സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ശബരിമലയിൽ മദ്യപിച്ച് ജോലിക്കെത്തിയ പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ

ശബരിമല: ശബരിമലയിൽ ജോലിയ്ക്കിടെ മദ്യപിച്ചെത്തിയതിനെത്തുടർന്ന് അന്വേഷണം നേരിട്ട പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറിനെയാണ് സസ്പെന്റ് ചെയ്തത്. പദ്മകുമാറിന് നിലയ്ക്കൽ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് മദ്യപിച്ചതായുള്ള ആരോപണം ഉയർന്നത് കൂടാതെ പൊതുജനത്തിന് അലോസരമുണ്ടാകുംവിധം പെരുമാറിയെന്ന ആരോപണവും ഉയർന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു. തുടർന്ന് നടന്ന അന്വേഷണങ്ങൾക്ക് ശേഷമാണ് നടപടി.
Read more

അവധിയെടുത്ത് വിദേശ ജോലിയിൽ; 61 നേഴ്‌സുമാരെ സർക്കാർ പിരിച്ചുവിട്ടു

തിരുവനന്തപുരം: വിദേശ ജോലി സാധ്യതകൾ വർധിച്ചതോടെ സർക്കാർ സേവനത്തിലുള്ള നഴ്സുമാരും വിദേശത്തേക്ക് ചേക്കേറുകയാണ്. ജോലിക്ക് ഹാജരാകാതെ, അനധികൃതമായി അവധിയിലുള്ള 61 സ്റ്റാഫ് നഴ്സുമാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കി. ഇവരോടൊപ്പം 216 നഴ്സുമാർ അനധികൃതമായി മെഡിക്കൽ കോളേജുകളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.ജോലിക്ക് തിരികെയെത്താനായി നേരത്തേ നൽകിയ നോട്ടീസുകൾ അവഗണിച്ചതിനാൽ, 61 പേരെ പുറത്താക്കി. ഇവരുടെ പ്രൊബേഷൻകാലം പൂർത്തിയായിരുന്നില്ല. പിണറായി സർക്കാരിന്റെ ഒന്നാം ഭരണകാലത്ത് പരമാവധി അഞ്ചുവർഷം ശൂന്യവേതന അവധിയെടുക്കാനുള്ള നിബന്ധന നടപ്പാക്കുകയും, നഴ്സുമാരും ഡോക്ടർമാരും ഉൾപ്പെടെ നിരവധി പേർ […]
Read more

ഇടുക്കിയിലെ കാട്ടാന ആക്രമണം: അമറിന്റെ ഖബറടക്കം ഇന്ന്, വണ്ണപ്പുറത്ത് ഹർത്താൽ

ഇടുക്കി: കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ കബറടക്കം ഇന്ന്. പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി പുലർച്ചയോടെയാണ് അമറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. രാവിലെ 8.30ന് മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് കബറടക്കം. മരിച്ച അമറിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുകയുടെ ആദ്യ ഗഡു ഇന്ന് കൈമാറിയേക്കും. എന്നാൽ കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ കാട് കയറ്റണമെന്നും കാട്ടാന ആക്രമണത്തിന് […]
Read more

ഉമ തോമസ് എംഎൽഎയുടെ അപകടം; സംഘാടകർക്കെതിരെ കേസ്

കൊച്ചി: ഉമ തോമസ് എംഎൽഎയുടെ അപകടത്തില്‍ സംഘാടകർക്കെതിരെ കേസെടുത്തു. വേദി നിർമ്മിച്ചവരെ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അശ്രദ്ധമായി വേദി നിർമ്മിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. വിഐപി ഗ്യാലറിയിലേക്ക് നടന്നു പോകുന്നതിന് മതിയായ സ്ഥലം ഇല്ല കൂടാതെ കൈവരിയും ഉണ്ടായിരുന്നില്ല. ഉമാ തോമസ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിന്റെ പരാതിയിലാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്.
Read more

ഹൃദ്രോഗം നേരത്തെ തന്നെ കണ്ടുപിടിക്കാൻ എഐ സാങ്കേതിക വിദ്യ

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ശരീരം കാണിച്ചുതുടങ്ങുന്നതിന് മുമ്പുതന്നെ രോഗം കണ്ടെത്താന്‍ എഐ സാങ്കേതികവിദ്യയുമായി ഗവേഷകർ. ഹൃദയമിടിപ്പ് ക്രമരഹിതമാകുന്ന ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്ന അവസ്ഥ നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്. ഇംഗ്ലണ്ടിലെ ലീഡ്‌സ് സര്‍വകലാശാലയും ലീഡ്‌സ് ടീച്ചിങ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റും ചേര്‍ന്നാണ് എഐ രോഗനിര്‍ണയ സംവിധാനം വികസിപ്പിച്ചത്. നിലവില്‍ പരീക്ഷണഘട്ടത്തിലാണ് സംവിധാനം.
Read more

ഹാർബറിൽ ബോട്ടിന് തീപിടിച്ചു

ദുബായ്: ദുബായ് ഹാർബറിൽ ബോട്ടിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ ഫ്യൂവല്‍ സ്റ്റേഷന് സമീപമാണ് സംഭവം. സംഭവം അറിഞ്ഞ ഉടന്‍ തന്നെ അഗ്നിശമനസേന സംഘം എത്തി ആളുകളെ ഒഴിപ്പിക്കാനും തീയണയ്ക്കാനുമുള്ള നടപടികള്‍ തുടങ്ങി. ഒരു മണിക്കൂറിനുള്ളില്‍ തന്നെ സാഹചര്യം പൂര്‍ണമായും നിയന്ത്രണവിധേയനമാക്കി സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
Read more

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. അമർ ഇലാഹി(22) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. മരിച്ച യുവാവിന്റെ മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു അപകടം. രൂക്ഷമായ കാട്ടാന ശല്യമുള്ള മേഖലയാണ് ഇതെന്ന് നാട്ടുകാർ പ്രതികരിച്ചു.
Read more

മധു മുല്ലശ്ശേരിക്കെതിരെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മധു മുല്ലശ്ശേരിക്കെതിരെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മംഗലപുരം പൊലീസാണ് കേസെടുത്തത്. സിപിഐഎം നൽകിയാണ് പരാതിയിലാണ് കേസ്. മുൻ സിപിഐഎം ഏരിയ സെക്ടറിയാണ് മധു മുല്ലശ്ശേരി. കഴിഞ്ഞ മാസമാണ് മധു സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നത് . അതിന് തൊട്ടു പിന്നാലെ സിപിഐഎം മധുവിനെതിരെ പരാതി നൽകിയിരുന്നു. ഏരിയ സമ്മേളനത്തിന് പിരിച്ച പണം തട്ടിയെടുത്തുവെന്നായിരുന്നു പരാതി . മധുവിന് പിന്നാലെ മകനും ബിജെപിയിൽ ചേർന്നിരുന്നു. സമ്മേളത്തിന് […]
Read more

കാസർഗോഡ് വാഹനാപകടം രണ്ടു പേർ മരിച്ചു

കാസർഗോഡ് : കാസർഗോഡ് ദേശീയപാതയിൽ പടന്നക്കാട് ഐങ്ങോത്ത് വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. കണ്ണൂരിൽ നിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. കണിച്ചിറ സ്വദേശികളായ സയിൻ റഹ്മാൻ,ലഹഖ് സൈനബ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Read more

സീരിയൽ താരം ദിലീപ് ശങ്കറിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രശസ്ത സിനിമ, സീരിയൽ താരം ദിലീപ് ശങ്കറിനെ തിരുവനന്തപുരത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലെ മുറിയിൽ ആണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി തുടങ്ങിയ ഹിറ്റ് സീരിയലുകളിൽ അഭിനയിച്ച താരമാണ് ദിലീപ്. നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ല. ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. തുടർന്ന് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.