തൃശ്ശൂർ: ഭണ്ഡാര മോഷണ കേസിലെ തെളിവെടുപ്പ് സമയത്ത് യാതൊരു കൂസലുമില്ലാതെ പതിനെട്ടുകാരന്‍ പ്രതി. അന്നനാട് വേലുപ്പിള്ളി ശ്രീ ധര്‍മ്മ ശാസ്ത ്‌ക്ഷേത്രത്തിലെ ഭണ്ഡാരവും അന്നനാട് ജംഗ്ഷനിലെ സ്ഥാപനത്തില്‍ നിന്ന് മോട്ടോര്‍ ബൈക്കും മോഷ്ടിച്ച സംഭവത്തില്‍ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി കൊരട്ടി പോലീസ്.പ്രായപൂര്‍ത്തിയാവാത്ത മൂന്ന് സുഹൃത്തുക്കളുമായിട്ടാണ് അജയുടെ നേതൃത്വത്തില്‍ മോഷണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.
മോഷ്ടിച്ച് കിട്ടുന്ന പണവും മറ്റും ചെറുപ്പത്തിലെ ആഡംഭര ജിവിതത്തിനായി ഉപയോഗിക്കുകയാണെന്ന് പറയുന്നു.പിടിയിലായ. പ്രായപൂര്‍ത്ത രണ്ട് കൂട്ടികളെ ജൂവനൈല്‍ ഹോമിലാക്കിയിരിക്കുകയാണ്. ഭഗവാന്റെ പണം പോയെങ്കിലും അജയ് അടക്കമുള്ള കുട്ടികള്‍ക്ക് മാനസാന്തരം ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയാണുള്ളതെന്ന് ക്ഷേത്രം പ്രസിഡന്റ് ഐ ഗോവിന്ദനും,സെക്രട്ടറി പി.ആര്‍.രാജേഷും മറ്റു മാതൃസമതി ഭാരവാഹികളും പറഞ്ഞു.ഇത്തരത്തിലൊന്നും ചെയ്യരുതെന്നും മറ്റും അജയെ ഉപദേശിക്കുവാനും ക്ഷേത്ര ഭാരവാഹികള്‍ തയ്യാറായി.എന്നാല്‍ കൊണ്ടു വന്ന ബ്യാഗ് നിറഞ്ഞത് കൊണ്ട് എല്ലാ പണവും എടുക്കാന്‍ സാധിച്ചില്ലെന്ന് അജയ് വിനോദ് തെളിവെടുപ്പിനെത്തിച്ചപോള്‍ പോലീസിനോട് പറഞ്ഞു.
തെളിവുടുപ്പ് സമയത്തും കൂസലില്ലാതെ മോഷണ കേസിലെ പ്രതി അജയ് വിനോദ് സംഭവ ദിവസം ഡിസംബര്‍ 29 തീയതി പുലര്‍ച്ചെയാണ് മോഷണ നടക്കുന്നത്. എറണാക്കുളത്ത് രണ്ട് മോട്ടോര്‍ ബൈക്കിലെത്തി ലോഡ്ജില്‍ താമസിച്ച ശേഷം ചിറങ്ങര മേല്‍പ്പാലത്തിന് സമീപത്തെ കടയില്‍ കയറി രണ്ട് വിലപ്പിടുള്ള വാച്ചും 900 രൂപയും സിഗററ്റ് പാക്കറ്റക്കളും,ബിസ്‌ക്കറ്റും മറ്റും മോഷ്ടിച്ച ശേഷം അന്നനാട് ഷാപ്പിന് സമീപത്തെ കമ്പനിയുടെ മുന്‍ വശത്ത് ഇരുന്നിരുന്ന ബൈക്ക് മോഷ്ടിക്കുകയും അവിടെ നിന്നാണ് ക്ഷേത്രത്തിലെത്തി ക്ഷേത്രത്തിന് മൂന്‍വശത്തായി റോഡിലുള്ള ഭണ്ഡാരത്തിന്റെ പുട്ട് പൊളിച്ച് പണം മോഷ്ടിച്ച ശേഷം ക്ഷേത്രത്തിലെ ഉപദേവത ക്ഷേത്രങ്ങളിലെ അടക്കം എല്ലാ ഭണ്ഢാരങ്ങള്‍ തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു.
അവിടെ നിന്ന് മൂന്ന് ബൈക്കിലായി വരുമ്പോഴാണ് വഴികളിലെ ഭണ്ഡാരങ്ങള്‍ കാണുന്നതും പൂട്ട് തകര്‍ത്ത് പണം കവരുകയും ആയിരുന്നു.കേസിലെ പ്രതികള്‍ സംഭവത്തിന് ശേഷം കാട്ടൂരില്‍ കട കുത്തി തുറന്ന് മോഷണം നടത്തിയ കേസില്‍ പിടിയിലായപ്പോഴാണ് ഇവിടുത്തെ മോഷണ വിവിരം പറയുന്നത്.കൊരട്ടി എസ്.എച്ച്ഒ അമൃത രംഗന്‍, സ്ബ്ബ് ഇന്‍സ്‌പെക്ടര്‍ സി.പി.ഷിബു, എഎസ്‌ഐ കെ.സി.നാഗേഷ്,സീനിയര്‍ സിപിഒ എസ്.അഭിലാഷ്,സിപിഒ അര്‍ജ്ജുന്‍ സുഗുതന്‍, ഹോം ഗാര്‍ഡ്മാരായ ജയന്‍ തോമാസ് എന്നിവരുടെ നേതൃത്വ്ത്തിലാണ് തെളിവെടുപ്പ് നടത്തിയത്.






