Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതിയില്ലാതെ. സ്വകാര്യവാഹനത്തില്‍ യാത്ര ചെയ്യാന്‍ പൊതുഭരണവകുപ്പിന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഒരു ദിവസം കണ്ണൂരില്‍ നിന്ന് കൂര്‍ഗിലേക്ക് യാത്ര ചെയ്യുന്നതിനായി മാത്രമാണ് അനുമതി നല്‍കിയത്.

ഇതോടെ റേഞ്ച് റോവര്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നുവെന്ന വാദം ചോദ്യം ചെയ്യപ്പെടുകയാണ്. സാധാരണയായി ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവാഹനം ഉപയോഗിക്കുമ്പോള്‍ ആവശ്യമായ അനുമതികള്‍ നേടേണ്ടതുണ്ട്. ആഡംബര വാഹനം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനും പ്രത്യേക അനുമതി ആവശ്യമാണ്.

റേഞ്ച് റോവര്‍ യാത്ര വിവാദമായതിന് പിന്നാലെ കെ.എം. ഷാജി സമൂഹമാധ്യമത്തിലൂടെ വിശദീകരണം നല്‍കിയിരുന്നു. സുഹൃത്തുക്കളില്‍ പലര്‍ക്കും മുന്തിയ വാഹനങ്ങളുണ്ടെന്നും നടപടി ക്രമങ്ങള്‍ പാലിച്ച് ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

എന്നാല്‍ ഈ വാദങ്ങള്‍ക്ക് വിരുദ്ധമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഔദ്യോഗിക വാഹനമല്ലാത്ത മറ്റൊരു വാഹനത്തില്‍ ദേശീയപതാകയും മന്ത്രിയുടെ വാഹന നമ്പറും ഉപയോഗിക്കുന്നതിനും പൊതുഭരണവകുപ്പിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ഒരു ദിവസത്തേക്ക് മാത്രമാണ് ഇത്തരം അനുമതി നല്‍കിയിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix