Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

വിജയാഘോഷത്തിനിടെ സംഘർഷം; 12 വയസ്സുകാരന് നേരെ ആക്രമണം

കണ്ണൂർ:പ്രാദേശിക തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കടങ്ങോട് പള്ളിമേപ്പുറത്ത് വെച്ച് 12 വയസ്സുകാരന് നേരെ ആക്രമണം നടന്നതായി പരാതി. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.സംഭവം നടന്നത് കഴിഞ്ഞ ദിവസം കടങ്ങോട് പഞ്ചായത്ത് രണ്ടാം വാർഡിലെ മുസ്ലിം ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥി ആമിന സുലൈമാന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ്. സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അബ്രുസുട്ടി, റാബിയ എന്നിവരുടെ മകനായ സാലിം (12) ആണ് ആക്രമിക്കപ്പെട്ടത്. ലീഗ് പ്രവർത്തകനായ ചേറ്റകത്ത് ഞാലിൽ മുസ്തഫ കുട്ടിയെ അസഭ്യം പറയുകയും, കഴുത്ത് […]
Read more

IFFK യിൽ പലസ്തീൻ 36 ഉൾപ്പെടെ 15 ചിത്രങ്ങൾക്ക് കൂടി പ്രദർശന അനുമതി

തിരുവനന്തപുരം: 30ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പലസ്തീൻ 36 ഉൾപ്പെടെ 15 ചിത്രങ്ങൾക്ക് കൂടി പ്രദർശന അനുമതി. സംസ്ഥാനം പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കൂടുതൽ സിനിമകൾക്ക് അനുമതി നൽകി കേന്ദ്രം. പലസ്തീൻ 36 അടക്കം മൊത്തം 15 ചിത്രങ്ങൾക്കാണ് അനുമതി നൽകിയത്. ഇനി അനുമതി ലഭിക്കാനുള്ളത് നാല് സിനിമകൾ കൂടിയാണ് . രാജ്യാന്തര ചലച്ചിത്ര മേളയിൽ പലസ്തീൻ സിനിമകൾ ഉൾപ്പെടെ 19 ചിത്രങ്ങൾക്കാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സെൻസറിങ് എക്സംഷൻ സർട്ടിഫിക്കറ്റ് നൽകാതിരുന്നത്. പിന്നീട് […]
Read more

വാടാനപ്പള്ളിയിൽ എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ

തൃശൂര്‍: മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ. തളിക്കുളം സ്വദേശി സംഗീത് ആണ് അറസ്റ്റിലായത്. ക്രിസ്തുമസ് പുതുവത്സര വിൽപ്പന ലക്ഷ്യമിട്ട് നെതര്‍ലന്‍സില്‍ നിന്ന് കൊറിയര്‍ വഴി എത്തിച്ച അൻപതിലേറെ എല്‍എസ്ഡി സ്റ്റാമ്പുകള്ളാണ് വാടാനപ്പള്ളി എക്സൈസ് പിടികൂടിയത്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ലഹരി മാഫിയയിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു.നെതര്‍ലന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന വന്‍ രാസ ലഹരി മാഫിയയാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക വിവരം. തുടര്‍ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Read more

ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ്; ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കി

കോഴിക്കോട്: ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ്‌ ഡിലിജന്റ് ബ്ലെസ്ലിയെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. ഈ മാസം 9 നാണ് ഇയാളെ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ചൈനയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ബ്ലെസ്ലി. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് […]
Read more

വെള്ളൂക്കുട്ട പള്ളിയിൽ ഇനി സോളർ വെളിച്ചം; എൺപതു യൂണിറ്റ് വൈദ്യുതി ദിവസവും ഉൽപാദിപ്പിക്കും

കോട്ടയം: പുതുപ്പള്ളി വെള്ളൂക്കുട്ട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിക്കും സ്ഥാപനങ്ങൾക്കും ഇനി മുതൽ സോളാർ വെളിച്ചം. പതിനഞ്ചു കിലോവാട്ട്  ശേഷിയുള്ള ഓൺ ഗ്രിഡ് സൗരോർജ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ പദ്ധതിവഴി എൺപതു യൂണിറ്റ് വൈദ്യുതി ദിവസവും ഉൽപാദിപ്പിക്കാനാവും. പള്ളിയുടെ തെക്കുഭാഗത്തുള്ള മേൽക്കൂരയിൽ അറുനൂറ്‌ വാട്സ് വീതം ശേഷിയുള്ള ഇരുപത്തിയഞ്ചു സോളർ പാനലുകൾ സ്ഥാപിച്ചു. ഡബിൾ സൈഡ് ഉൽപാദനശേഷിയുള്ള പാനലുകൾവഴി മൂപ്പത് ശതമാനം സൗരോർജം അധികമായി ലഭ്യമാകും. ഇപ്പോൾ ഉള്ള വൈദ്യുതി ഉപയോഗ ഇനത്തിൽ കെഎസ്ഇബിക്കു വർഷം രണ്ടുലക്ഷം […]
Read more

പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂർ പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ്, അതുൽ എന്നിവരാണ് പിടിയിലായത്. മൈസൂരിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂർ മേഖലയിൽ പല ഇടങ്ങളിലും അക്രമ സംഭവങ്ങൾ നടന്നിരുന്നു. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം. 25 വർഷങ്ങൾക്കുശേഷമാണ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചത്. ഇതിന്‍റെ ഭാഗമായിട്ടാണ് […]
Read more

മെഡിക്കൽ കോളേജിൽ ഇനിയൊരു അപകടമുണ്ടാകണോ ഈ കെട്ടിടം പൊളിച്ചു മാറ്റാൻ

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ അപകടാവസ്ഥയിലായ പഴയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിന്റെ ഭാഗങ്ങൾ ഓരോന്നായി പൊളിഞ്ഞുവീഴുന്നു. കഴിഞ്ഞ ജൂലയ് മൂന്നിന് ശുചിമുറി സമുച്ചയം ഇടിഞ്ഞുവീണ് ഒരാൾ മരിച്ചത് ഈ കെട്ടിടത്തിലാണ്. അന്ന് കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിച്ചിരുന്നു. ഇടിഞ്ഞു വീഴാറായ ഈ കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളികളും മറ്റും പൊളിഞ്ഞ് റോഡിലേക്ക് വീഴുകയാണ്. മെഡിക്കൽ കോളേജിൽ ദിവസേന നൂറുകണക്കിനു പേർ ഇതിനടിയിലൂടെയാണു നടക്കുന്നത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇതിനു സമീപമാണ്. ആളുകൾ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടം ഒഴിവാകുന്നത്. ഒപി, […]
Read more

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

കോഴിക്കോട്: ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ കോഴിക്കോട് സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപത്താണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Read more

കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്

കൊച്ചി: കുറ്റകൃത്യത്തേയും കുറ്റവാളികളെയും ഏതെങ്കിലും ഗാനത്തിൻ്റെ രാഗത്തിലോ സ്വരത്തിലോ താളത്തിലോ അപലപിക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ല. ‘ പോറ്റിയേ കേറ്റിയേ’ എന്ന ഗാനത്തിൻ്റെ പേരിൽ കേസെടുക്കുന്നത് രാഷ്ട്രീയ ദുരുദ്ദേശമാണ്. സ്വാമി അയ്യപ്പൻ്റെയും വിശ്വാസ സമൂഹത്തിൻ്റെയും പൊതുസ്വത്തായ ശബരിമലയിലെ സ്വർണ്ണം കൊള്ളയടിച്ചവരെ ശിക്ഷിക്കണമെന്ന യാചനാ ഗാനമാണ് ജനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാക്കിയത്. ജനവികാരം ആളികത്തുന്ന പ്രതിഷേധ ഗാനത്തോടുള്ള അസഹിഷ്ണുതയാണ് സർക്കാർ വക്താക്കൾ പ്രകടിപ്പിക്കുന്നത്. ‘പള്ളിക്കെട്ട് ശബരിമലയ്ക്ക് ‘ എന്ന പ്രസിദ്ധ ഗാനത്തോട് സാമ്യമുള്ള ഈരടികളൊന്നും വിവാദഗാനത്തിലില്ല. ശരണംവിളിയുടെ […]
Read more

ചാലക്കുടി നഗരസഭ  തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്ന് എല്‍ഡിഎഫ്

തൃശ്ശൂർ: ചാലക്കുടി നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നഗരസഭയിലേക്ക് നടന്നത് യഥാര്‍ത്ഥ ജനവിധിയല്ലെന്നും പണവും മദ്യവും നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചതാണെന്നും നേതാക്കള്‍ പറഞ്ഞു. ഇത്തരത്തില്‍ വോട്ടുകള്‍ നേടിയ രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും നേതാക്കള്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിലെ മുന്ന് പ്രമുഖ നേതാക്കള്‍ വാര്‍ഡുകള്‍ വീതം വെച്ചെടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഭരണത്തെനിതെരെ ശക്തമായ ജനവികാരം ഉയര്‍ന്നിരുന്നു ഭരണം നഷ്ടമാക്കുമെന്ന് മനസിലാക്കിയപ്പോഴാണ് ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് രംഗത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer