തൃശ്ശൂർ: ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 101-ാം വാർഷികവും, അധ്യാപക- രക്ഷാകർതൃദിനവും, യാത്രയയപ്പ് സമ്മേളനവും “കാമിനോ 2025” എന്ന പേരിൽ ആഘോഷിച്ചു.
നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു സമ്മേളനം ഉദ്ഘാടനം ചെയ്തു. അൽവേർണിയ പ്രൊവിൻസ് കോർപ്പറേറ്റ് മാനേജർ സിസ്റ്റർ റിനി വടക്കൻ അധ്യക്ഷത വഹിച്ചു.
നഗരസഭ വാർഡ് കൗൺസിലർ അൽഫോൻസാ ചാക്കോ, എസ്.എച്ച്. കോൺവെൻ്റ് ചാപ്ലൈൻ ഫാദർ ജോസഫ് ഗോപുരം എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
നഗരസഭ കൗൺസിലർ റൈസൺ ആലുക്ക ഛായാചിത്രം അനാച്ഛാദനം ചെയ്തു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഓഫീസ് സ്റ്റാഫ് സി.ജെ. ആനിയെ പിടിഎ പ്രസിഡൻ്റ് ലിജോ കുറ്റിക്കാടൻ മെമൻ്റോ നൽകി ആദരിച്ചു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ലിൻ, പ്രിൻസിപ്പൽ സിസ്റ്റർ സോഫിയ ജോസഫ്, അധ്യാപക പ്രതിനിധികളായ ലത ജോർജ്ജ്, കെ.എ. ജെസ്സി, വിജി വർഗ്ഗീസ്, സ്കൂൾ ലീഡർ എലേന ഷിബു എന്നിവർ പ്രസംഗിച്ചു.
തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.




