Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹിന്ദു ദേവസ്വം ബോർഡ് മകര സംക്രമ സംഗമം 14ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മകരവിളക്കിനോട് അനുബന്ധിച്ച് കേരള സ്റ്റേറ്റ് ഹിന്ദു ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന മകര സംക്രമ സംഗമം ജനുവരി പതിനാലാം തീയതി വൈകിട്ട് അഞ്ചു മണിക്ക് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് നടക്കുമെന്ന് ബോർഡ് സെക്രട്ടറി ടി ആർ ദേവൻ.വൈസ് പ്രസിഡണ്ട് കെപി ശിവദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതങ്ങൾ മുന്നോട്ടുവയ്ക്കുന്ന ധാർമിക മൂല്യങ്ങളിൽ നിന്ന് യുവതലമുറയുടെ വ്യതിചലനം എന്ന വിഷയത്തിൽ ചർച്ച നടക്കും.

ചർച്ചയിൽ സ്വാമിധർമ്മ ചൈതന്യ, മുൻ എംഎൽഎ ശ്രീ അഹമ്മദ് കബീർ, ഫാദർ ബിജേഷ് ഫിലിപ്പ് എന്നിവർ പങ്കെടുക്കും. തുടർന്ന് ശബരിമലയിൽ മകരസംക്രമ ദീപം തെളിയുന്ന സമയം ഹിന്ദു ദേവസ്വം ബോർഡിന്റെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് അഭിവന്ദ്യ മെത്രാപ്പോലീത്ത യൂഹാനോൻ മാർ പോളി കാർപ്പോസ്സ് സ്വാമി ധർമ്മ ജൈതന്യ അൻവർ സാദത്ത് എം എൽ എ. ജസ്റ്റിസ് പി എസ് ഗോപിനാഥൻ, പൗർണ്ണമി കാവ് ടെമ്പിൾ ട്രസ്റ്റ് ചെയർമാൻ എം എസ് ഭുവനചന്ദ്രൻ ബിജെപി സംസ്ഥാന വക്താവ് പിആർ ശിവശങ്കരൻ, ഒസാക്ക ഗ്രൂപ്പ് ചെയർമാൻ പി ബി ബോസ് ഇസ്ലാം മത പ്രഭാഷകൻ സി എച്ച് മുസ്തഫ മൗലവി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മൂലൻസ് ഗ്രൂപ്പ് ചെയർമാൻ വർഗീസ് മൂലൻ, സിപിഐ ജില്ലാ കമ്മിറ്റി അംഗം ടി സി സഞ്ജിത്ത്, വേൾഡ് മലയാളി കൗൺസിൽ സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് എം ജി ശ്രീജിത്ത്. എഴുത്തുകാരി കെ.വി സുമിത്ര, നാഷണൽ ലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, എസ്എൻഡിപി കുന്നത്തനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റർ കെ കെ കർണൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

സിനിമാതാരം ദീപിക, പ്രൊഫസർ മോനമ്മ കോക്കാട്, അഡ്വക്കേറ്റ് അനിൽ തോമസ് കുടജാദ്രി, വാസ്തു ആചാര്യൻ വേഴപ്പറമ്പ് ചിത്ര ഭാനു നമ്പൂതിരി, എം പി ശ്രീജിത്ത് എന്നിവർ ചേർന്ന് 21 നിലവിളക്കുകളിൽ ദീപം തെളിക്കും. തുടർന്ന് അത്താഴവിരുന്ന് നടക്കും. മാധ്യമ സമ്മേളനത്തിൽ ട്രഷറാർ രതീഷ്‌ ഹരിഹരൻ, ബോർഡ് അംഗം സിനിൽ കുമാർ, ലെയ്സൺ ഓഫീസർ കെ ബി മുരുകൻ എന്നിവർ പങ്കെടുത്തു. contact 9207528123

Recent News

Advertisement
WhiteswanTV Footer