കാട്ടാന ആക്രമണത്തിൽ കർഷകന് പരുക്കേറ്റു
പാലക്കാട്: പാലക്കാട് വാധ്യാര്‍ചള്ളയില്‍ കാട്ടാനയുടെ അക്രമണത്തില്‍ കര്‍ഷകന് പരുക്കേറ്റു . വിജയന്‍ (41) എന്ന കര്‍ഷകനെയാണ് കാട്ടാന ആക്രമിച്ചത്. പുലര്‍ച്ചെ 4.45.ഓടെയായിരുന്നു സംഭവം.വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ ആനകള്‍ ഇറങ്ങിയത് നോക്കാന്‍ പിതാവിനൊപ്പം പോയതാണ് വിജയന്‍. കാട്ടാന കൂട്ടമായാണ് വിജയനെ ആക്രമിച്ചത്. പിതാവ് ഓടിമാറിയത് കൊണ്ട് രക്ഷപെട്ടു എന്നാൽ വിജയനെ ആക്രമിച്ചു. സമീപവാസികള്‍ പടക്കമെറിഞ്ഞതോടെ ആനകള്‍ ഓടിപ്പോയി. വിജയനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read more

