സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kottayam

കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് കേസ്: പ്രതികള്‍ക്ക് ജാമ്യം

കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജിലെ റാഗിംഗ് കേസ് പ്രതികള്‍ക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സീനിയര്‍ വിദ്യാര്‍ത്ഥികളായ സാമുവല്‍, ജീവ, റിജില്‍ജിത്ത്, രാഹുല്‍ രാജ്, വിവേക് എന്നിവര്‍ക്കാണ് ജാമ്യം. പ്രതികളുടെ പ്രായം, മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നീ കാരണങ്ങള്‍ കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്. ഫെബ്രുവരി പതിനൊന്നിനാണ് പ്രതികള്‍ അറസ്റ്റിലായത്. കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണുളളത്.
Read more

ഒമ്പത് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ

കോട്ടയം: കോട്ടയം മാഞ്ഞൂരിൽ ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. അമിതയും ഭർത്താവും തമ്മിലുളള വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ ദുരുഹത ആരോപിച്ച് അമിതയുടെ മാതാപിതാക്കൾ പരാതി നൽകി. മാതാപിതാക്കളുടെ പരാതിയിൽ കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Read more

ഷൈനിയുടെ ആത്മഹത്യ :നോബിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ

കോട്ടയം : ഏറ്റുമാനൂരിൽ കുടുംബപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത ഷൈനിയുടെയും മക്കളുടെയും കേസിൽ പ്രതി നോബി ലൂക്കോസിന്റെ വാദം പൂർത്തിയായി. പ്രതി നോബിക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. അതേസമയം കേസ് ഈ മാസം 29 ന് വീണ്ടും പരിഗണിക്കും. ഭർതൃ വീട്ടിൽ നിന്നും ഷൈനി സ്വന്തം വീട്ടിലേക്ക് താമസം മാറിയിട്ടും നോബി ഷൈനിയെ പിന്തുടർന്ന് മാനസികമായി പീഡിപ്പിക്കുകയായിരുന്നു. മരിക്കുന്നതിന് തലേ ദിവസം മുന്പും നോബി ഷൈനയെ വിളിച്ച് മാനസികമായി […]
Read more

ഷൈനിയെ മരണത്തിലേക്ക് നയിച്ചത് നോബിയുടെ ഭീഷണിയെന്ന് പൊലീസ്

കോട്ടയം : ട്രെയിനിന് മുമ്പിൽ ചാടി കൂട്ട ആത്മഹത്യ ചെയ്ത ഷൈനയുടെയും രണ്ട് പെൺമക്കളുടെയും മരണത്തിൽ വെളിപ്പെടുത്തലുമായി പോലീസ്. ഭർത്താവ് നോബിയുടെ മാനസിക പീഡനമാണ് ഷൈനിയെ കൂട്ട ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കും താമസം മാറിയിട്ടും നോബി പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ചിരുന്നു ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി […]
Read more

നഴ്സുമാര്‍ വസ്ത്രംമാറുന്ന മുറിയില്‍ ഒളിക്യാമറവെച്ചു; നേഴ്‌സിങ് ട്രെയിനിയായ യുവാവ് പിടിയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നഴ്സുമാര്‍ വസ്ത്രംമാറുന്ന മുറിയില്‍ ഒളിക്യാമറ വെച്ച നേഴ്‌സിങ് ട്രെയിനിയായ യുവാവ് പോലീസ് പിടിയില്‍. മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫാണ് പിടിയിലായത്. ബിഎസ്‌സി നഴ്സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ കണ്ടത്.
Read more

അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹ്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹ്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നോബിയെ കസ്റ്റഡിയിലെടുത്തു. ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നോബിയുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യ എന്നാണ് പരാതി. ഏറ്റുമാനൂർ 101 കവല വടകര വീട്ടിൽ ഷൈനി(43), അലീന(11), ഇവാന(10 ) എന്നിവരാണ് ട്രെയിനിന് മുന്നിൽ‌ ചാടി ജീവനൊടുക്കിയത്. ഫെബ്രുവരി 28ന് പുലർച്ചെ 5.20നായിരുന്നു സംഭവം. […]
Read more

നഴ്സിങ് കോളേജ് റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോട്ടയം: ഗാന്ധി നഗർ നഴ്സിങ് കോളേജ് റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.കോളേജിലെ ഒന്നാം വർഷ നഴ്‌സിങ് ക്ലാസിലെ ആറ് ആൺകുട്ടികളാണ് ക്രൂരമായ റാ​ഗിങിന് ഇരയായത്. ഹോസ്റ്റലിൽ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജൂനിയർ വിദ്യാർഥിയെ കട്ടിലിൽ കെട്ടിയിട്ട് ദേഹമാസകലം ലോഷൻ പുരട്ടിയശേഷം ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സീനിയർ വിദ്യാർഥികളായ കോട്ടയം വാളകം സ്വദേശി […]
Read more

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; ജാമ്യാപേക്ഷയിൽ നാളെ വിധി

കോട്ടയം: കോട്ടയം ഗവമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. പ്രതികളായ എൻ വി വിവേക്, റിജിൽ ജിത്ത്, സാമുവൽ ജോൺസൺ, രാഹുൽ രാജ്, എസ്എൻ ജീവ, എന്നിവരുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേട്ടു. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസീക്യൂഷന്‍റെ വാദം എന്നാൽ വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.
Read more

തട്ടിപ്പിന് കൂട്ടുനിന്നു; സസ്പെൻഷനിലായിരുന്ന സിഐ അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശി സി പി സജയനെയാണ് അറസ്റ്റ് ചെയ്തത്. തോപ്പുംപടി സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ആയിരുന്ന സി പി സജയൻ ഏറെ നാളായി സസ്പെൻഷനിലായിരുന്നു. കോട്ടയത്തെ കാൻ അഷ്വർ എന്ന സ്ഥാപനം നടത്തിയ തട്ടിപ്പിൽ മുഖ്യ പ്രതിയെ തട്ടിപ്പ് നടത്താൻ സഹായിച്ച ആളാണ് പോലീസുകാരനെന്നാണ് വിവരം. സ്ഥാപനം ഉടമ ആയ പ്രീതി മാത്യുവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read more

വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ചു; ഒരു മരണം, സഹോദരന് ഗുരുതര പരിക്ക്

കോട്ടയം: വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം. ടി വി പുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീഹരി(25)യാണ് മരിച്ചത്. മുത്തേടത്തുകാവ് റോഡിലാണ് സംഭവം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ്അ പകടം ഉണ്ടായത്. ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.