അഞ്ച് വയസ്സുകാരനെ തല്ലിച്ചതച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ
തൃശൂർ : ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരനെ ക്ലാസ് ടീച്ചർ തല്ലിച്ചതച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. തൃശൂർ കുരിച്ചിറ സെന്‍റ് ജോസഫ് യു.പി സ്കൂളിലെ അധ്യാപിക സെലിൻ ആണ് മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്നാണ് ഇന്നലെ രാത്രിയോടെ നെടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെയാണ് തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു.സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ അറസ്റ്റ് ചെയ്തില്ലെന്ന ആക്ഷേപത്തിനിടെയാണ് ഇന്നലെ കീഴടങ്ങൽ. […]
Read more

