണ് പൊലീസ് തെളിവെടുത്തത്. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്. നിര്‍വികാരനായി കൊലപാതകത്തെ കുറിച്ചുളള എല്ലാ കാര്യങ്ങളും ചെന്താമാര വിശദീകരിച്ചുകൊടുത്തു. പാടത്തിലൂടെ കടന്ന് മലയിലേക്ക് പോയ വഴികളിലൂടെയും ചെന്താമരയെ കൊണ്ടുപോയി തെളിവെടുത്തു. മലയിലേക്ക് പോയ വഴിയും തിരിച്ചുവന്ന വഴിയും ഉള്‍പ്പെടെ ചെന്താമര പൊലീസിന് കാണിച്ചുകൊടുത്തു. പുരയില്‍ […]
Read more

എം ആർ അജിത് കുമാറിനെ പൊലീസിൻ്റെ കായിക ചുമതലയിൽ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിന്റെ സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഓഫീസര്‍ ചുമതലയില്‍ നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി. പൊലീസില്‍ ബോഡി ബില്‍ഡിംഗ് താരങ്ങളുടെ പിന്‍വാതില്‍ നിയമനം വിവാദമായതോടെ തന്നെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ അജിത് കുമാര്‍ കത്ത് നല്‍കുകയായിരുന്നു. എസ് ശ്രീജിത്തിനാണ് പകരം സ്‌പോര്‍ട്‌സ് ഓഫീസര്‍ ചുമതല നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കികൊണ്ടാണ് ബോഡി ബില്‍ഡിങ് താരങ്ങളെ നിയമിക്കുന്നത് എന്ന രീതിയിലുളള വാര്‍ത്തകള്‍ വന്നത് വലിയ വിവാദമായിരുന്നു. നേരത്തെ രണ്ട് ബോഡി ബില്‍ഡര്‍ താരങ്ങളെ […]
Read more

മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യ: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കൊച്ചി: തൃപ്പൂണിത്തുറയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മിഹിറിനെതിരെ റാഗിങ് നടന്നു എന്ന കുടുംബത്തിൻ്റെ പരാതിയില്‍ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. കുട്ടി പഠിച്ച ഗ്ലോബല്‍ പബ്ലിക് ഇന്റര്‍നാഷണല്‍ സ്‌കൂളിലും പൊലീസിന്റെ പരിശോധന ഉണ്ടാകും. അതേസമയം മിഹിറിന്റെ മരണത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടിരുന്നു. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് കെട്ടിടത്തിന്റെ 26-ാം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.