സിക്കിമിലെ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു
ഗാങ്‌ടോക്ക്: സിക്കിമിലെ നാംചി ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ലാൽ ബഹാദൂർ റായ് (18), മാൻ ബഹാദൂർ ഗുരുങ് (61) എന്നിവരാണ് മരിച്ചത്. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. നേരത്തെ ഉണ്ടായ മണ്ണിടിച്ചിലിൽ റോഡിലേക്ക് വീണ മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. അനിൽ റായ്, മോഹൻ ബഹാദൂർ ഛേത്രി, മഹേന്ദ്ര റായ്, സോനം വാങ്ഡി ഭൂട്ടിയ എന്നിവർക്കാണ് പരിക്കേറ്റത്. അപകടവിവരമറിഞ്ഞ് ജില്ലാ […]
Read more