തൃശൂര്‍: മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ. തളിക്കുളം സ്വദേശി സംഗീത് ആണ് അറസ്റ്റിലായത്. ക്രിസ്തുമസ് പുതുവത്സര വിൽപ്പന ലക്ഷ്യമിട്ട് നെതര്‍ലന്‍സില്‍ നിന്ന് കൊറിയര്‍ വഴി എത്തിച്ച അൻപതിലേറെ എല്‍എസ്ഡി സ്റ്റാമ്പുകള്ളാണ് വാടാനപ്പള്ളി എക്സൈസ് പിടികൂടിയത്.
തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ലഹരി മാഫിയയിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു.നെതര്‍ലന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന വന്‍ രാസ ലഹരി മാഫിയയാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക വിവരം. തുടര്‍ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.






