സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

പള്ളിയിൽ കരോൾ വിലക്കിയ സംഭവം; എസ് ഐക്ക് ക്ലീൻ ചിറ്റ്

തൃശ്ശൂർ : തൃശ്ശൂരിൽ പള്ളിയിൽ കരോൾ വിലക്കിയ സംഭവത്തിൽ ചാവക്കാട് എസ്ഐ വിജിത്തിന് ക്ലീൻ ചിറ്റ്. തൃശ്ശൂർ പാലയൂർ സെന്റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള കരോൾ തടഞ്ഞ എസ്ഐയുടെ നടപടി നിയമപരമായി ശരിയാണെന്ന് പൊലീസ് റിപ്പോർട്ട് . കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് പള്ളി മുറ്റത്ത് കരോൾ ഗാനം പാടുന്നത് എസ്ഐ വിലക്കിയിരുന്നു. പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പറഞ്ഞാണ് എസ്ഐ താക്കീത് നൽകിയത്. കരോൾ പാടിയാൽ തൂക്കിയെടുത്ത് എറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് […]
Read more

‘ആറു വർഷമായി ജയിലിൽ, ഡിഗ്രിക്ക് പോകണം, എന്നെ തൂക്കിക്കൊല്ലൂ…’; പൊട്ടിക്കരഞ്ഞ് ഏഴാം പ്രതി

കൊച്ചി: പെരിയ കൊലക്കേസിലെ വിധിക്ക് പിന്നാലെ കോടതി മുറിയിൽ നടന്നത് നാടകീയ രംഗങ്ങൾ കൂടിയാണ്. ഏഴാം പ്രതി പൊട്ടിക്കരഞ്ഞുകൊണ്ടാണ് കോടതിമുറിയിൽ പ്രതികരിച്ചത്. താൻ പതിനെട്ടാം വയസ്സിലാണ് ജയിലിൽ ആയതെന്നും കഴിഞ്ഞ ആറു വർഷക്കാലമായി ജയിലിൽ തന്നെ തുടരുകയാണെന്നും അശ്വിൻ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. തനിക്ക് ഡിഗ്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് മരിക്കുകയാണെന്നും കോടതി തൂക്കിക്കൊല്ലാൻ നിർദ്ദേശിക്കണമെന്നും അതി വൈകാരികമായി അശ്വിൻ പ്രതികരിച്ചു. മറ്റു പ്രതികളും കുടുംബത്തിലെ സാഹചര്യങ്ങൾ കോടതിയോട് പങ്കുവെച്ചു. പലരും മുതിർന്ന മാതാപിതാക്കൾക്ക് ആരും […]
Read more

പുത്തനായി പാമ്പൻ പാലം; വെർട്ടിക്കൽ ലിഫ്റ്റിംഗ് സെക്ഷനും, പുതിയ പാലം ഗതാഗതത്തിന് സജ്ജം

രാമേശ്വരം: പുതിയ പാമ്പൻ പാലം ഗതാഗതത്തിന് സജ്ജമാണെന്ന് റെയിൽ വികാസ് നിഗം ലിമിറ്റഡ്. ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം പ്രതീക്ഷിക്കുന്നതായി ആർവിഎൻഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീനിവാസൻ പറഞ്ഞു. പഴയ പാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിൽ 2020-ലാണ് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 2024 സെപ്റ്റംബറോടെ പണി പൂർത്തിയായിരുന്നു. പഴയപാലം പിന്നീട് പൊളിച്ചുമാറ്റും. പഴയ പാമ്പൻ പാലത്തിന് സമാന്തരമായി 2.07 കിലോമീറ്റർ (1.29 മൈൽ) നീളത്തിലും 72 മീറ്റർ (236 അടി) വെർട്ടിക്കൽ ലിഫ്റ്റിംഗ് സെക്ഷനും ഉൾപ്പെടുന്നതാണ് പുതിയ […]
Read more

മെഡിക്കല്‍ കോളേജുകളില്‍ രാത്രിയിലും പോസ്റ്റ്മോർട്ടത്തിനുള്ള സംവിധാനമൊരുക്കണമെന്ന് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍ രാത്രിയിലും പോസ്റ്റ്മോർട്ടത്തിനുള്ള സംവിധാനമൊരുക്കണമെന്ന് സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ചുള്ള ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കണമെന്ന് അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒക്ടോബർ ഒന്നിന് രാത്രി പോസ്റ്റ്മോർട്ടം തുടങ്ങിയിരുന്നു. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും ഉടൻ നടപ്പിലാക്കും. മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഫൊറൻസിക് മേധാവിയും ഇതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യണം. രാത്രി പോസ്റ്റ്മോർട്ടം നടത്താൻ ആശുപത്രി വികസനസമിതിക്ക് അനുബന്ധജീവനക്കാരെ അനുവദിക്കും.
Read more

പെരിയ കൊലക്കേസ്: സിപിഎമ്മിന് തിരിച്ചടി, മുൻ എംഎൽഎ ഉൾപ്പെടെ കുറ്റക്കാരെന്ന് കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിപിഎമ്മിന് തിരിച്ചടി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കൊച്ചിയിലെ സിബിഐ കോടതി കണ്ടെത്തി. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം 24 പേരായിരുന്നു കേസിൽ പ്രതിപട്ടികയിലുണ്ടായത്.2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി ഇന്ന് വിധി പറഞ്ഞത്. കെ.വി. കുഞ്ഞിരാമന്‍ […]
Read more

ബാലൺ ഡി ഓറിന് വിനീഷ്യസിനെ അവഗണിച്ചത് അന്യായം: റൊണാൾഡോ

ദുബായ്: ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് വിനീഷ്യസ് ജൂനിയറിനെ അവഗണി ച്ചത് അന്യായമാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. റോഡ്രിക്ക് പകരം വിനീഷ്യസ് ജൂനിയറിനെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് പരിഗണിക്കണമായിരുന്നു. റയൽ മാഡ്രിഡിനൊപ്പം യുഇഎഫ്എ ചാമ്പ്യൻസ് ലീഗ് നേടിയ വിനീഷ്യസ് അതിന് അർഹനാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഗ്ലോബ് സോക്കർ അവാർഡ് വേദിയിൽ ആണ് റൊണാൾഡോയുടെ പരാമർശം. അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ മികച്ച മിഡിൽ ഈസ്റ്റ് കളിക്കാരനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാൻ […]
Read more

എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമം; യുവാവ് പിടിയില്‍

കണ്ണൂർ: പെരിങ്ങത്തൂരില്‍ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎം കൗണ്ടർ കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച വടകര തൂണേരി സ്വദേശി വിഘ്നേശ്വർ പിടിയിൽ. ഡിസംബർ 25ന് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിച്ച്‌ മുഖം മറച്ച യുവാവ് തൂമ്പയുമായാണ് പെരിങ്ങത്തൂരിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎം കൗണ്ടറില്‍ എത്തിയത്. തൂമ്പ ഉപയോഗിച്ച്‌ മെഷീനിന്‍റെ രണ്ട് വശത്തും കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു.
Read more

ലീഗും കോൺഗ്രസ്സും വെച്ചുമാറുന്ന മണ്ഡലങ്ങൾ ഇതൊക്കെയാണ്

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നിലവിൽ മത്സരിക്കുന്ന ചില മണ്ഡലങ്ങൾ കോൺഗ്രസിനും കോൺഗ്രസ് മത്സരിക്കുന്ന ചില മണ്ഡലങ്ങൾ ലീഗിനും വിട്ടു നൽകുവാൻ ധാരണയായേക്കും. നിലവിൽ ലീഗിന്റെ കൈവശമുള്ള കൊല്ലം ജില്ലയിലെ പുനലൂർ, എറണാകുളം ജില്ലയിലെ കളമശ്ശേരി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി തുടങ്ങിയ സീറ്റുകൾ ആകും കോൺഗ്രസിന് നൽകുക. അതേസമയം കോൺഗ്രസിന്റെ കൈവശമുള്ള കൊല്ലം ജില്ലയിലെ ചടയമംഗലം, ആലപ്പുഴ ജില്ലയിലെ കായംകുളം, എറണാകുളം ജില്ലയിലെ കൊച്ചി, പാലക്കാട് ജില്ലയിലെ പട്ടാമ്പി സീറ്റുകൾ ആകും തിരികെ ലീഗിന് […]
Read more

ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് ​ഇല്ല

തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ തീരുമാനം. സർക്കാരുമായുള്ള ഭിന്നത കണക്കിലെടുത്താണ് ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന തീരുമാനം. ഗവർണർ കാലാവധി കഴിഞ്ഞ് നാളെ ഒരു പരിഗണനയും ലഭിക്കാതെ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും യാത്രയാകും. ധനമന്ത്രിയോട് തനിക്ക് പ്രീതി നഷ്ടപ്പെട്ടു എന്ന് പരസ്യമായി പ്രഖ്യാപിച്ചും, മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെയും വിമർശിച്ചും ഗവർണറും സർക്കാരും തമ്മിലുള്ള ബന്ധം മോശമായിരുന്നു. ഒരു നല്ല യാത്രയയപ്പ് ആരിഫ് മുഹമ്മദ് […]
Read more

കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്ന് വീണ് വിദ്യാർഥി മരിച്ചു

കൊല്ലം : കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്ന് വീണ് പ്ലസ് ടു വിദ്യാർഥി മരിച്ചു. ചാത്തിനാംകുളം സ്വദേശി അനന്ദുവാണ്‌ മരിച്ചത്. കൊല്ലം ചാത്തിനാംകുളം അംബേദ്കർ കോളനിയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലാണ് സംഭവം. ഈ ഫാക്ടറി നാളുകളായി പൂട്ടി കിടക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ട് ഫാക്ടറിയുടെ പരിസരത്ത് സുഹൃത്തുക്കൾക്ക് ഒപ്പം ഇരിക്കുകയായിരുന്നു അനന്ദു. ഇതിനിടെയാണ് ചിമ്മിനി തകർന്ന് വീണത്. സംഭവം ഉണ്ടായ ഉടൻ എല്ലാവരും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. അനന്ദു കൂടെയുണ്ടെന്നാണ് സുഹൃത്തുക്കൾ കരുതിയത്. രാത്രിയോടെയാണ് അനന്ദുവിനെ കാണാനില്ലെന്ന് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.