സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

പന്നിയിറച്ചിവില ഇനിയും കൂടും;ആശങ്കയായി ആഫ്രിക്കന്‍ പന്നിപ്പനി

തിരുവനന്തപുരം:സംസ്ഥാനത്ത് പന്നിയിറച്ചിയുടെ വില ഇനിയും കൂടാന്‍ സാധ്യത.അതിര്‍ത്തി കടന്നുള്ള പന്നിവരവിനുള്ള നിരോധനം മെയ് 15 മുതല്‍ മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പന്നിവരവ് തുടങ്ങിയിരിക്കുകയാണ്.സംസ്ഥാനത്ത് ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി ലഭ്യതയില്ല. ആഫ്രിക്കന്‍ പന്നിപ്പനി വ്യാപിക്കുക കൂടി ചെയ്താല്‍ പന്നിയുടെ ലഭ്യതയില്‍ വലിയ കുറവുണ്ടാകും.എന്നാല്‍ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് എത്തിക്കുന്ന പന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി പിടിപെട്ടവയുമുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Read more

രാഹുല്‍ ഗാന്ധി 12ന് വയനാട്ടിലെത്തും

കല്‍പ്പറ്റ:കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 12-ന് വയനാട്ടിലെത്തും.ദേശീയ നേതാക്കളും മണ്ഡല സന്ദര്‍ശനത്തിനായി എത്തുന്ന രാഹുലിന് ഉജ്ജ്വലമായ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ നേതൃത്വം. എന്നാല്‍ റായ്ബറേലി, വയനാട് എന്നീ രണ്ട് മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ചതിന് പിന്നാലെ വയനാട് വിട്ട് നല്‍കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. മണ്ഡലം മൂന്ന് ദിവസത്തിനകം ഒഴിഞ്ഞേക്കുമെന്നാണ് സൂചന.ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെ മുതിര്‍ന്ന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.സ്ഥാനം ഒഴിയുന്നതിന് മുമ്പായി വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്. വയനാട്ടില്‍ […]
Read more

ആലപ്പുഴയില്‍ ഒരു വയസ്സുകാരന് അമ്മയുടെ മര്‍ദനം;ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ആലപ്പുഴ:ആലപ്പുഴ മാന്നാറില്‍ ഒരു വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച് അമ്മ.മാന്നാര്‍ സ്വദേശിനിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മര്‍ദ്ദിച്ചതിന് ശേഷം ദൃശ്യങ്ങള്‍ കുഞ്ഞിന്റെ അച്ഛന് അയച്ചുകൊടുത്തത്.സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും അതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.യുവതിയെ മാന്നാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത : ഇത്തവണ വൈദ്യുതി ബില്‍ കുറയും

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്താണ് പലിശത്തുക നൽകുകയെന്ന് മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ‘600 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കിൽ പലിശയായി 41 രൂപ കിട്ടും. ഈ കണക്കാക്കുന്ന തുക ജൂൺ, ജൂലായ് മാസത്തിലെ വൈദ്യുതി ബില്ലിൽ അഡ്ജസ്റ്റ്മെന്റായി കാണിച്ച് കുറക്കും. ബാക്കി തുകയേ […]
Read more

KSRTC ബസിലും ഡിപ്പോയിലും ആരുടെയും പോസ്റ്റര്‍ വേണ്ടന്ന് കെ.ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിലും ഡിപ്പോകളിലും പോസ്റ്ററുകൾ ഒട്ടിക്കരുതെന്നും കണ്ടാൽ കീറിക്കളയണമെന്നും മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. തന്റെ മുഖം പതിച്ച പോസ്റ്റർ ആയാലും കീറിക്കളയണമെന്നും മന്ത്രി. ബസിൽ പോസ്റ്ററൊട്ടിച്ച് എന്റെ മുഖം ആരെയും കാണിക്കേണ്ടതില്ല. ധൈര്യമായി ഇളക്കിക്കോളൂ. ബസിലും ഡിപ്പോയിലും ആരുടെയും പോസ്റ്റർ ഒട്ടിക്കേണ്ടതില്ല. ഒരുസമ്മേളനത്തിന്റെയും ഫ്ളെക്‌സും പോസ്റ്ററും സ്റ്റേഷനുകളിൽ വേണ്ട -ഗണേഷ്‌കുമാർ നിർദേശം നൽകി. ഓഫീസ് ജീവനക്കാർക്കുള്ള വീഡിയോ സന്ദേശത്തിലാണ് ബസുകളും സ്റ്റേഷനുകളും വൃത്തികേടാക്കുന്നതിനെതിരേ മന്ത്രി കർശനനിലപാടെടുത്തത്. യൂണിയനുകൾക്ക് ബോർഡുകൾ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കും. മറ്റേതെങ്കിലും സംഘടനകൾ […]
Read more

കരിപ്പൂരിൽ ഇറക്കേണ്ട വിമാനം കൊച്ചിയിൽ ഇറക്കി; വിമാനത്തിൽ നിന്നിറങ്ങാതെ പ്രതിഷേധിച്ച് യാത്രക്കാർ

കോഴിക്കോട്: കരിപ്പൂരിൽ ഇറക്കേണ്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി. ദുബായിൽ നിന്ന് പുലർച്ചെ കരിപ്പൂരിൽ എത്തിയ വിമാനമാണ് കാലാവസ്ഥ മോശമായതിനെ തുടർന്ന് കൊച്ചിയിൽ ഇറക്കിയത്. അതേസമയം, പുലർച്ചെ 2.15ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാർ ഇപ്പോഴും തുടരുകയാണ്. വിമാനത്തിൽ തിരികെ കോഴിക്കോട്ട് എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വിമാനത്താവളത്തിലേക്ക് പോകണമെന്ന് ജീവനക്കാർ യാത്രക്കാരോട് ആവശ്യപ്പെട്ടുവെങ്കിലും യാത്രക്കാർ നിരസിക്കുകയായിരുന്നു. വിമാനത്തിൽ നിന്നിറങ്ങില്ല എന്ന നിലപാടിലാണ് യാത്രക്കാർ.
Read more

മഴയോ മഴ…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കൻ തെലങ്കാനയ്ക്ക് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ തെക്കൻ കേരളത്തിന് സമീപം വരെയായി ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
Read more

തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും. ഏഴ് കോടിയോളം രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സോളാർ സ്ഥാപിച്ചതിനു പുറമേ സ്റ്റേഡിയത്തിന്‍റെ അറ്റകുറ്റപ്പണികളും തീര്‍ത്തിട്ടുണ്ട്.നഗരമധ്യത്തിലെ സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂര നിറയെ സോളാര്‍ പാനലായി. ഗ്യാലറിയില്‍ ഇനി വെയിലുകൊള്ളാതെ ഇരിക്കുകയും ചെയ്യാം. ഒരു മെഗാവാട്ട് പദ്ധതിയില്‍നിന്ന് 6000 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും. 2020 ല്‍ തുടങ്ങിയ പദ്ധതി കരാറുകാരുടെ വീഴ്ചമൂലം നീണ്ടുപോകുകയായിരുന്നു. പാരമ്പര്യേതര ഊർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് സ്റ്റേഡിയത്തിൽ സോളാർ പദ്ധതി […]
Read more

സ്കൂളുകൾക്ക് 25 ശനിയാഴ്ചകൾ അദ്ധ്യയനദിനം; വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു

25 ശനിയാഴ്ചകൾ അദ്ധ്യയനദിനമാക്കി സ്കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. 220 അദ്ധ്യയനദിനം തികക്കുന്ന രീതിയിലാണ് കലണ്ടർ. ജൂൺ 15, 22, 29, ജൂലൈ20, 27, ആഗസ്റ്റ് 17, 24, 31, സെപ്റ്റംബർ 7, 28, ഒക്ടോബർ 5, 26, നവംബർ 2, 16, 23, 30, ഡിസംബർ 7, ജനുവരി 4, 25, ഫെബ്രുവരി 1, 15, 22, മാർച്ച് 1, 15, 22 ശനിയാഴ്ചകളാണ് പ്രവൃത്തിദിനമാക്കിയത്. ജൂൺ, ആഗസ്റ്റ്, ഫെബ്രുവരി മാസങ്ങളിൽ മൂന്നും നവംബറിൽ നാലും […]
Read more

‘ഒരുപതിറ്റാണ്ട് കഴിഞ്ഞാലും കോൺഗ്രസ് 100 സീറ്റ് തികയ്ക്കില്ല, NDA ചരിത്രത്തിലെ ഏറ്റവും ശക്തമായ സഖ്യം’

ന്യൂഡല്‍ഹി: ഒരു പതിറ്റാണ്ടുകഴിഞ്ഞാലും കോണ്‍ഗ്രസിന് 100 സീറ്റ് തികയ്ക്കാനാകില്ലെന്ന് മോദി. ഇന്ത്യ സംഖ്യം വേഗത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ സഖ്യമാണ് എന്‍.ഡി.എ എന്നും മോദി അവകാശപ്പെട്ടു. കേന്ദ്രമന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ല. വിജയത്തില്‍ ഉന്മത്തരാവുകയോ പരാജയപ്പെട്ടവരെ പരിഹസിക്കുകയോ ചെയ്യാതിരിക്കുക എന്നതാണ് ഞങ്ങളുടെ മൂല്യം. തോറ്റവരെ പരിഹസിക്കുന്ന വൈകൃതം ഞങ്ങള്‍ക്കില്ല, മോദി പറഞ്ഞു. മത്സരാധിഷ്ഠിതവും സഹകരണത്തിലൂന്നിയതുമായി ഫെഡറലിസത്തിലാണ് തങ്ങളുടെ സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്ന് മോദി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.