Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

കോടശ്ശേരി കുറ്റിച്ചിറ വില്ലേജ് ജംഗ്ഷനിൽ തെരുവ് നായയുടെ കടിയേറ്റ് 4 പേർക്ക് പരിക്ക്

തൃശ്ശൂർ: കോടശ്ശേരി പഞ്ചായത്ത്‌ കുറ്റിച്ചിറ വില്ലേജ് ജംഗ്ഷനിൽ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ആളുകൾക്ക് നേരെ തെരുവ് നായ ആക്രമണം. 4 ആളുകളെയും 3 മൃഗങ്ങളെയും തെരുവ് നായ ആക്രമിച്ചു. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വാക്‌സിനേഷൻ  നൽകി. വർഗീസ് തേക്കിനേത്ത് (60 ), ജോസ് പേരെപ്പാടൻ ( 67 ) സുബ്രൻ ഐക്കരപ്പറമ്പിൽ(78 ), ശശി മരോട്ടിപറമ്പിൽ( 67) എന്നിവരെയാണ് നായ ആക്രമിച്ചത് പ്രശാന്ത് തെക്കുംപുറം, സുലോചന മോഹനൻ, കൊല്ലേ ലിപറമ്പിൽ ബാബു കണ്ടൻ വീട്ടിൽ […]
Read more

തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ വീടിനകത്ത് പൂട്ടിയിട്ടതിന്റെ ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: പാലക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. വണ്ടൂർ സ്വദേശി മുഹമ്മദാലിയെ കണ്ണും കൈയും കെട്ടിയിട്ട് വീടിനകത്ത് പൂട്ടിയിട്ട് 70 കോടി ചോദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ ഒൻപതു പേർ കൂടി പിടിയിലാകാനുണ്ടെന്നും പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു. കൈകൾ രണ്ടും കെട്ടിയിട്ടു കണ്ണുകൾ മൂടി, മുഖത്തും ശരീരത്തിലും മുറിവുകൾ മർദിച്ച് അവശനാക്കി, രക്തത്തിൽ കുളിച്ച മുഹമ്മദാലിയോട് മൊബൈൽ ഫോണിൽ ബന്ധുക്കളോട് 70 കോടി രൂപ ആവശ്യപ്പെടുന്നതാണ് ദൃശ്യത്തിൽ […]
Read more

ദേശീയ സ്കൂൾ ജൂനിയർ അത്‌ലറ്റിക് മീറ്റ്; കുന്നംകുളം ജിഎംബിവിഎച്ച്എസ്എസ് താരങ്ങൾക്ക് ഇരട്ട സ്വർണം

തൃശ്ശൂർ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ നടന്ന ദേശീയ സ്കൂൾ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ (അണ്ടർ–17) കേരളത്തിന് അഭിമാനമായി കുന്നംകുളം ജിഎംബിവിഎച്ച്എസ്എസ് വിദ്യാർത്ഥികൾ. 4 x 400 മീറ്റർ റിലേ ഇനത്തിൽ സ്വർണമെഡൽ നേടിയ കേരള ടീമിലെ പ്രധാന അംഗമാണ് എബിൻ. ശക്തമായ മത്സരം നിറഞ്ഞ വേദിയിൽ മികച്ച കൂട്ടായ്മയും ആത്മവിശ്വാസവും പ്രകടിപ്പിച്ചാണ് കേരള ടീം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.ഇതോടൊപ്പം 4 x 100 മീറ്റർ റിലേ ഇനത്തിലും കേരളം സ്വർണം നേടി. ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ജിഎംബിവിഎച്ച്എസ്എസ് […]
Read more

പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ’: ടിവികെ അധ്യക്ഷൻ വിജയ്

ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം തമിഴ്നാട്ടിലെ ആദ്യ ടിവികെ പൊതുയോഗത്തിൽ ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്. പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികളാണ് ഡിഎംകെ എന്ന് വിജയ് വിമർശിച്ചു. ബിജെപിക്ക് തമിഴ്നാട്ടിൽ പ്രസക്തി ഇല്ലെന്നും വിജയ് തുറന്നടിച്ചു. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾക്കിടെയായിരുന്നു ടിവികെ പൊതുയോഗം. അണ്ണാദുരൈയും എംജിആറും ആരുടേയും സ്വകാര്യ സ്വത്ത് അല്ലെന്ന് പറഞ്ഞ വിജയ് പെരിയാറിന്റെ പേരു പറഞ്ഞ് നാടിനെ കൊള്ളയടിക്കുന്ന ഡിഎംകെ ടിവികെയുടെ രാഷ്ട്രീയ എതിരാളികളാണെന്നും വ്യക്തമാക്കി. തിരുപ്പരൻകുന്ത്രം ദീപം തെളിക്കല്‍ വിഷയത്തിലും, തൊഴിലുറപ്പ് പദ്ധതി വിഷയങ്ങളിലും […]
Read more

പാസ്പോര്‍ട്ട് വിട്ട് നല്‍കും: ദിലീപിന്റെ അപേക്ഷ അംഗീകരിച്ച് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. ദിലീപിന്റെ അപേക്ഷ അംഗീകരിച്ചു. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിന്റെ പ്രമോഷന്‍ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകള്‍ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഈ ആവശ്യംകൂടെ പരിഗണിച്ചാണ് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്. ശിക്ഷാവിധി വന്ന ദിവസം ഈ ഹര്‍ജി കോടതിയ്ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും ഡിസംബര്‍ 18ന് പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു. തൊഴിലിന്റെ ഭാഗമായി വിദേശത്ത് […]
Read more

പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയർ

കണ്ണൂർ: പി ഇന്ദിരയെ കണ്ണൂർ കോർപറേഷൻ മേയറായി പ്രഖ്യാപിച്ച് കെ സുധാകരൻ. കോൺഗ്രസ്‌ കോർ കമ്മിറ്റി ഐക്യകണ്ഠേന എടുത്ത തീരുമാനമാണ് ഇതെന്നും ഇന്ദിര നിലവിലെ ഡെപ്യൂട്ടി മേയറാണ് എന്നതും പരിഗണിച്ച് കോർ കമ്മിറ്റിയിൽ ഒരു പേര് മാത്രമാണ് പരിഗണിച്ചതെന്നും സുധാകരനും പറഞ്ഞു. ജീവിതത്തിൽ പാർട്ടി തന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് മേയർ പ്രഖ്യാപനത്തിന് ശേഷം ഇന്ദിര പ്രതികരിച്ചു. കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും സിപിഎം ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവെന്ന് തെളിഞ്ഞു. ഇത് ജനങ്ങൾ തള്ളികളഞ്ഞുവെന്നതിന്റെ തെളിവാണ് ഈ […]
Read more

കേരള ജൂനിയർ മിക്സഡ് ടീം അംഗങ്ങളെ അനുമോദിച്ചു

തൃശ്ശൂർ: വിശാഖപട്ടണത്ത് വച്ച് നടന്ന 63-ാമത് നാഷണൽ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരള ജൂനിയർ മിക്സഡ് ടീം അംഗങ്ങളായ ചാലക്കുടി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ ആനുവേദ് സി. എ ,വൈഗ .കെ . എസ്, തൃശ്ശൂർ ഡിസ്ട്രിക്ട് റോളർ ഹോക്കി കോച്ച് സുരേഷ് എം .എസ് . എന്നിവരെ സ്കൂളിൽ അനുമോദിച്ചു. മത്സരത്തിൽ കേരള ടീം വെങ്കലമെഡൽ കരസ്ഥമാക്കി. ചടങ്ങിൽ ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സമിതി അംഗം ടി .എൻ . രാമൻ അധ്യക്ഷത വഹിച്ചു. […]
Read more

ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം മലപ്പുറത്ത്

മലപ്പുറം: വാരണാക്കര മൂലേക്കാവ് ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പറവൂർ സ്വദേശിയായ ശരത് ആണ് മരിച്ചത്. ക്ഷേത്രക്കുളത്തിൽ മൃതദേഹം പൊങ്ങിയ നിലയിലാണ് കണ്ടെത്തിയത്. പൂജാരി കുളക്കടവിൽ കാല് തെറ്റി അബദ്ധത്തിൽ കുളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചു. വിശദമായ അന്വേഷണത്തിനും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനും ശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പൊലീസ് മൃതദേഹം മഞ്ചേരി മെഡിക്കൽ […]
Read more

കട്ടിപ്പാറയില്‍ മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിച്ച യുവതി അറസ്റ്റില്‍

കോഴിക്കോട്: കട്ടിപ്പാറയില്‍ മുളകുപൊടിയുമായെത്തി അയല്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയുടെ സ്വര്‍ണമാലപൊട്ടിച്ചോടിയ കേസില്‍ യുവതി അറസ്റ്റില്‍. ചമല്‍ പൂവന്‍മല വാണിയപുറായില്‍ വിഎസ് ആതിരയെന്ന ചിന്നു(26) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ ചമല്‍ പൂവന്‍മല പുഷ്പവല്ലി(63)യെ ആക്രമിച്ചാണ് യുവതി രണ്ട് പവൻ്റെ സ്വര്‍ണമാല പൊട്ടിച്ചത്.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഒറ്റയ്ക്കു താമസിച്ചിരുന്ന പുഷ്പവല്ലി വീടിൻ്റെ വരാന്തയിലിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പുറകിലൂടെയെത്തിയ പ്രതി ആക്രമിച്ചെന്നാണ് പരാതി. വരാന്തയില്‍ മുളകുപൊടി വിതറി വീട്ടമ്മയുടെ കണ്ണും മുഖവും […]
Read more

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് നിവേദ തോമസ്

കൊച്ചി: തന്റെ എഐ ചിത്രങ്ങൾ പ്രചരിക്കുന്നതിനെതിരെ നടി നിവേദ തോമസ് രംഗത്ത്. എഐ ഉപയോഗിച്ച് തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് നടി പറഞ്ഞു. ഇത്തരം കാര്യങ്ങൾ നിയമവിരുദ്ധവും അംഗീകരിക്കാനാവാത്തതും അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്നും വ്യക്തിയുടെ സ്വകാര്യതയുടെ മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നും നിവേദ സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു. സമൂഹമാധ്യമത്തിൽ താൻ ഷെയർ ചെയ്ത ചിത്രങ്ങൾ എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടു. ഇത്തരം ചിത്രങ്ങൾ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധവും അംഗീകരിക്കാനാവത്തതുമാണ്. ഈ എഐ ചിത്രങ്ങൾ എന്നെ അസ്വസ്ഥതപ്പെടുത്തുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer