കേരളം ഉപതെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്
തിരുവനന്തപുരം : പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ചൂടിലേയ്ക്ക് നീങ്ങുകയാണ് കേരളം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. യുവ നേതാക്കളെ ഇറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പാലക്കാട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെയും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിന്റെയും പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനും മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാഹുൽ ആയിരിക്കും സ്ഥാനാർഥിയെന്ന് നേരത്തേ ഷാഫി പറമ്പിൽ പ്രഖ്യാപിച്ചിരുന്നു. അതിൽ പലർക്കും അസ്വാരസ്യം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതിന് പരിഹാരമായിട്ടുണ്ട്. […]
Read more

