Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

ഫോണിന്റെ തിരിച്ചടവ് മുടങ്ങി; യുവാവിനെ വിളിച്ചു വരുത്തി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി, മൂന്നു പേർ പിടിയിൽ

കോഴിക്കോട് : ഫോണിന്റെ തിരിച്ചടവ് തെറ്റിയതിന് വീട്ടിൽ നിന്നും വിളിച്ചു വരുത്തി യുവാവിനെ ക്രൂരമായി മർദ്ദിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാൻ (41) നെയാണ്  കുത്തി കൊല പ്പെടുത്താൻ ശ്രമിച്ചതായി പോലീസിൽ പരാതി നൽകിയത്.  ഇന്നലെ രാത്രി 8 മണിയോടെ താമരശേരി ചുങ്കത്ത് വെച്ചാണ് സംഭവം. കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ് മുഖാന്തിരം ടിവി എസ്ഫൈനാൻസ് വഴി 36000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് അബ്ദുറഹ്മാൻ വാങ്ങിയിരുന്നത്. ഇതിൻ്റെ മൂന്നാമത്തെ അടവായ 2302 […]
Read more

പ്രവാസലോകത്തെ രണ്ട് മരണങ്ങൾ; കണ്ണീർക്കടലായി തലപ്പെരുമണ്ണ

കോഴിക്കോട് : ഒരേ നാടിന്റെ രണ്ട് പ്രിയപ്പെട്ടവർ ഒരേ ദിവസം ഓർമ്മയായപ്പോൾ തലപ്പെരുമണ്ണ ഗ്രാമത്തിന് അത് താങ്ങാനാവാത്ത ദുഃഖമായി. ബഹ്റൈനിൽ വെച്ച് അന്തരിച്ച ഹോട്ടലുടമ അബ്ദുൽ ഗഫൂറിന്റെയും, യു.എ.ഇയിൽ വെച്ച് വാഹനാപകടത്തിൽ മരിച്ച യുവാവ് അജ്മൽ ഷായുടെയും ഖബറടക്കം ഒരേ ദിവസം തന്നെ നാട്ടിൽ നടന്നത് വിങ്ങുന്ന കാഴ്ചയായി. ബഹ്റൈനിലെ ട്യൂബ്ലി മുശ്രഫ് ഹോട്ടൽ ഉടമയായ അബ്ദുൽ ഗഫൂർ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. നാടിന്റെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം തന്റെ നാലു മക്കളെയും ഭാര്യയെയും തനിച്ചാക്കിയാണ് യാത്രയായത്. […]
Read more

സഫിയ മുഹമ്മദ് മടവൂരിന്റെ 21-ാമത് പ്രസിഡന്റ്; സത്യപ്രതിജ്ഞ നാളെ

കോഴിക്കോട് : മടവൂർ ഗ്രാമപഞ്ചായത്തിന്റെ 61 വർഷത്തെ ചരിത്രത്തിൽ നാലാമത്തെ തവണ പ്രസിഡന്റ് പദവി ആരാമ്പ്രം മേഖലയിലേക്ക്. പതിമൂന്നാം വാർഡിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി വിജയിച്ച സഫിയ മുഹമ്മദ് ആണ് മടവൂരിന്റെ പുതിയ പ്രസിഡന്റായി അധികാരമേൽക്കുന്നത്. ആരാമ്പ്രം പ്രദേശത്ത് നിന്നുള്ള ആദ്യത്തെ വനിതാ പഞ്ചായത്ത് പ്രസിഡന്റ് എന്ന ചരിത്ര നേട്ടവും ഇതോടെ സഫിയ മുഹമ്മദിന് സ്വന്തമാകും.1962-ൽ പഞ്ചായത്തുകൾ രൂപീകരിച്ച ശേഷം 1964-ലാണ് മടവൂരിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തിന്റെ ചരിത്രത്തിൽ ഇതിനു മുൻപ് മൂന്ന് […]
Read more

കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ സഫീന ഷെമീർ

കോഴിക്കോട്: കൊടുവള്ളി നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് അംഗമായ സഫീന ഷെമീറിനെ തിരഞ്ഞെടുത്തു. നടന്ന തിരഞ്ഞെടുപ്പിൽ സഫീന ഷെമീർ 26 വോട്ടുകൾ നേടി വിജയിച്ചപ്പോൾ, എൽഡിഎഫ് സ്ഥാനാർഥിയായ ഒ.പി. ഷീബയ്ക്ക് 11 വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളിലൊന്നായ കൊടുവള്ളിയിൽ, മുന്നണി നിലപാടുകൾ വ്യക്തമായി പ്രതിഫലിക്കുന്ന ഫലമാണ് പുറത്തുവന്നത്. നഗരസഭയിലെ കക്ഷിനില ഇപ്രകാരമാണ്: മുസ്ലിം ലീഗ് – 18, കോൺഗ്രസ് – 6, വെൽഫെയർ പാർട്ടി – 1, യുഡിഎഫ് വിമതൻ […]
Read more

പൂനൂർ പുഴ സംരക്ഷണ സമിതി; കൊട്ടക്കാവയൽ ഭാഗത്ത് ശുചീകരണ യജ്ഞം

കോഴിക്കോട് : പൂനൂർ പുഴയുടെ സംരക്ഷണത്തിനായി ജനകീയ പങ്കാളിത്തത്തോടെ വിപുലമായ പ്രവർത്തനങ്ങൾക്കൊരുങ്ങി പൂനൂർ പുഴ സംരക്ഷണ സമിതി. കഴിഞ്ഞ ശനിയാഴ്ച കൊട്ടക്കാവയലിൽ ചേർന്ന കൊട്ടക്കാവയൽ ഒതയോത്ത് പുറായിൽ പ്രാദേശിക കമ്മറ്റി യോഗം വാർഡ് മെമ്പർ അസ്ഹറുദ്ധീൻ പി. ഉദ്ഘാടനം ചെയ്തു. കമ്മറ്റി ചെയർപേഴ്‌സൺ ഷക്കീല ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സലീം നെച്ചോളി മുഖ്യപ്രഭാഷണം നടത്തി. പുഴയുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തുന്നതിനും മാലിന്യമുക്തമാക്കുന്നതിനും പ്രാദേശിക തലത്തിൽ ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ഡിസംബർ 28 (ഞായറാഴ്ച) […]
Read more

ഗര്‍ഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു

കോഴിക്കോട് : എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. യുവതിക്ക് കാലിനും കൈക്കും പൊള്ളലേറ്റു. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം. പെരുവില്ലി സ്വദേശി ഷാഹിദ് റഹ്‌മാനാണ് ഗര്‍ഭിണിയെ ക്രൂരമായി ഉപദ്രവിച്ചത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണ്. കോടഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വീട്ടിലെത്തി പങ്കാളിയെ ആക്രമിച്ചത്.
Read more

എസ്‌ഐആര്‍; കോഴിക്കോട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

കോഴിക്കോട്: പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കലിന്റെ (എസ്‌ഐആര്‍) ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് വിഷയങ്ങള്‍ ജില്ല കളക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി 534 പോളിംഗ് സ്റ്റേഷനുകള്‍ പുതിയതായി അനുവദിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു. പുതുതായി നിലവില്‍ വരുന്ന പോളിങ് സ്റ്റേഷനുകളില്‍ ബൂത്ത് ലെവല്‍ ഏജന്റുമാരെ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളും […]
Read more

അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ; പ്രത്യേക ക്യാമ്പ് 29ന് കോഴിക്കോട്

കോഴിക്കോട് : അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമക്കോ അവകാശികൾക്കോ തിരിച്ചു നൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ ജില്ലാതല ക്യാമ്പ് സംഘടിപ്പിക്കും. രാജ്യവ്യാപകമായി ആരംഭിച്ച പ്രത്യേക ക്യാമ്പയിന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് ഡിസംബർ 29ന് രാവിലെ പത്ത് മുതൽ കോഴിക്കോട് കല്ലായി റോഡ് കേരള ബാങ്ക് റീജണൽ ഓഫീസ് ഹാളിലാണ് സംഘടിപ്പിക്കുക. പരിപാടിയിൽ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങൾ, പെൻഷൻ ഫണ്ടുകൾ, ഫിനാൻഷ്യൽ ലിറ്ററസി സെന്ററുകൾ […]
Read more

ക്രിസ്മസ് ആഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

കോഴിക്കോട് : ഓമശ്ശേരി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ നിർവഹിച്ചു. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സുനിത മാത്യു, ഭാവന വിനോദ്, ഹനീഫ തെച്ച്യാട് , സിബി തോമസ് എന്നിവരെ ആദരിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ ആഘോഷ പരിപാടികളും സംഘടിപ്പിക്കപ്പെട്ടു. സ്കൂളിൽ വിളഞ്ഞ കരനെല്ലിൻ്റെ പായസവും കേക്കും വിതരണം ചെയ്തു. പി ടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് […]
Read more

കർഷക ദിനത്തിൽ ആദ്യ വിളവെടുപ്പ് നടത്തി ആരാമ്പ്രം ജി.എം.യു.പി. സ്കൂൾ

കോഴിക്കോട്: യുവതലമുറയിൽ കൃഷി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ‘യുവതയുടെ കൃഷി’ പദ്ധതിക്ക് ആരാമ്പ്രം ജി.എം.യു.പി. സ്കൂളിൽ ഉജ്ജ്വല തുടക്കം. പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് ദേശീയ കർഷക ദിനമായ ഡിസംബർ 23-ന് നടന്നു. സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിലാണ് പച്ചക്കറിത്തോട്ടം ഒരുക്കിയത്. പഠനത്തോടൊപ്പം കൃഷിയെയും സ്നേഹിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം ഏറ്റെടുത്തത്. മണ്ണറിഞ്ഞ് അധ്വാനിച്ച വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവേശമായി കർഷക ദിനത്തിലെ ഈ […]
Read more

Recent News

Advertisement
WhiteswanTV Footer