പിഎസ്സി നിയമനത്തിൽ രാജ്യത്ത് കേരളം മുന്നില്‍; യുപിഎസ്‍സി റിപ്പോർട്ട്
രാജ്യത്ത് ആകെ നടന്ന പിഎസ്‌സി നിയമനങ്ങളുടെ 40 ശതമാനവും കേരളത്തിൽ. കഴിഞ്ഞ വർഷം 25 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി നടന്നത് 51498 നിയമനങ്ങൾ. മൂന്നരക്കോടിമാത്രം ജനസംഖ്യയുള്ള കേരളത്തിൽ ഈ കാലയളവിൽ 34110 നിയമനം നടന്നതായി യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസ്‍സി) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അരുണാചൽ പ്രദേശ്, മണിപ്പുർ, മിസോറാം എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ കണക്കുകളാണ് യുപിഎസ്‌സി പുറത്തുവിട്ടത്. കേരളം പിഎസ്‌സി വഴി പ്രതിവർഷം മുപ്പതിനായിരത്തിലേറെ നിയമനം നടത്തുമ്പോൾ പല സംസ്ഥാനങ്ങളിലും ആയിരത്തിൽ താഴെയാണ് നിയമനം. […]
Read more

