Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KM Shaji

13-ാം നമ്പർ കാറിന് ശാപമോക്ഷം; ചോദിച്ചു വാങ്ങി കെ.എം.ഷാജി

തിരുവനന്തപുരം: മന്ത്രിമാർ എടുക്കാൻ മടി കാണിച്ചിരുന്ന 13-ാം നമ്പർ കാർ ചോദിച്ചുവാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഷാജി എത്തിയിരുന്നത് താത്കാലിമായി അനുവദിച്ച ഒമ്പതാം നമ്പർ കാറിലായിരുന്നു. ഒമ്പതാം നമ്പർ നമുക്ക് വേണ്ടെന്ന് പ്രവർത്തകർ പറയുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ഷാജിക്ക് നൽകിയ 9-ാം നമ്പർ കാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കെ.എം.ഷാജി 13-ാം നമ്പർ കാർ ചോദിച്ചു വാങ്ങിയത്. അശുഭകരമായ നമ്പറെന്ന അന്ധവിശ്വാസം 13-ാം നമ്പറിനെ ചുറ്റിപറ്റി നിലനിൽക്കുന്നുണ്ട്. […]
Read more

വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് കെഎം ഷാജി

മലപ്പുറം: വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്ത്, പകരം മറ്റൊരു പ്രധാന വകുപ്പ് ലീഗിന് നല്‍കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിക്കുന്നതായി അഭ്യൂഹങ്ങള്‍ വന്നതിന് പിന്നാലെയാണ് ലീഗിന്റെ നിലപാട് വ്യക്തമാക്കി കെഎം ഷാജി രംഗത്തെത്തിയത്. വിദ്യാഭ്യാസ വകുപ്പിന്റെ കാര്യത്തില്‍ ലീഗ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. നിലവില്‍ രണ്ടായിട്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പിനെയും, ഉന്നതവിദ്യാഭ്യാസ വകുപ്പിനെയും ഒന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ ഭാഗത്ത് നിന്ന് മന്ത്രിയാകാന്‍ സാധ്യതയുള്ള […]
Read more

മന്ത്രിസ്ഥാനം ലഭിച്ചാൽ സന്തോഷപൂർവം സ്വീകരിക്കുമെന്ന് കെ.എം ഷാജി

മലപ്പുറം: സംസ്ഥാനത്തുണ്ടായ യുഡിഎഫ് മുന്നേറ്റത്തിന് പിന്നാലെ പുതിയ സർക്കാരിൽ മന്ത്രിസ്ഥാനം ലഭിച്ചാൽ അത് സന്തോഷപൂർവം സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അദ്ദേഹത്തിന്റെ ഭരണശൈലിക്കെതിരെയും കഴിഞ്ഞ കാലങ്ങളിൽ താൻ ഉന്നയിച്ച വിമർശനങ്ങൾ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത് കടുത്ത സർക്കാർ വിരുദ്ധതയും പിണറായി വിരുദ്ധതയുമാണെന്നും പ്രതികരിച്ചു. യുഡിഎഫിന് ഇത്തവണ ലഭിച്ചത് മുന്നണിയുടെ മാത്രം വോട്ടുകളല്ല, മറിച്ച് സർക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയ പൊതുജനങ്ങളുടെ വോട്ടുകൾ കൂടിയാണ്. ജനങ്ങൾ നൽകിയ ഈ […]
Read more

വേങ്ങരയിൽ മുസ്ലിം ലീഗിനെ കാത്തിരിക്കുന്നത് വമ്പൻ തോൽവിയോ കണക്കുകളിലെ വസ്തുതയെന്ത് ?

മലപ്പുറം ജില്ലയുടെ രാഷ്ട്രീയ ഭൂപടത്തിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെ ചരിത്രമുള്ള മണ്ണാണ് വേങ്ങര. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ആസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ഈ മണ്ഡലത്തിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പോരാട്ടം കേവലമൊരു വോട്ടെടുപ്പിനപ്പുറം, വലിയ രാഷ്ട്രീയ അട്ടിമറികളുടെയും തന്ത്രങ്ങളുടെയും പരീക്ഷണശാലയായി മാറിയിരിക്കുകയാണ്. വോട്ടെടുപ്പ് പൂർത്തിയായിക്കഴിഞ്ഞ സാഹചര്യത്തിൽ, മെയ് 4-ന് നടക്കാനിരിക്കുന്ന ഫലപ്രഖ്യാപനത്തിനായി കേരളം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലീഗ് കോട്ടയുടെ അടിത്തറ ഇളക്കാൻ പ്രാപ്തിയുള്ള രാഷ്ട്രീയ സമവാക്യങ്ങളാണ് ഇത്തവണ മണ്ഡലത്തിൽ രൂപപ്പെട്ടതെന്നാണ് വിലയിരുത്തലുകൾ.​കെ.എം. ഷാജി എന്ന കരുത്തനായ നേതാവിനെ തന്നെ പോരാട്ടവീഥിയിലേക്ക് […]
Read more

‘കെ എം ഷാജി അത്ര നല്ലവനല്ലെങ്കിലുംവേങ്ങരയിൽ സതീശന് വേണ്ടി വോട്ട് ചെയ്യും “

വേങ്ങരയിലെ രാഷ്ട്രീയ ഗോദയിൽ ഇപ്പോൾ അരങ്ങേറുന്നത് അക്ഷരാർത്ഥത്തിൽ ഒരു നാടകമാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.എം. ഷാജി കളം നിറയുമ്പോൾ, അദ്ദേഹത്തിന് വോട്ട് ചോദിക്കാൻ ഇറങ്ങുന്ന സ്വന്തം മുന്നണിയിലെ കോൺഗ്രസുകാർ അനുഭവിക്കുന്ന ആത്മസംഘർഷം കണ്ടാൽ ചിരി വരാത്തവർ ചുരുക്കമായിരിക്കും. ഷാജിക്ക് വോട്ട് ചെയ്യണം, പക്ഷേ അത് ഷാജിക്കല്ല എന്ന വിചിത്രമായ വാദവുമായാണ് കോൺഗ്രസ് ഗ്രൂപ്പ് യോഗങ്ങൾ ഇപ്പോൾ സജീവമായിരിക്കുന്നത്. ഷാജി നല്ലവനല്ല, കോൺഗ്രസിനെ എന്നും അധിക്ഷേപിക്കുന്ന ആളാണ്, എന്നാലും കൈപ്പത്തിക്ക് പകരം ഏണിയിൽ കുത്തണം എന്ന നിലപാടിലാണ് പ്രാദേശിക […]
Read more

ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ വേണ്ട; കെഎം ഷാജിക്കെതിരെ പോസ്റ്ററുകള്‍

കാസര്‍ഗോഡ്: മണ്ഡലത്തില്‍ കെ എം ഷാജിയ്‌ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഷാജിയെ കാസര്‍ഗോഡ് സ്ഥാനാര്‍ത്ഥിയാക്കരുതെന്ന ശക്തമായ ആവശ്യവുമായാണ് ‘മുസ്ലിം ലീഗുകാര്‍’ എന്ന പേരില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ”കാസര്‍ഗോഡിന്റെ നാശം ഇവിടെ തുടങ്ങുന്നു” എന്നാണ് എഴുതിയിരിക്കുന്നത്. ഷാജിയെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്ന പോസ്റ്ററുകളില്‍, അദ്ദേഹത്തെ പരാജയപ്പെടുത്തേണ്ടത് നാട്ടിലെ നല്ലവരായ ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. പുറത്തുനിന്നുള്ള ‘ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ’ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും, കാസര്‍ഗോഡ് നിന്നുള്ളവര്‍ തന്നെ സ്ഥാനാര്‍ത്ഥിയായാല്‍ മതി എന്നുമുള്ള ധ്വനിയാണ് പോസ്റ്ററുകളിലെല്ലാമുള്ളത്.
Read more

സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി

കോഴിക്കോട്: തിരഞ്ഞെടുപ്പിന് സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കാനാണ് സിപിഎം ബോംബുണ്ടാക്കുന്നതെന്നും ബോംബെറിഞ്ഞ് ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പച്ച കാണുമ്പോൾ ഭ്രാന്ത് പിടിയ്ക്കുന്നവരാണ് സിപിഎം. പിണറായിയുടെ ചെലവിലല്ല ലീഗ് പ്രവർത്തിക്കുന്നത്. കൊടിയും പച്ചയുമല്ല ലീഗിന്റെ പ്രശ്നം, ആശയമാണ് പ്രധാനം. നിറംമാറ്റാൻ പാർട്ടി തീരുമാനിച്ചാൽ ആ കൊടി പിടിക്കുമെന്നും കെ.എം ഷാജി പറഞ്ഞു. റിയാസ് മൗലവി വധക്കേസിലെ പ്രോസിക്യൂട്ടർക്കെതിരെ ഹൈക്കോടതിയിൽ വഞ്ചനാ കേസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix