രക്ഷാപ്രവർത്തനകേസ്; എഡിജിപി അജിത് കുമാറിനോട് വിശദീകരണം തേടി ഡിജിപി
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ ഉണ്ടായ മർദനക്കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി. ഇതിനായി ഇന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകും. രണ്ട് ദിവസത്തിനകം വിശദീകരണം നൽകാൻ അജിത് കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ടിൽ കൂടുതൽ വ്യക്തത ലഭിച്ചതിനെ തുടർന്നാണ് നടപടി. അജിത് കുമാറിന്റെ വിശദീകരണം ലഭിച്ച ശേഷം റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. അതേസമയം, അജിത് കുമാറിന്റെ സ്ഥാനക്കയറ്റം പരിഗണിക്കുന്ന യോഗം ഈ മാസം […]
Read more