Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

പുതുവത്സരാഘോഷം അതിരു വിടരുത്; മുന്നറിയിപ്പുമായി പൊലീസ്

കോഴിക്കോട്: പുതുവർഷം ആഘോഷിച്ചോളൂ, പ്രശ്നമുണ്ടാക്കരുത്. മുന്നറിയിപ്പുമായി പൊലീസ്. ഇന്നു മുതൽ പകലും രാത്രിയിലുമായി പ്രധാന റോഡുകളിലും ഇടറോഡുകളിലടക്കം കർശന പരിശോധനയുമായി പൊലീസ് സാന്നിദ്ധ്യമുണ്ടാകും. സിറ്റി പൊലിസ് കമ്മിഷണർ നാരായണൻ. ടിയുടെ നേതൃത്വത്തിൽ 750 ഓളം പൊലീസുകാരെയാണ് നഗര പരിധിയിൽ മാത്രം വിന്യസിച്ചിരിക്കുന്നത്. മയക്കു മരുന്നുകളുടെ ഉപയോഗം, അനധികൃത മദ്യവിൽപന തുടങ്ങിയവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ താലൂക്കുകൾ കേന്ദ്രീകരിച്ച് രഹസ്യവിവരം ശേഖരിക്കുന്നതിന് പ്രത്യേക സംഘമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് മഫ്തി പൊലീസിനെയും വനിത പൊലീസുദ്യോഗസ്ഥരെയും നിയോഗിക്കും. […]
Read more

പതങ്കയത്ത് സുരക്ഷാ ശക്തമാക്കും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ

കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടം കാണാൻ എത്തുന്ന സഞ്ചാരികൾ അപകടത്തിൽ പെടുന്ന ഒഴിവാക്കാനായി പുതുതായി വിദഗ്ധ പരിശീലനം നടത്തി നേടിയ ലൈഫ് ഗാർഡുകളെ നിയമിക്കാനും പുഴയിൽ ഇറങ്ങുന്ന സഞ്ചാരികൾക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കി. മനുഷ്യജീവൻ സംരക്ഷിക്കുവാനുള്ള നടപടികൾ തിരുവമ്പാടി ഗ്രാമപഞ്ചായത്തും സംസ്ഥാന ടൂറിസം വകുപ്പും പോലീസും മറ്റു വകുപ്പുകളും ആയി കൂട്ടായി തീരുമാനമെടുത്ത് നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ പതങ്കയം വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ചശേഷം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ, ശിവദാസൻ താഴെ പാലാട്ട്, വിൻസന്റ് വടക്കേമുറിയിൽ, വിൽസൺ […]
Read more

ലഹരി വിരുദ്ധ ബോധവൽക്കരണ റാലി നടത്തി

കോഴിക്കോട്: കോളേജുകളുടെ എൻഎസ്എസിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. മാമ്പറ്റ ഡോൺ ബോസ്കോ കോളേജ്, തിരുവമ്പാടി അൽഫോൻസ കോളേജ്, കോഴിക്കോട് ഹോളിക്രോസ് കോളേജ്, എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എൻഎസ്എസ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു റാലി. ലഹരി മരുന്നുകളുടെ ദോഷഫലങ്ങളും, യുവതലമുറയെ അത് നശിപ്പിക്കുന്ന ആഘാതങ്ങളും സമൂഹ ശ്രദ്ധയിൽപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കോടഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആരംഭിച്ച റാലി അങ്ങാടിയിലെ പ്രധാന വഴികളിലൂടെ സഞ്ചരിച്ചു. “ലഹരി ജീവിതത്തെ നശിപ്പിക്കും”, […]
Read more

പുതുവത്സരാഘോഷം; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം

കോഴിക്കോട്: പുതുവത്സരാഘോഷം പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. ചുരത്തിലെ തട്ടുകടകൾ നാളെ വൈകീട്ട് ഏഴുമണിക്ക് അടക്കണമെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി. ചുരത്തിൽ കൂട്ടം കൂടാനോ, വാഹനങ്ങൾ പാർക്ക് ചെയ്യാനോ അനുവദിക്കില്ല. ചുരത്തിൽ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായാണ് താമരശ്ശേരി പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ന്യൂ ഇയർ ആഘോഷങ്ങൾക്കായി ആരും താമരശ്ശേരി ചുരത്തിലേക്ക് യാത്ര ചെയ്യേണ്ടതില്ല. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും.
Read more

കാക്കൂരിലെ മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

കോഴിക്കോട്: കാക്കൂർ ടൗണിലെ മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ പ്രതി പോലീസ് പിടിയിലായി. പ്രതി കണ്ണൂർ സ്വദേശിയാണ്. 2 മാസം മുമ്പായിരുന്നു മോഷണം നടന്നത്. മുൻഭാഗത്തെ ഷട്ടറിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഷോപ്പിൽ ഉണ്ടായിരുന്ന അറുപത്തയ്യായിരം രൂപയോളം നഷ്ടപ്പെട്ടിരുന്നു. സിസിടിവിയിൽ മോഷ്ടാവിൻ്റെ ദൃശ്യം പതിഞ്ഞിരുന്നെങ്കിലും മുഖം മറച്ച നിലയിലായിരുന്നു. കാക്കൂർ പോലീസ് പ്രതിയെ ഇന്ന് സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
Read more

നിർദിഷ്ട വയനാട് ബൈപാസ് ഡിപിആർ ടെൻഡർ; പ്രതീക്ഷകൾക്ക് വേഗമേറുന്നു

കോഴിക്കോട്: നിർദിഷ്ട വയനാട് ബൈപാസിന്റെ (ചിപ്പിലിത്തോ ട്-മരുതിലാവ്-തളിപ്പുഴ) ഡിപിആർ തയാറാക്കുന്നതിനുള്ള ടെൻഡർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകരിച്ചതോടെ ദുരിതയാത്രയ്ക്ക് അറുതിയാകുമെന്നു പ്രതീക്ഷ. കോഴിക്കോട് മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെ ഒരു റീച്ചും പുതുപ്പാടി മുതൽ മുത്തങ്ങ വരെ അടുത്ത റീച്ചുമായി ദേശീപാത വികസിപ്പാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. ആ പദ്ധതി റദ്ദാക്കിയാണ് മലാപ്പറമ്പ് മുതൽ മുത്തങ്ങവരെ ഒറ്റ റീച്ചായി നാലുവരിപ്പാതയാക്കാൻ തീരുമാനിച്ചത്. ഇതോടെയാണ് ദേശീയപാത വികസനത്തിൽ വയനാട് ബൈപാസും ഇടം നേടിയത്. ചുരം ഒന്നാം വളവിനു മേലെ […]
Read more

കോഴിക്കോട് മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിച്ച സംഭവം; രണ്ടു പേർ കൂടി പിടിയിൽ, ഇതോടെ പോലീസ് പിടികൂടിയവരുടെ എണ്ണം 4 ആയി

കോഴിക്കോട്: മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടു പ്രതികൾ കൂടി പിടിയിൽ. പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകൽ മുഴുവൻ ശാരീരിക ഉപദ്രവം നടത്തിയ ശേഷം പെൺകുട്ടിയെ നാലായിരം രൂപ നൽകി ബീച്ചിൽ ഇറക്കി വിടുകയായിരുന്നു. ഈ മാസം 20നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ കാണാതാകുന്നത്. ബസിൽ യാത്ര ചെയ്ത് കോഴിക്കോട് ബീച്ചിലെത്തിയ പെൺകുട്ടിക്ക് താമസവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് പ്രതികളായ യുവാക്കൾ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവിടെവെച്ച് മൂക്കിലൂടെ വലിക്കാൻ കഴിയുന്ന ലഹരി […]
Read more

ദൃശ്യ വധക്കേസിലെ പ്രതി ചാടിപ്പോയി; ചാടിപ്പോയത് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്

കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് ചാടിപ്പോയത്. മൂന്നാം വാർഡിൽ നിന്നാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. ശുചിമുറിയുടെ ചുമർ തുരന്ന് ചുറ്റുമതിൽ ചാടി കടന്നാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിയ്ക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. വിവാഹ അഭ്യർത്ഥന നിരസിച്ചതിന് ദൃശ്യ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വിനീഷ് ജയിലിലായത്. കേസിൽ അറസ്റ്റിലായ വിനീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു. മാനസിക അസ്വസ്ഥത […]
Read more

താമരശ്ശേരി ചുരം കയറാനുള്ള ഒരുക്കത്തിലാണോ, ജനുവരി 5 മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ്റ് എൻജിനീയർ അറിയിച്ചു. ചുരത്തിലെ 6,7,8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. മൾട്ടി ആക്‌സിൽ വാഹനങ്ങളും, ഭാരവാഹനങ്ങളും നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ തിരിഞ്ഞ് പോകണം. അതേസമയം അവധിക്കാലം ആഘോഷിക്കാൻ […]
Read more

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ വീണ 6 വയസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ വീണ 6 വയസുകാരിക്ക് ദാരുണാന്ത്യം. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നതാണ് കുട്ടി ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍ അബ്‌റാറ (6) ആണ് മരിച്ചത്. ഫറോക്ക് ചന്ത എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അബ്‌റാറ. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയും കുടുംബവും കരിയാത്തുംപാറയില്‍ എത്തിയത്. കറിയാത്തും പാറ ഗേറ്റിന്റെ വലുതുഭാഗത്തുനിന്ന് റാമ്പ് ഇറങ്ങി വെള്ളത്തിൽ അരക്ക് മുകളിൽ വെള്ളമുള്ള ഭാഗത്ത്‌ മറ്റ് കുട്ടികളോടൊപ്പം കളിക്കവെ […]
Read more

Recent News

Advertisement
WhiteswanTV Footer