Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി

കോതമംഗലം: കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കാടിനുള്ളിൽ ആറ് കിലോ മീറ്റര്‍ ദൂരത്ത് അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. മായാ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ, ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരമാണ് പശുക്കളെ തിരഞ്ഞ് മൂവരും കൊടുംവനത്തിൽ പോയത് . കാട്ടിനുള്ളിൽ കുറച്ചുദൂരം നടന്നതിന് ശേഷമാണ് വഴിതെറ്റിയ കാര്യം മനസിലാക്കുന്നത്. കാട്ടാനയെ കണ്ടു ഭയന്ന് ഇവർ പരസ്പരം ചിതറി ഓടി. വൈകുന്നേരം നാലുമണിയോടെ മായ ഭർത്താവിനെ ഫോണിൽ വിളിച്ചു. താൻ പാറപ്പുറത്ത് […]
Read more

കെ ടി യു വൈസ് ചാന്‍സിലര്‍ നിയമനം : സര്‍ക്കാരിന് തിരിച്ചടി

കൊച്ചി: കേരള സര്‍വ്വകലാശാല താല്കാലിക വൈസ് ചാന്‍സിലറായി പ്രൊഫ. കെ ശിവപ്രസാദിനെ നിയമിച്ച നടപടി സറ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. താല്കാലിക വിസിയെ നിയമിച്ച ചാന്‍സിലര്‍കൂടിയായ ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടിയുടെ തീരുമാനം. കെ ടി യു വിസിയുടെ താല്കാലിക ചുമതല വഹിച്ചിരുന്ന ഡിജിറ്റല്‍ വി സി ഡോ സതി ഗോപിനാഥിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് ചാന്‍സിലര്‍ കെ ശിവപ്രസാദിനെ താല്കാലിക വിസിയായി നിയമിച്ചുകൊണ്ട് ഉത്തരവായത്. സര്‍ക്കാര്‍ നല്‍കിയ പാനലില്‍ നിന്നും നിയമനം […]
Read more

ഐ ഐ ടികളില്‍ രണ്ടു ദിവസം ആര്‍ത്തവ അവധി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐ ഐ ടികളില്‍ രണ്ടു ദിവസം ആര്‍ത്തവ അവധി നല്‍കാനുള്ള  സുപ്രധാന തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി. ഐ ടി ഐകളില്‍ ശനിയാഴ്ച അവധി ദിവസവുമാക്കുമെന്നും മന്ത്രി അറിയിച്ചു. ഐ.ടി.ഐ. ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ തീരുമാനം. ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാ മേഖലകളിലും വനിതകള്‍ പ്രവര്‍ത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളില്‍ പോലും വനിതാ ട്രെയിനികള്‍ നിലവിലുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികള്‍ക്ക് ആര്‍ത്തവ അവധിയായി […]
Read more

സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് : കേരളാ മീറ്റ് ലോഗോ പ്രകാശനം ചെയ്തു

കോഴിക്കോട് : ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കായി 2024 ഡിസംബര്‍  27, 28, 29 തീയ്യതികളില്‍ കോഴിക്കോട് വച്ച് നടക്കുന്ന സ്പെഷ്യല്‍ ഒളിമ്പിക്സ് സംസ്ഥാന കായിക മേളയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കോഴിക്കോട് മേയറും, സ്പെഷ്യല്‍ ഒളിമ്പിക്സ് സംഘാടക സമിതി ചെയര്‍പേഴ്സണുമായ ഡോ. ബീന ഫിലിപ്പ്, യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ ഡയറക്ടറും, സ്പെഷ്യല്‍ ഒളിമ്പിക്സ് സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ഡോ. എം. കെ. ജയരാജ്, യു എല്‍ സി സി എസ് ചെയര്‍മാന്‍,  രമേശന്‍ പാലേരി, […]
Read more

ശുചിത്വ മിഷന്റെ ടോയലറ്റ് കാമ്പയിന്‍ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിര്‍വ്വഹിച്ചു

തിരുവനന്തപുരം : പൊതു ശുചിമുറികളുടെ ശുചിത്വ, സേവന ഗുണനിലവാരം മെച്ചപ്പെടുത്തി പൊതുജന സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയമാണെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അന്താരാഷ്ട്ര ശുചിമുറി ദിനാചരണത്തിന്റെ ഭാഗമായി കേരളത്തില്‍ ശുചിത്വ മിഷന്‍ സംഘടിപ്പിക്കുന്ന  ടോയിലറ്റ് ക്യാമ്പയിന്റെ ഉദ്ഘാടനം കാമ്പയിന്‍ പോസ്റ്റര്‍ പുറത്തിറക്കി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വീടുകള്‍, പൊതുസ്ഥാപനങ്ങള്‍, പൊതുവിടങ്ങള്‍ എന്നിവിടങ്ങളില്‍ വൃത്തിയുളളതും ശാസ്ത്രീയമായ വിസര്‍ജ്യ സംസ്‌കരണ സംവിധാനത്തോട് കൂടിയതുമായ  ശുചിമുറി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉറപ്പാക്കുവാന്‍ ലക്ഷ്യമിട്ടുള്ളതാണ് കാമ്പയിന്‍. ഗാര്‍ഹിക ശുചിമുറികള്‍ […]
Read more

വിഴിഞ്ഞം തുറമുഖം : 2034 മുതല്‍ വരുമാനം ലഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് 2034 മുതല്‍ വരുമാന വിഹിതം ലഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു. 2045ല്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും കരാര്‍ പ്രകാരം 2028 നുളളില്‍ പൂര്‍ത്തീകരിക്കും. ഇതിലൂടെ ആദ്യ കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ […]
Read more

കെയുആർഡിഎഫ്സി 2019-20 വർഷത്തെ ലാഭവിഹിതം സർക്കാരിന് കൈമാറി

കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിന്റെ (കെയുആർഡിഎഫ്സി) 2019-20 വർഷത്തെ ലാഭവിഹിതമായ 83,82,345 രൂപ സർക്കാരിന് കൈമാറി. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് തുക കെയുആർഡിഎഫ്സി ചെയർമാൻ അഡ്വ. റെജി സഖറിയ മാനേജിംഗ് ഡയറക്ടർ ആർ എസ് കണ്ണൻ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി. 2019-20 സാമ്പത്തിക വർഷത്തെ ആറ്റാദായമായ 13,22,04,511 രൂപ അടിസ്ഥാനപ്പെടുത്തിയാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. 2017-18, 2018-19 വർഷങ്ങളിൽ മതിയായ ലഭമില്ലാത്തതിനാൽ ഡിവിഡന്റ് പ്രഖ്യാപിച്ചിരുന്നില്ല. തദ്ദേശ […]
Read more

ക്ഷേമപെൻഷൻ തട്ടിപ്പ്: ഉദ്യോഗസ്ഥൻമാരുടെ പട്ടിക പുറത്തുവിടണമെന്ന് കെ.സുരേന്ദ്രൻ

പാവപെട്ടവർക്കുള്ള ക്ഷേമപെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥൻമാരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം ഉദ്യോഗസ്ഥൻമാരാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് സർക്കാർ പട്ടിക പുറത്തുവിടാത്തത്. വലിയ തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻമാർ സാധാരണക്കാരുടെ അത്താണി കൈവശപ്പെടുത്തുന്നത് മനുഷ്യത്വവിരുദ്ധമായ കാര്യമാണ്. അർഹതപ്പെട്ടവർക്ക് പെൻഷൻ നിഷേധിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സർക്കാരാണ് ഇത്രയും കൂടുതൽ അനർഹരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സർക്കാർ പറയുന്ന കണക്ക് വിശ്വാസയോഗ്യമല്ല. ഇത്രയും ലജ്ജാകരമായ സംഭവം നടന്ന സ്ഥിതിക്ക് […]
Read more

ഭക്ഷ്യ വിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഭക്ഷ്യ വിഷബാധ സംശയിക്കുന്ന കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. പത്തനംതിട്ട ഹോസ്റ്റലില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതായുള്ള പരാതിയില്‍ […]
Read more

മുനമ്പം ഭൂമി വിവാദം: ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം : മുനമ്പത്തെ ഭൂമിപ്രശ്‌നം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. റിട്ടയേഡ് ഹൈക്കോടതി ജഡ്ജി സിഎന്‍ രാമചന്ദ്രന്‍ നായരാണ് കമ്മീഷന്‍. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനായാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഈ മാസം 22 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുനമ്പത്തെ പ്രശ്‌നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix