കെഎസ്ആര്‍ടിസിയുടെ സേവനങ്ങള്‍ ജനോപകാരപ്രദമാകണം:നിര്‍ദ്ദേശങ്ങളിറക്കി കെഎസ്ആര്‍ടിസി മാനേജ്മെന്റ്
തിരുവനന്തപുരം:കെഎസ്ആര്‍ടിസിയുടെ സേവനങ്ങള്‍ ജനോപകാരപ്രദമായ രീതിയില്‍ മെച്ചപ്പെടുത്തുന്നതിന് അതിവേഗ നടപടികളുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്.മാന്യവും സുരക്ഷിതവുമായ യാത്രാവസരങ്ങള്‍ യാത്രക്കാര്‍ക്ക് സൃഷ്ടിക്കേണ്ടതും കെഎസ്ആര്‍ടിസിയുടെ കടമയാണെന്ന് ജീവനക്കാരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.മുഴുവന്‍ യാത്രക്കാരോടും പ്രത്യേകിച്ച് സ്ത്രീകളോടും,കുട്ടികളോടും,വയോജനങ്ങളോടും, ഭിന്നശേഷിയുള്ളവരോടും അന്തസ്സും ആദരവും നിറഞ്ഞ സമീപനം സ്വീകരിക്കേണ്ടതാണെന്നും നിര്‍ദ്ദേശമുണ്ട്.ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ പുറപ്പെടുവിച്ചു.ഇത് സംബന്ധിച്ച് പത്ത് നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ബിബിസിയുടെ ഇന്ത്യന്‍ ന്യൂസ് റൂം പ്രവര്‍ത്തനം നിര്‍ത്തി കെഎസ്ആര്‍ടിസി യാത്രക്കാരാണ് യജമാനന്‍മാര്‍ എന്നുള്ള പൊതു ബോധം എല്ലാ ജീവനക്കാരിലും ഉണ്ടാക്കുകയാണ് പുതിയ നീക്കത്തിലൂടെ […]
Read more

