കോട്ടയം കലക്ടറേറ്റ് വരാന്തയിലെ അലമാരകൾ പ്രവർത്തനത്തിന് തടസം
കോട്ടയം: കലക്ടറേറ്റിൽ വിവിധ നിലകളിലായി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത് നൂറ്റിപ്പതിനഞ്ചു സ്റ്റീൽ അലമാരകൾ. സർക്കാർ ഓഫിസുകൾ കടലാസ് രഹിത ഓഫിസുകളായപ്പോൾ, ഓഫിസുകളുടെ ഉള്ളിൽ സുരക്ഷയിൽ കഴിഞ്ഞ അലമാരകൾ വരാന്തയിലായി. പലതിലും സർക്കാർ രേഖകളും ഫയലുകളുമുണ്ട്. അലമാരകൾ ഓഫിസുകളുടെ വരാന്തകളിൽ ഉപേക്ഷിക്കപ്പെട്ടിട്ട് നാല് വർഷം കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ജീവനക്കാരെ വലയ്ക്കുന്നത് അലമാരകളിലെ എലികളാണ്. ജില്ലാ സപ്ലൈ ഓഫിസ്, ആരോഗ്യവകുപ്പ് ഓഫിസ്, പ്രിൻസിപ്പൽ കൃഷിവകുപ്പ് ഓഫിസ്, കോടതികൾ പ്രവർത്തിക്കുന്ന ഭാഗത്തെ വരാന്ത എന്നിവിടങ്ങളിലാണ് അലമാരകൾ. ജനം നടക്കുന്നതിനിടയിലൂടെ അലമാരകളിൽനിന്ന് എലികളുടെ ഓട്ടം പതിവായി. […]
Read more