Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kozhikode

താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്; കെഎസ്ആർടിസി ദീർഘദൂര ബസുകൾ ഏറെ വൈകി, വലഞ്ഞ് യാത്രക്കാർ

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് മൂലം ദീർഘദൂര യാത്രക്കാർ ദുരിതത്തിലായി. കോഴിക്കോട് കെഎസ്ആർസി ബസ് സ്റ്റാൻഡിൽ തിരൂർ-ചമ്രവട്ടം വഴി പൊന്നാനി, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന ബസ്സുകളും എടപ്പാൾ വഴി തൃശ്ശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ദീർഘദൂര ബസുകളുമാണ് മണിക്കൂറുകൾ വൈകി ഓടുന്നത്. ഇന്നലെ രാത്രി 8:30 ഓടെ കോഴിക്കോട് എത്തേണ്ട നിരവധി ബസുകൾ 11 മണിയായിട്ടും സ്റ്റാൻഡിൽ എത്തിയിട്ടില്ല. നൂറുകണക്കിന് യാത്രക്കാരാണ് ബസ് കിട്ടാതെ സ്റ്റാൻഡിൽ ഇരിക്കാൻ പോലും ഇടമില്ലാതെ ദുരിതത്തിലായത്. റിസർവേഷൻ […]
Read more

താമരശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ സ്ഥാപകദിനം ആഘോഷിച്ചു

കോഴിക്കോട്: താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് സ്ഥാപകദിനം മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ ആഘോഷിച്ചു. ആഘോഷപരിപാടികൾ കെ പി സി സി മെമ്പർ എ അരവിന്ദൻ ഉത്ഘാടനം ചെയ്തു. കെപിസിസി മെമ്പർ പി സി ഹബീബ് തമ്പി ജന്മദിന സന്ദേശം നൽകി സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് ചാർജ് വഹിക്കുന്ന കെ പി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പി ഗിരീഷ്കുമാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് മാസ്റ്റർ, സീനിയർ കോൺഗ്രസ്‌ നേതാവ് എ […]
Read more

ബലാത്സംഗ കേസിൽ കട്ടിപ്പാറ സ്വദേശിയായ വ്യാജ സിദ്ധൻ പിടിയിൽ

കോഴിക്കോട്: ആത്മീയ ചികിത്സക്കെന്ന വ്യാജേനെ യുവതിയെ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌ത വ്യാജ സിദ്ധൻ താമരശ്ശേരി കട്ടിപ്പാറ സ്വദേശി ചെന്നിയാർ മണ്ണിൽ അബ്ദുറഹിമാനെ (51) വയനാട് പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം മേപ്പാടി എസ്.എച്ച്.ഒ റെമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂർ ജില്ലയിൽ വെച്ച് പിടികൂടി. ബലാത്സംഗം, വധഭീഷണി തുടങ്ങി ഗുരുതര വകുപ്പുകൾ ചുമത്തപ്പെട്ട പ്രതിയെ കൽപ്പറ്റ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു ജയിലിലേക് അയച്ചു. ഓൺലൈൻ തട്ടിപ്പു കേസിൽ ദിവസങ്ങൾക്കു മുന്നേ ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതി. […]
Read more

കക്കാടംപൊയിലിൽ ആസാം സ്വദേശിനിയായ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കക്കാടംപൊയിലിൽ 16 കാരിമരിച്ച നിലയിൽ. ഇന്ന് രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർ കണ്ടത്. കക്കാട് താമസിക്കുന്ന ആസാം സ്വദേശിനി സുമൻ ആണ് മരിച്ചത്. മൃതദേഹത്തിന് അരികിൽ വിഷക്കുപ്പിയുണ്ടായിരുന്നു. വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയതെന്ന് കുടുംബം പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകിട്ട് വീട്ടിൽ വഴക്ക് ഉണ്ടായിരുന്നെന്നും തുടർന്നാണ് മകളെ വിഷം കഴിച്ച നിലയിൽ കണ്ടതെന്നും കുടുംബാംഗങ്ങള്‍ മൊഴി […]
Read more

താമരശ്ശേരി താലൂക്ക് ആശുപത്രി ട്രോമാകെയർ യൂണിറ്റാകുന്നു; രണ്ട് അധിക തസ്തികകൾ കൂടി അനുവദിച്ചു ഡോ. എം.കെ മുനീർ എംഎൽഎ

കോഴിക്കോട്: മലയോര മേഖലയിലെ പ്രധാന ആരോഗ്യ കേന്ദ്രമായ താമരശ്ശേരി താലൂക്ക് ആശുപത്രിയെ ട്രോമാകെയർ യൂണിറ്റായി ഉയർത്തുന്നതിന്റെ ഭാഗമായി രണ്ട് അധിക തസ്തികകൾ കൂടി അനുവദിച്ചതായി ഡോ. എം.കെ. മുനീർ എം.എൽ.എ അറിയിച്ചു. ഓർത്തോപീഡിക്സ്, അനസ്തേഷ്യ വിഭാഗങ്ങളിലാണ് പുതിയ തസ്തികകൾ അനുവദിച്ചിട്ടുള്ളത്. കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഏക താലൂക്ക് ആശുപത്രിയായ താമരശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റൽ, മലയോര പ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങളുടെ പ്രധാന ആശ്രയകേന്ദ്രമാണ്. ആശുപത്രിയുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായാണ് പുതിയ തസ്തികകൾ അനുവദിച്ചത്. […]
Read more

മയക്കുമരുന്നിന് പണം നല്‍കിയില്ല, കോഴിക്കോട് ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു

കോഴിക്കോട്: മയക്കുമരുന്ന വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. മുനീറ എന്ന യുവതിയാണ് മരിച്ചത്. ഫറോക്കിലാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭര്‍ത്താവ് ജബ്ബാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ മുനീറക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം.
Read more

ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

കോഴിക്കോട്: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിനോട് ചേർന്ന തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർ കുന്ദമംഗലം പൊയ്യേൽ സ്വദേശി വാസുവിന് സാരമായി പരുക്കേറ്റു ദേശീയപാതയോരത്ത് സിന്ധു തിയറ്ററിന് സമീപം രാത്രി 8.45 ഓടെയാണ് അപകടം. പരുക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോയിൽ മറ്റ് യാത്രക്കാർ ഇല്ലായിരുന്നു. അപകട സമയത്ത് നാട്ടുകാർ സമയോചിതമായി ഓട്ടോയിൽ കുടുങ്ങിപോയ ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു.
Read more

ചേളന്നൂരിൽ എം സ്വപ്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും എംകെ രാജേന്ദ്രൻ വൈസ് പ്രസിഡണ്ടും

കോഴിക്കോട്: ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ എം.സ്വപ്‌നയെ തിരഞ്ഞെടുത്തു. 23ാം വാര്‍ഡില്‍ നിന്നു 446 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സ്വപ്ന കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്സണും ചേളന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയക്ടറുമാണ്. വൈസ് പ്രസിഡന്റായി സിപിഎമ്മിലെ എം.കെ.രാജേന്ദ്രനെയും തിരഞ്ഞെടുത്തു. 13ാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് യു ഡി എഫില്‍ നിന്ന് ഗൗരിപുതിയോത്തും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഫിറോസും മത്സരിച്ചു. വരണാധികാരി സനത്ത് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ആകെയുള്ള 24 സീറ്റില്‍ 13 സീറ്റ് നേടിയാണ് […]
Read more

യുവാവ് കയത്തിൽ മുങ്ങി മരിച്ചു

കോഴിക്കോട്: കോടഞ്ചേരി നാരങ്ങാത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ മലപ്പുറം കാവനൂർ സ്വദേശി സൽമാൻ (24) ആണ് മുങ്ങി മരിച്ചത്. സുഹൃത്തുക്കളായ ആറുപേരാണ് വിനോദ സഞ്ചാരത്തിനായി ഇവിടെ എത്തിയത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം, കന്യാകുമാരി അണ്ണാമലൈ യൂനിവേഴ്സിസിറ്റിയിലെ അവസാന വർഷ ബി ടെക് വിദ്യാത്ഥിയാണ്. സഹപാഠികളായ ആറു പേരാണ് ജീപ്പിൽ നാരങ്ങാത്തോട് എത്തിയത്. ഒന്നിച്ചു പുഴയിൽ കുളിക്കാനിറങ്ങിയ ഇവരിൽ 5 പേർ കരക്ക് കയറി, കരക്ക് കയറാതിരുന്ന സൽമാൻ കയത്തിൽപ്പെടുകയായിരുന്നു. ഈ പ്രദേശത്ത് ഇതോടെ 30 ഓളം പേരാണ് […]
Read more

സി.വി. സംജിത്ത് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡൻ്റായി അധികാരമേറ്റു

കോഴിക്കോട്: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി സി.വി. സംജിത്ത് അധികാരമേറ്റു. പഞ്ചായത്ത് പത്താം വാർഡിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.ഐ.എം ലോക്കൽ കമ്മറ്റി സെക്രട്ടറി എം.എം. സുധീഷ് കുമാറിനെ പരാജയപ്പെടുത്തിയാണ് സംജിത്ത് വിജയം കൈവരിച്ചത്. ഈ വാർഡിൽ മുൻപ് മെമ്പറായി പ്രവർത്തിച്ച അനുഭവസമ്പത്തുള്ള നേതാവാണ് സി.വി. സംജിത്ത്. ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന, ഓരോ വീട്ടിലേയും അംഗത്തെപ്പോലെ പരിചിതനായ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന് ലഭിച്ച ജനപിന്തുണയാണ് വിജയത്തിൽ നിർണായകമായത്. രാഷ്ട്രീയ കക്ഷിനോട്ടങ്ങൾക്കപ്പുറം, വികസന പ്രതീക്ഷകളുടെ പേരിലാണ് സംജിത്തിന് വോട്ടുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer