സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കരൂർ ദുരന്തം; ചോദ്യം ചെയ്യലിന് വിജയ് ഇന്ന് സിബിഐക്ക് മുന്നിൽ ഹാജരാകും

ചെന്നൈ: കരൂർ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഇന്ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരാകും. രാവിലെ 11 മണിക്ക് അന്വേഷണ സംഘത്തിന് മുന്നിലെത്താനാണ് നിർദ്ദേശം. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. വിജയ്‌യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. അപകടത്തിൽ 41 പേർക്കാണ് ജീവൻ നഷ്ടമായത്. പാർട്ടിയുടെ ആദ്യ വൻകിട സമ്മേളനത്തിൽ ഉണ്ടായ ഈ ആൾക്കൂട്ട ദുരന്തം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ തദ്ദേശീയമായ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് സുപ്രീം കോടതി ഇടപെടുകയും കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 4 വിദ്യാർത്ഥികൾക്ക് പരിക്ക്

കൊച്ചി: പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജ് ബസ് ഡ്രൈവർകക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോതമംഗലം–ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘റെയ്ഹാൻ’ എന്ന സ്വകാര്യ ബസും ജയ്ഭാരത് കോളേജ്

Read More »

പുതിയ ക്രിമിനൽ നിയമവുമായി താലിബാൻ; ഭാര്യയുടെ എല്ല് ഒടിഞ്ഞില്ലെങ്കിൽ ശിക്ഷയില്ല

കാബൂൾ: ഗാർഹികപീഡനം നിയമാനുസൃതമാക്കാനുള്ള ക്രിമിനൽ നീക്കവുമായി താലിബാൻ. എല്ലുകൾ ഒടിയുകയോ തുറന്ന മുറിപ്പാടുകൾ ഉണ്ടാകുകയോ ഇല്ലാത്തപക്ഷം പീഡനപരാതി നിലനിൽക്കില്ല. ഇതിനായി പുതിയ ക്രിമിനൽ നിയമം താലിബാൻ അവതരിപ്പിച്ചു. ഭാര്യയെയും മക്കളെയും ശാരീരികമായി ശിക്ഷിക്കാനുള്ള അധികാരം

Read More »

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; പിണറായിയുടെ സോഷ്യൽ എഞ്ചിനീയറിങ്ങിനെ പേടിയില്ല

കോഴിക്കോട്: പാർട്ടി ആവശ്യപ്പെട്ടാൽ ഇത്തവണ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇഷ്ടമുള്ള സീറ്റിൽ മത്സരിക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിരുന്നു. എന്നാൽ, പ്രസിഡന്റ്‌ ആയിരുന്നതിനാൽ മത്സരിച്ചില്ലെന്നും, എല്ലാ ഇടത്തും പ്രചാരണത്തിന് എത്തേണ്ടതിനാലാണ് അന്ന് മത്സരിക്കാതിരുന്നത്. നിലവിൽ

Read More »

ശബരിമല ആടിയ നെയ്യ് ക്രമക്കേട്; ഒന്നര മാസത്തിനിടെ നടത്തിയത് 21 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ്

കൊച്ചി: ശബരിമലയിൽ ആടിയ നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടിൽ 33 പേരെ പ്രതികളാക്കി വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ക്ഷേത്രത്തിലെ സ്പെഷ്യൽ ഓഫീസർമാരടക്കം പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രാഥമിക അന്വേഷണത്തിൽ 21.39

Read More »

കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി

കാസർകോട്: കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ പ്രദേശത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. ഇല്യാസിലെ ഇബ്രാഹിം ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ മറിയത്തെ തലയിൽ വെട്ടേറ്റ നിലയിൽ

Read More »

ക്രൈം ആക്ഷൻ ത്രില്ലർ ‘പാതിരാത്രി’ ഫെബ്രുവരി 20 മുതൽ ZEE5 -ൽ

പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം ‘പാതിരാത്രി’ ഫെബ്രുവരി 20-ന് ZEE5 ഇൽ പ്രീമിയർ ചെയ്യുന്നു.ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ

Read More »
Advertisement