Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KM Shaji

മന്ത്രി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്തതിൽ തെറ്റില്ലെന്ന് കെ.ബി. ഗണേഷ് കുമാർ

ഇടുക്കി: മന്ത്രി കെ.എം. ഷാജി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്തതിൽ തെറ്റില്ലെന്ന് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. എന്നാൽ സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യാൻ പ്രത്യേക അനുമതി വാങ്ങുകയോ എംഎൽഎ ബോർഡ് വെച്ച് യാത്ര ചെയ്യുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു. താനും ഇതേ രീതിയിൽ യാത്ര ചെയ്തിട്ടുണ്ടെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. എംഎൽഎമാരുടെ ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസിക്ക് ബസുകൾ വാങ്ങുന്നതിലും തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ബസുകൾ ലാഭകരമായ റൂട്ടുകളിൽ സർവീസ് നടത്തണം. കൂടുതൽ ബസുകൾ […]
Read more

റെഞ്ച് റോവർ വിവാദം; സ്വകാര്യ വാഹനം ഉപയോഗിക്കാൻ അനുമതി രണ്ട് മന്ത്രിമാർക്ക് മാത്രം

തിരുവനന്തപുരം: വിവാദ റെഞ്ച് റോവർ യാത്രയിൽ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം ചോദ്യം ചെയ്യപ്പെടുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്ക് സ്വകാര്യ വാഹനം ഉപയോഗിക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകിയിരുന്നത് രണ്ട് മന്ത്രിമാർക്ക് മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കും മുൻ മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമാണ് സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പൊതുഭരണ വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നത്. സർക്കാർ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് രമേശ് ചെന്നിത്തല സ്വന്തം വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ […]
Read more

കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല

തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ലാതെ. സ്വകാര്യവാഹനത്തില്‍ യാത്ര ചെയ്യാന്‍ പൊതുഭരണവകുപ്പിന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഒരു ദിവസം കണ്ണൂരില്‍ നിന്ന് കൂര്‍ഗിലേക്ക് യാത്ര ചെയ്യുന്നതിനായി മാത്രമാണ് അനുമതി നല്‍കിയത്. ഇതോടെ റേഞ്ച് റോവര്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നുവെന്ന വാദം ചോദ്യം ചെയ്യപ്പെടുകയാണ്. സാധാരണയായി ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവാഹനം ഉപയോഗിക്കുമ്പോള്‍ ആവശ്യമായ അനുമതികള്‍ നേടേണ്ടതുണ്ട്. ആഡംബര വാഹനം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമാണ്. റേഞ്ച് […]
Read more

റേഞ്ച് റോവർ തിരിച്ചു നൽകിയാലും കെഎം ഷാജിയുടെ കുരുക്കഴിയില്ലേ? അന്ന് ​ഗണേഷ് കുമാറിന് നിഷേധിച്ചു, ഇപ്പോൾ ഷാജിക്ക് ലഭിച്ചോ? നിസ്സാരമല്ല നിയമക്കുരുക്കുകൾ

സുഹൃത്തിന്റെ ആഡംബര റേഞ്ച് റോവർ ഉപയോഗിച്ചതിനെ ചൊല്ലിയുള്ള വിവാദത്തിൽ വാഹനം, ഉടമയ്ക്ക് തിരിച്ചുനൽകിയെങ്കിലും മന്ത്രി കെ.എം. ഷാജിക്ക് നിയമകുരുക്കിന് സാധ്യത. വാഹനം ഉപയോഗിച്ചതിലെ നടപടിക്രമങ്ങൾ, സ്വകാര്യ വാഹനത്തിൽ ‘കേരള സ്റ്റേറ്റ് 13’ എന്ന ബോർഡ് സ്ഥാപിച്ചത്, ദേശീയ ചിഹ്നം ഉപയോഗിച്ചത് എന്നിവയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതിന് ആവശ്യമായ സർക്കാർ അനുമതികൾ ഉണ്ടായിരുന്നോ എന്ന പ്രശ്‌നവും നിലനിൽക്കുന്നു. ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധത്തിനും മാധ്യമവാർത്തകൾക്കും പിന്നാലെ വാഹനം ഉടമയ്ക്ക് തിരിച്ചുനൽകുകയും, സുഹൃത്തുക്കൾ നൽകുന്ന വാഹനം ഇനിയും ഉപയോഗിക്കുമെന്ന് മന്ത്രി […]
Read more

തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; 264 ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിൽ 264 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. സ്ഥലംമാറ്റ പട്ടികയിൽ 262 പേർ വിവിധ ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ അക്കൗണ്ട് ഓഫീസർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെയും പുതിയ സ്ഥലങ്ങളിലേക്ക് നിയമിച്ചിട്ടുണ്ട്. ഭരണപരമായ കാര്യങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനായി ആവശ്യമായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി പ്രിൻസിപ്പൽ ഡയറക്ടറോട് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 264 പേരെ ഉൾപ്പെടുത്തി ഉത്തരവ് പുറത്തിറങ്ങിയത്. സെൻസസ് […]
Read more

‘പ്രസം​ഗത്തിൽ പല പ്രയോ​ഗങ്ങളും നടത്തും, അറബിക്കടലിൽ എങ്ങനെ എറിയും’; മലക്കം മറിഞ്ഞ് കെഎം ഷാജി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തന്റെ വിവാദമായ മുൻ പ്രസ്താവനയിൽ നിന്ന് മലക്കംമറിഞ്ഞ് തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജി. പ്രസം​ഗത്തിൽ പലപ്രയോ​ഗങ്ങളും ഉണ്ടാകുമെന്നും അതൊന്നും ചർച്ചയാക്കാനില്ലെന്നുമാണ് ഷാജി മാധ്യമങ്ങളോട് പറഞ്ഞത്. മുൻപ് പ്രതിപക്ഷത്തായിരുന്നപ്പോൾ, യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി അറബിക്കടലിലെറിയുമെന്നായിരുന്നു ഷാജിയുടെ പ്രസം​ഗം. പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്നൊക്കെ പണ്ട് പ്രസം​ഗിച്ചതിനെ ഇപ്പോൾ രാഷ്ട്രീയമായി കൊണ്ടുവരികയാണെന്ന് ഷാജി വിമർശിക്കുന്നു. അറബിക്കടലിൽ കൊണ്ടുപോയി സർക്കാരിന് കരാർ എറിയാൻ പറ്റുമോ? പ്രസം​ഗത്തിൽ അങ്ങനെ പലപ്രയോ​ഗവുമുണ്ടാകും. എന്നുവെച്ച് […]
Read more

മലബാറിലെ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാനാകില്ലെന്ന് കെഎം ഷാജി

കാസർകോട്: മലബാറിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ വലുതാണെന്നും ഉടൻ പരിഹരിക്കാനാവില്ലെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയടക്കം വലിയ പ്രശ്‌നങ്ങളുണ്ട്. അതെല്ലാം ഉടൻ പരിഹരിക്കാനാവില്ല. അതിന് സമയമെടുക്കുമെന്നും തത്കാലം സഹിക്കുകമാത്രമേ പരിഹാരമുള്ളൂവെന്നുമാണ് ഷാജി പറയുന്നത്. കാസർകോട് ജില്ലയിലെ ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്ക് കർണാടകയിൽ പോയാണ് പരിഹാരം കാണുന്നത്. കാസർകോടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഈ സർക്കാരിന്റെ കാലത്ത് തന്നെ എല്ലാം പരിഹരിക്കാൻ ശ്രമിക്കും. പക്ഷെ അത് ഉടൻ […]
Read more

മന്ത്രി കെ എം ഷാജിയുടെ ചിത്രം വെച്ച് വ്യാജ പ്രചാരണം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയതിനെതിരെ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു. സാമൂഹിക മാധ്യമങ്ങളിലുണ്ടായ പോസ്റ്റിൽ, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിച്ചതായി തെറ്റായ വിവരങ്ങൾ നല്‍കിയിരുന്നു. ഫോട്ടോയും വ്യാജ വിവരവും ചേര്‍ന്നുള്ള പോസ്റ്റ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും, മന്ത്രിയുടെ ഖ്യാതിക്ക് ഹാനികരവുമാണെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വ്യാജരേഖ ഉണ്ടാക്കൽ അടക്കം വകുപ്പ് ചുമത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. […]
Read more

ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ല: മന്ത്രി കെ എം ഷാജി

മലപ്പുറം: ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി വ്യക്തമാക്കി. ഗ്രാമസഭകളുടെ അധികാരം തിരിച്ചുനൽകുമെന്ന് പറഞ്ഞത് പദ്ധതി അവസാനിപ്പിക്കും എന്ന അർത്ഥത്തിൽ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ഏതെങ്കിലും പദ്ധതിയെ തകർക്കാനല്ല പ്രവർത്തിക്കുന്നതെന്നും, നിലവിലുള്ള പദ്ധതികളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയാണ് മുന്നോട്ട് പോകുന്നതെന്നും കെ.എം. ഷാജി പറഞ്ഞു. ഗ്രാമപഞ്ചായത്തുകൾക്ക് അധികാരം തിരിച്ചുനൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ ലൈഫ് മിഷൻ പദ്ധതി മാറ്റാൻ സർക്കാർ നീക്കം നടത്തുന്നു […]
Read more

മന്ത്രിമാർ അറിയാതെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണത്തിനില്ലെന്ന നിലപാടിൽ മന്ത്രിമാർ. വിഷയത്തിൽ ആഭ്യന്തര കാര്യമായതിനാൽ മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ടതില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നടപ്പാക്കേണ്ട സർക്കാർ വാഗ്ദാനങ്ങളിലാണ് ഇപ്പോഴത്തെ പ്രധാന ശ്രദ്ധയെന്നും, ദിവസേന നടക്കുന്ന വിഷയങ്ങളിൽ ഉടൻ പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സെക്രട്ടറിമാരുടെ നിയമന വിഷയത്തിൽ മന്ത്രിസഭാ യോഗത്തിന് ശേഷമേ പ്രതികരണം സാധ്യമാകൂവെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജി പ്രതികരിച്ചു. നിലവിൽ വിഷയത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി കെ. മുരളീധരൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix