Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

കാൽനട യാത്രക്കാരുടെ സുരക്ഷ; ബോധവൽക്കരണം നടത്തി

കോഴിക്കോട് : കേരളാ പോലീസ് കാൽനട യാത്രാ സുരക്ഷാ ക്യാമ്പയ്ൻ്റെ ഭാഗമായി താമരശ്ശേരി ട്രാഫിക് യൂനിറ്റ്, ജി വി എച്ച് എസ് എസ് എസ് പി സി യുമായി സഹകരിച്ച് ദേശീയ പാതയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കാൽനടയാത്രക്കാർക്ക് വഴിനടക്കാനുള്ള അവകാശത്തെ മാനിക്കുക, കാൽനടയാത്ര നമ്മുടെ അവകാശമാണ് എന്നീ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയും യാത്രക്കാരെ നേരിൽ കണ്ട് സംസാരിച്ചും, നിയമം പാലിക്കുന്നവർക്ക് മധുരം നൽകിയും നിയമം പാലിക്കാത്തവരെ ബോധവൽക്കരിച്ചും നടന്ന പരിപാടി ഏറെ ജനശ്രദ്ധയാകർഷിച്ചു. താമരശ്ശേരി പഴയ […]
Read more

പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് എക്സ്പോയും നടത്തി

കോഴിക്കോട്: പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ചു പന്നിക്കോട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ കാരുണ്യ പദ്ധതി യുടെ ഭാഗമായി “കൂടെ 2026” പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് എക്സ്പോയും നടത്തി. രാവിലെ 11മണി മുതൽ വൈകുന്നേരം 4 മണി വരെയായിരുന്നു പ്രദർശനം. ഉച്ചക്ക് 2.00 മണിക്ക് ആശുപത്രിയിൽ വെച്ച് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി പി ലൈല പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ഭാരതീയ ചികിത്സാ വകുപ്പ് കോഴിക്കോട് ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ സിനി […]
Read more

മുക്കം അഗസ്ത്യൻ മൂഴിയിലെ ഗതാഗതക്കുരുക്ക്; ട്രാഫിക് പരിഷ്കരണ നടപടി തുടങ്ങി

കോഴിക്കോട് : മുക്കം അഗസ്ത്യൻമൂഴിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ട്രാഫിക് പരിഷ്കരണ നടപടികൾ ആരംഭിച്ചു. 10 നിർദേശങ്ങൾ അടങ്ങിയ ട്രാഫിക് പരിഷ്കരണ നടപടികൾക്കായിരുന്നു ജനകീയ കൂട്ടായ്മ രൂപം നൽകിയിരുന്നത്. നഗരസഭാധ്യക്ഷ കെ.പി.ചാന്ദ്നി വിളിച്ചു ചേർത്ത പൊലീസ് അധികാരികളുടെയും  ജനപ്രതിനിധികളുടെയും ബസ് ഓണേഴ്സ്, ഓട്ടോ ടാക്സി ഡ്രൈവർമാർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ യോഗത്തിലായിരുന്നു തീരുമാനം. അഗസ്ത്യൻമൂഴി അങ്ങാടിയിലെ 4 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പുനഃക്രമീകരണമാണ് ഒന്നാം ഘട്ടത്തിൽ നടപ്പാക്കിയത്. അഗസ്ത്യൻമൂഴി അങ്ങാടിക്ക് സമീപം വളവിൽ തന്നെ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം എസ് പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു കെ പി ശങ്കരദാസ്. ജയില്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത് മെഡിഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ പതിനൊന്നാം പ്രതിയാണ് കെ പി ശങ്കരദാസ്. ശങ്കരദാസിനെഅറസ്റ്റ്‌ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് […]
Read more

പതിനാലുകാരി കൊല്ലപ്പെട്ട സംഭവം; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും, കൂടുതൽ പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്ന് എസ്‍പി

മലപ്പുറം: കരുവാരക്കുണ്ടിൽ പതിനാലുകാരി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതായി മലപ്പുറം എസ്‍പി. പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായ ശേഷമാണ് കൊല്ലപ്പെട്ടത്. ബലാത്സംഗത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എസ്‍പി പറഞ്ഞു. കൊലപാതകം നടന്ന പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. പീഡനവിവരം കുട്ടി അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് കൊലപ്പെടുത്തിയതെന്ന് പ്രതിയായ പതിനാറുകാരൻ പോലീസിനോട് പറഞ്ഞു. ആൺകുട്ടിയെ കോഴിക്കോട് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും മലപ്പുറം എസ്‍പി ആർ. വിശ്വനാഥ് പറഞ്ഞു.വ്യാഴാഴ്ച […]
Read more

കേരള യാത്ര വേദിയില്‍ നേതാക്കളുടെ രാഷ്ട്രീയ പ്രസംഗം; തിരുത്തി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍

കോഴിക്കോട്: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ രാഷ്ട്രീയ പ്രസംഗങ്ങളെ അതേവേദിയില്‍ തള്ളി കാന്തപുരം എ പി അബൂബക്കർ മുസല്യാർ. സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും പേരിലുള്ള സംഗമത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയായി ആരും കാണരുതെന്ന് കാന്തപുരം പറഞ്ഞു. രാഷ്ട്രീയ സമ്മേളനമല്ല നടക്കുന്നതെന്നും പ്രത്യേക രാഷ്ട്രീയം തങ്ങള്‍ക്കില്ലെന്നും കാന്തപുരം ഓർമ്മിപ്പിച്ചു. ഒരു വര്‍ഗീയതയെ […]
Read more

സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ 101-ാം വാർഷികവും, അധ്യാപക- രക്ഷാകർതൃദിനവും

തൃശ്ശൂർ: ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 101-ാം വാർഷികവും, അധ്യാപക- രക്ഷാകർതൃദിനവും, യാത്രയയപ്പ് സമ്മേളനവും “കാമിനോ 2025” എന്ന പേരിൽ ആഘോഷിച്ചു. നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു സമ്മേളനം ഉദ്ഘാടനം ചെയ്തു. അൽവേർണിയ പ്രൊവിൻസ് കോർപ്പറേറ്റ് മാനേജർ സിസ്റ്റർ റിനി വടക്കൻ അധ്യക്ഷത വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർ അൽഫോൻസാ ചാക്കോ, എസ്.എച്ച്. കോൺവെൻ്റ് ചാപ്ലൈൻ ഫാദർ ജോസഫ് ഗോപുരം എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നഗരസഭ കൗൺസിലർ റൈസൺ […]
Read more

ഭണ്ഡാര മോഷണ കേസിലെ പ്രതിക്ക് പ്രായം 18, കേസ് 12.തെളിവെടുപ്പിൽ  കൂസലുമില്ലാതെ പതിനെട്ടുകാരന്‍

തൃശ്ശൂർ: ഭണ്ഡാര മോഷണ കേസിലെ തെളിവെടുപ്പ് സമയത്ത് യാതൊരു കൂസലുമില്ലാതെ പതിനെട്ടുകാരന്‍ പ്രതി. അന്നനാട് വേലുപ്പിള്ളി ശ്രീ ധര്‍മ്മ ശാസ്ത ്‌ക്ഷേത്രത്തിലെ ഭണ്ഡാരവും അന്നനാട് ജംഗ്ഷനിലെ  സ്ഥാപനത്തില്‍ നിന്ന് മോട്ടോര്‍ ബൈക്കും മോഷ്ടിച്ച സംഭവത്തില്‍ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി കൊരട്ടി പോലീസ്.പ്രായപൂര്‍ത്തിയാവാത്ത മൂന്ന് സുഹൃത്തുക്കളുമായിട്ടാണ് അജയുടെ നേതൃത്വത്തില്‍ മോഷണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. മോഷ്ടിച്ച് കിട്ടുന്ന പണവും മറ്റും ചെറുപ്പത്തിലെ ആഡംഭര ജിവിതത്തിനായി ഉപയോഗിക്കുകയാണെന്ന് പറയുന്നു.പിടിയിലായ. പ്രായപൂര്‍ത്ത രണ്ട് കൂട്ടികളെ  ജൂവനൈല്‍ ഹോമിലാക്കിയിരിക്കുകയാണ്. ഭഗവാന്റെ പണം […]
Read more

എരമംഗലത്ത് ഡിവൈഎഫ്ഐ ഓഫീസ് സിപിഐഎം പ്രവർത്തർ തകർത്തു

മലപ്പുറം: പൊന്നാനിയിൽ എരമംഗലത്തെ സിപിഐഎം ലോക്കൽ കമ്മറ്റി ഓഫീസിനുള്ളിലെ ഡി.വൈ.എഫ്.ഐ ഓഫീസ് സി.പി.എമ്മുകാർ തന്നെ അടിച്ചു തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഓഫീസിലുണ്ടായിരുന്ന മൊബൈൽ ഫ്രീസർ, ബൾബ്, ടിവി ഉൾപ്പടെ അടിച്ചു തകർത്തു. വെളിയങ്കോട്ടെ സിപിഐഎം പ്രവർത്തകരാണ് സംഘർഷം ഉണ്ടാക്കിയതെന്ന് എരമംഗലം സിപിഐഎം പ്രവർത്തകർ പറഞ്ഞു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പൊന്നാനി സിപിഐഎമ്മിൽ ഉണ്ടായ വിഭാഗീയതയുടെ തുടർച്ചയായാണ് സംഘർഷമെന്നാണ് വിവരം. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി എം സിദ്ധിഖിന് പൊന്നാനി […]
Read more

ഒറ്റപ്പാലത്ത് വൻ മോഷണം; നഷ്ടപ്പെട്ടത് 5 ലക്ഷം വില വരുന്ന ആഭരണങ്ങൾ

പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറം ശ്രീരാംനഗറിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ മോഷണം. ശ്രീരാംനഗർ ശ്രീനന്ദനത്തിൽ നന്ദകുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷത്തോളം രൂപ വിലമതിക്കുന്ന ഡയമണ്ട് പതിപ്പിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഡയമണ്ട് കല്ല് പതിപ്പിച്ച സ്വർണമോതിരം, ഡയമണ്ട് പതിപ്പിച്ച സ്വർണമാല എന്നിവയാണ് നഷ്ടപ്പെട്ടത്. നന്ദകുമാറും കുടുംബവും വിദേശത്തായതിനാൽ ജനുവരി ഒന്നുമുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. നന്ദകുമാറിന്റെ ഭാര്യയുടെ മാതാപിതാക്കളാണ് ഇടയ്ക്കിടെ വന്ന് വീട് നോക്കാറുള്ളത്. ശനിയാഴ്ച ഇലക്ട്രിസിറ്റി ബിൽ വന്നിട്ടുണ്ടോ എന്ന് നോക്കാൻ ഭാര്യപിതാവ് […]
Read more

Recent News

Advertisement