Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ചെറുവള്ളി എസ്റ്റേറ്റ്: കോടതി വിധി തിരിച്ചടിയല്ലെന്ന് മന്ത്രി കെ രാജന്‍

വയനാട്: ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പാലാ കോടതിയുടെ വിധി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. നടപടിക്രമങ്ങളിലെ വീഴ്ചയാണ് ഇപ്പോള്‍ ഉന്നയിക്കപ്പെട്ടതെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചല്ല വിധിയെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. നിര്‍ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ കണ്ടുവച്ച സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. എന്നാല്‍ സര്‍ക്കാര്‍ അവകാശം ഉന്നയിച്ച 2263 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയല്ലെന്ന് വ്യക്തമാക്കിയാണ് പാലാ കോടതി ഹര്‍ജി തള്ളിയത്. […]
Read more

പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് ഭരണം യുഡിഎഫിന്

പത്തനംതിട്ട: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിലെ കെ.വി. ശ്രീദേവിയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്. നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിലും എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിൽ യുഡിഎഫ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. നിലവിൽ പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും അഞ്ച് അംഗങ്ങൾ വീതവും, എസ്ഡിപിഐക്ക് മൂന്ന് അംഗങ്ങളും എൽഡിഎഫിന് ഒരു അംഗവുമാണ് ഉള്ളത്. മുൻപ് നൽകിയ പിന്തുണ യുഡിഎഫ് നിരസിച്ചതോടെ എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. തുടർന്ന് നടന്ന വോട്ടെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും തുല്യ വോട്ടുകൾ ലഭിച്ചതോടെയാണ് നറുക്കെടുപ്പിലൂടെ […]
Read more

മുരിങ്ങൂർ ശ്രീചീനിക്കൽ ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് മുരിങ്ങൂർ മർച്ചൻ്റ്സ് അസോസിയേഷനും

തൃശ്ശൂർ: മുരിങ്ങൂർ ശ്രീചീനിക്കൽ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി മുരിങ്ങൂർ മർച്ചൻ്റ്സ് അസോസിയേഷൻ ഒരുക്കിയ ആനപ്പന്തലിൽ നിന്ന് അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ നടന്ന കാഴ്ചശിവേലി ശ്രദ്ധേയമായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശൂർ ജില്ലാ പ്രസിഡണ്ടുമായ കെ.വി. അബ്ദുൽ ഹമീദ് ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ ക്ഷേത്ര ഭാരവാഹികളായ കെ എൻ വിശാലക്ഷന്‍, ഇ.വി.മുരളി, സെൽവൻ പണിക്കശ്ശേരി തുടങ്ങിയവർക്ക് സ്വീകരണം നൽകി.നിയോജകമണ്ഡലം ചെയർമാൻ […]
Read more

ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞ് കൊന്ന കേസ്; മാതാവ് കുറ്റക്കാരി

കണ്ണൂര്‍: തയ്യില്‍ ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞ് കൊന്ന കേസില്‍ അമ്മയും ഒന്നാം പ്രതിയുമായ ശരണ്യ കുറ്റക്കാരി. രണ്ടാം പ്രതി ശരണ്യയുടെ ആണ്‍സുഹൃത്ത് നിധിനെ വെറുതെ വിട്ടു. കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്ന് തളിപ്പറമ്പ് അഡിഷണല്‍ സെഷന്‍സ് കോടതി വിമര്‍ശിച്ചു. കേസിന്റെ വിധി ഈ മാസം 21 ന് പറയും. ബന്ധത്തിന്റെ പേരില്‍ നിധിന്‍ കൊലപാതകത്തിന് നിര്‍ബന്ധിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഡാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഫോണ്‍ വിളികളാണ് പ്രധാന […]
Read more

സി.പി.ഐ(എം) ഗൃഹസന്ദർശന പരിപാടി പെരുന്തുരുത്തിയിൽ

തൃശ്ശൂർ : സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് നടന്നു വരുന്ന ഗൃഹസന്ദർശന പരിപാടി ഇന്ന് പഴഞ്ഞി ലോക്കൽ പരിധിയിലെ പെരുന്തുരുത്തി അഞ്ചാം വാർഡിൽ സംഘടിപ്പിച്ചു. പരിപാടിയിൽ ജില്ലാ കമ്മറ്റി അംഗം എം എൻ സത്യൻ, ഏരിയ കമ്മറ്റി അംഗം എൻ കെ ഹരിദാസൻ, പാർട്ടി ലോക്കൽ കമ്മറ്റി അംഗം എ വൈ ഹമീദ്, ബ്രാഞ്ച് സെക്രട്ടറി എ വൈ അഷറഫ് എന്നിവർ പങ്കെടുത്തു. വീടുകളിലെത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും അവരുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കുകയും ചെയ്ത പരിപാടിയെ […]
Read more

ഒറ്റപ്പാലം കൊലപാതകം; എസ് പി സ്ഥലം സന്ദർശിച്ചു

പാലക്കാട്: ദമ്പതികളെ കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്നെന്ന് പാലക്കാട് എസ്പി.സംഭവസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .പ്രതിയായ പൊന്നാനി സ്വദേശി മുഹമ്മദ് റാഫി ലഹരി ഉപയോഗിച്ചതായി സംശയിക്കുന്നതെന്നും പോലീസ് പറഞ്ഞു. എൻഡിപിഎസ് കേസുകളിൽ പ്രതിചേർക്കപ്പെട്ടയാളാണ് റാഫിയെന്നും എസ് പി പറഞ്ഞു .സംഭവ ശേഷം മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടാനായി. കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകരാണ് പ്രതി. മൂന്നു വയസ്സുകാരനായ കുഞ്ഞിനെ ഭാര്യ തന്റെ ഒപ്പം വിട്ടു നൽകാത്തതാണ് വൈരാഗ്യത്തിന് കാരണം. മാസങ്ങളായി അകന്നു കഴിയുകയാണ് പ്രതിയും […]
Read more

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യത്തിനായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ജാമ്യാപേക്ഷയുമായി ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് വീണ്ടും ജാമ്യാപേക്ഷയുമായി മുന്നോട്ട് പോകുന്നത്. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനില്‍ക്കും എന്നത് അടക്കം പരാമര്‍ശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണവും തിരിച്ചടിയായി. ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് നടന്നിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്.
Read more

ഇടതു മുന്നണി ഭരണം തുടരും: ജോസ് കെ. മാണി

കോട്ടയം: കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ 10 വർഷമായി ഭരണം നടത്തുന്ന ഇടതുമുന്നണി സർക്കാർ തുടരുമെന്നും ഇത് കേരളത്തിന് ആവശ്യമാണെന്നും, സാമൂഹ്യക്ഷേമ പദ്ധതികൾ ഇടതുപക്ഷത്തിന് മാത്രമേ കൃത്യമായി ചെയ്യാൻ കഴിയുള്ളൂവെന്നും, കർഷക താല്പര്യങ്ങൾ സംരക്ഷിക്കാൻ കേരള കോൺഗ്രസ് (എം) ന്റെ ആവശ്യങ്ങൾ നടപ്പിലാക്കിയ സർക്കാരാണ് ഇടതുപക്ഷത്തിന്റേതെന്നും, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പ്രസ്താവിച്ചു. എൽഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി കേരള കോൺഗ്രസ് (എം) ന്റെ ഓഫീസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. […]
Read more

അന്നനാട് വായനശാലയിൽ ഒരുമാസത്തെ  റിപ്പബ്ലിക് സദസ്സ്: സംഘാടക സമിതിയായി

തൃശ്ശൂർ: അന്നനാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് സദസ്സിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ചടങ്ങിൽ വായനശാല പ്രസിഡന്റ് പി ആർ ഭാസ്ക്കാരൻമാസ്റ്റർ അധ്യക്ഷത വഹിച്ചു. കാടുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ് , വായനശാല വൈസ് പ്രസിഡൻറ് ഗിരിജ ഉണ്ണി, സെക്രട്ടറി ജിനേഷ് അബ്രഹാം, അനിത നാരായണൻ തുടങ്ങിയവർ സംസാരിച്ചു. കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദേശ പ്രകാരം ജനുവരി 26 മുതൽ ഫെബ്രുവരി 22 വരെ ഒരുമാസം നീണ്ടു നിൽക്കുന്ന ഈ […]
Read more

സ്വര്‍ണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ നിലയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് ഇന്ന് മാത്രം 1,400 രൂപ കൂടി. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വര്‍ണം. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ത്തിന്റെ വില 1,06,840 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,30,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സ്വര്‍ണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്
Read more

Recent News

Advertisement