Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘പത്മജയുടേത് തരംതാണ പ്രവൃത്തി:കെ മുരളീധരന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം:പത്മജ വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് സഹോദരനും തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍.പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ വച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം നല്‍കിയതിനെതിരെയായിരുന്നു മുരളീധരന്റെ പ്രതികരണം.പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണ്.അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ ഈ വൃത്തികെട്ട കളി എങ്ങനെ കളിക്കാന്‍ പറ്റിയെന്ന് മുരളീധരന്‍ ചോദിച്ചു.

തൃശ്ശൂര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റേയും മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്കാണ് ബിജെപി അംഗത്വം നല്‍കിയത്.’അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല.ഈ വര്‍ഗീയ ശക്തികളെ ഞങ്ങള്‍ തൃശ്ശൂരില്‍ നിന്ന് തുടച്ചുനീക്കും എന്ന് ഇന്ന് പ്രതിജ്ഞയെടുക്കുന്നു’ മുരളീധരന്‍ പറഞ്ഞു.കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തോട് ചേര്‍ന്ന് തയ്യാറാക്കിയ വേദിയില്‍ വച്ചായിരുന്നു അംഗത്വവിതരണം നടത്തിയത്.

അമ്മയുടെ ഓര്‍മ്മദിനത്തിലാണ് പ്രതിജ്ഞയെടുക്കുന്നത്.പത്മജയുടെ കൂടെ നടക്കുന്ന കുറച്ചുപേരാണ് ബിജെപിയില്‍ പോയതെന്ന് മുരളീധരന്‍ പറഞ്ഞു.ഇന്നത്തേത് ചീപ്പ് പ്രവൃത്തിയായിരുന്നു.തന്നെ ആരും ഉപദേശിക്കാന്‍ വരേണ്ട.ഏപ്രില്‍ 26 കഴിയട്ടെ.അത് കഴിഞ്ഞ് എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാമെന്നും മുരളീധരന്‍ പറഞ്ഞു.അച്ഛന്റെ ആത്മാവ് പൊറുക്കാത്ത കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍,ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാര്‍,സംസ്ഥാന സെക്രട്ടറി നാഗേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടത്തിയത്.സ്ത്രീകള്‍ക്ക് ബഹുമാനം കൊടുക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും പാര്‍ട്ടിയില്‍ ചേര്‍ന്നത് അച്ഛനും കൂടി വേണ്ടിയാണെന്നും പത്മജ പറഞ്ഞു.യോഗത്തില്‍ കോണ്‍ഗ്രസിനെ പത്മജ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

Recent News

Advertisement
WhiteswanTV Footer