കൊല്ലത്ത് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍;ഷിബു ബേബി ജോണ്‍
കൊല്ലം:മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.മുഖ്യമന്ത്രി കൊല്ലത്ത് എത്തിയതില്‍ കൃത്യമായ മത രാഷ്ട്രീയമെന്നും തീരദേശ-തോട്ടം മേഖലകളില്‍ മുഖ്യമന്ത്രി എത്തിയില്ലെന്നും കോണ്‍ഗ്രസിനെ മാത്രം മുഖ്യമന്ത്രി കടന്നാക്രമിക്കുന്നുവെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.ക്ഷേമ പെന്‍ഷന്‍ അവകാശമല്ല,ഔദാര്യമാണെന്ന സര്‍ക്കാര്‍ നിലപാട് പിന്തിരിപ്പന്‍ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്ര സഹായം കിട്ടും മുന്‍പ് തന്നെ ക്ഷേമ പെന്‍ഷന്‍ കേരളത്തില്‍ കൊടുത്തിട്ടുണ്ടെന്നും ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാണിച്ചു.മുഖ്യമന്ത്രി നുണപറയുകയാണെന്നും ശരി തെറ്റ് മനസിലാക്കാന്‍ മുഖ്യമന്ത്രിയ്ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലത്ത് മത്സരം യുഡിഎഫും […]
Read more

