ടൂറിസം സര്‍ക്യൂട്ട് പഠന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു* : അഡ്വ.ഷോണ്‍ ജോര്‍ജ്
കോട്ടയം: കോട്ടയത്തിന്റെ കിഴക്കന്‍ മലയോര മേഖലയിലെ മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കോര്‍ത്തിണക്കി കോട്ടയം ഈസ്റ്റ് ടൂറിസം സര്‍ക്യൂട്ട് പ്രാഥമിക പഠന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചതായി കോട്ടയം ജില്ല പഞ്ചായത്ത് മെമ്പറും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ ഷോണ്‍ ജോര്‍ജ് അറിയിച്ചു. റിപ്പോര്‍ട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ.സുരേഷ് ഗോപിക്കും,സംസ്ഥാനസര്‍ക്കാരിനും, സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിനുമാണ് സമര്‍പ്പിച്ചത്. മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങള്‍ ഉള്‍പ്പെടെ 40 കിലോമീറ്റര്‍ ഉള്ളില്‍ 22 ടൂറിസം കേന്ദ്രങ്ങളുടെ വികസനമാണ് ഈ പദ്ധതി […]
Read more