സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Latest News

പൊലിഞ്ഞത് മുപ്പത്തിയെട്ടാം വയസ്സിൽ പുറത്തിറങ്ങാമെന്ന മോഹം

തിരുവനന്തപുരം: ഒരിക്കലും ഗ്രീഷ്മ മനസ്സിൽ പോലും കരുതിയിട്ടുണ്ടാകില്ല തനിക്ക് ലഭിക്കുക വധശിക്ഷയാണെന്നത്. തീർത്തും അപ്രതീക്ഷിതമായാണ് ഗ്രീഷ്മയെ തേടി വധശിക്ഷ എത്തിയിരിക്കുന്നത്. തന്റെ മുപ്പത്തിയെട്ടാം വയസ്സിൽ ജയിലിൽ നിന്നും പുറത്തിറങ്ങാമെന്ന ധാരണക്കാണ് കോടതി തിരിച്ചടി നൽകിയിരിക്കുന്നത്. അന്വേഷണ ഘട്ടത്തിൽ ആയിരുന്നു ഗ്രീഷ്മ ഉദ്യോഗസ്ഥരോട് യാതൊരു കൂസലും ഇല്ലാതെ വിധിയെപ്പറ്റിയുള്ള മുൻധാരണ പറഞ്ഞിരുന്നത്. ‘ഷാരോണിനൊപ്പം ജീവിക്കാൻ ഒരു ആഗ്രഹവുമില്ല. ഒഴിവാകാൻ പറഞ്ഞിട്ട് ഷാരോൺ പോകുന്നുമില്ല. പിന്നെ കൊല്ലുകയല്ലാതെ മാർഗമില്ലായിരുന്നു. ശിക്ഷ കിട്ടുമെന്ന് അറിയാം. കൂടിപ്പോയാൽ ജീവപര്യന്തം. അതായത് 14 വർഷം. […]
Read more

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തിലായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തിലായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു. 2024 ൽ 5597 പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. 2023ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കണക്കിൽ പറയുന്നു. കൊവിഡ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണ്. 2024ല്‍ 7252 കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. […]
Read more

കൊൽക്കത്ത ബലാത്സം​ഗ കൊലയുടെ ശിക്ഷാവിധി ഇന്ന്; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

കൊല്‍ക്കത്ത: ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗക്കൊലയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏകപ്രതി സഞ്ജയ് റോയിയുടെ ശിക്ഷാവിധി ഇന്ന്. വാദം കേട്ടതിനു ശേഷമാകും കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലെ ശിക്ഷാവിധിയിലാണ് വാദം. അതിക്രൂരവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ കുറ്റകൃത്യം നടത്തിയ പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ വിചാരണക്കോടതിയില്‍ ആവശ്യപ്പെടും. 2024 ഓഗസ്റ്റ് ഏഴിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ ബലാത്സംഗ കൊലപാതകം. പിജി വിദ്യാര്‍ത്ഥിനിയായ 31കാരിയെ ആര്‍ജി കര്‍ മെഡിക്കല്‍ […]
Read more

ശിക്ഷാവിധിയ്ക്കായ് കാത്തിരുന്ന് കേരളം; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിക്കുന്നത്. വിധി പ്രസ്താവത്തിന് മുന്നേയുളള പ്രോസിക്യൂഷൻ്റേയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കഴിഞ്ഞ ദിവസം പൂർത്തിയായി. ഗ്രീഷ്മക്ക് ചെകുത്താന്റെ മനസാണന്നും പരമവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നാണ് ഗ്രീഷ്മ ആവശ്യപ്പെട്ടിട്ടുള്ളത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ […]
Read more

കോട്ടയത്ത് ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പിന് ഇരയായി വൈദികൻ; നഷ്ടമായത് 1.41 കോടി

കോട്ടയം: കടുത്തുരുത്തിയിൽ ഓൺലൈൻ തട്ടിപ്പുവഴി വൈദികന് നഷ്ടമായത് 1.41 കോടി രൂപ. പ്രമുഖ ഓൺലൈൻ മൊബൈൽ ട്രേഡിങ് ആപ്ലിക്കേഷൻ്റെ വ്യാജ പതിപ്പിലൂടെയാണ് വൈദികനിൽ നിന്നും ഒരുകോടി 41 ലക്ഷം രൂപ തട്ടിയെടുത്തത്. 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ആദ്യം 50 ലക്ഷവും പിന്നീട് 17 ലക്ഷവും ഇടപാടുകാർക്കു നൽകി. വാഗ്ദാനം ചെയ്ത തുക കിട്ടിയതോടെ പലരിൽ നിന്നായി സ്വരൂപിച്ച 1.41 കോടി വൈദികൻ വീണ്ടും നിക്ഷേപിക്കുകയായിരുന്നു. എന്നാൽ വലിയ തുക നിക്ഷേപിച്ചതോടെ ലാഭം നൽകിയില്ല. […]
Read more

മഹാ കുംഭമേളയ്‌ക്കിടെ തീപിടുത്തം; ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണം

പ്രയാഗരാജ്: പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് അപകടം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. മൂന്നു സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. 20 മുതൽ 25 വരെ ടെൻ്റുകൾ അപകടത്തിൽ കത്തി നശിച്ചു. സാഹചര്യംനിയന്ത്രണവിധേയമാണെന്നും അഗ്നിശമന അഗ്നിശമന സേനാംഗങ്ങൾ വേണ്ട വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ദുരന്ത നിവാരണ സേനയിലെ (എൻഡിആർഎഫ്) അംഗങ്ങളും സ്ഥലത്തുണ്ടെന്നും അഖാര പൊലീസ് […]
Read more

വെടിനിർത്തൽ താൽക്കാലികം; വേണ്ടിവന്നാൽ പോരാട്ടം തുടരും: ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികം ആണെന്നും വേണ്ടിവന്നാൽ പോരാട്ടം തുടരാൻ ഇസ്രായേൽ തയ്യാറാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സൈനിക വിജയമാണ് ലബനനിലും സിറിയയിലും ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്നും നല്ല രീതിയിൽ തന്നെ വെടിനിർത്തൽ കരാർ നടപ്പാക്കാൻ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയുണ്ടെന്നും ബുധനാഴ്ച സംസാരിച്ചുവെന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ പ്രാബല്യത്തിൽ വരാനിരിക്കുകവേ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more

സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി പിടിയിൽ

മുംബൈ: സെയ്ഫ് അലി ഖാനെ കുത്തിയ പ്രതി പിടിയിൽ. താനെയിൽ നിന്നു ഞായറാഴ്ച പുലർച്ചെയാണു ബിജെ എന്ന മുഹമ്മദ് അലിയാനെ പിടികൂടിയത്. ‘വിജയ് ദാസ്’ എന്നുകൂടി പേരുള്ള ഇയാൾ, നടന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയാതായി സമ്മതിച്ചു.  വിജയ് ദാസ് ഹോട്ടൽ ജീവനക്കാരനാണ്. ആക്രമണം നടത്തി നാലാം ദിവസമാണ് പ്രതി പ്രതി പിടിയിലാകുന്നത്. മെട്രോ നിർമാണ സ്ഥലത്തെ ലേബർ ക്യാമ്പിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളെ ബാന്ദ്രയിലെത്തിച്ച് ചോദ്യം ചെയ്തു. രാവിലെ കോടതിയിൽ ഹാജരാക്കും. മുംബൈ ക്രൈംബ്രാഞ്ച് […]
Read more

ഗോപൻ സ്വാമിയുടെ സമാധി തീര്‍ഥാടന കേന്ദ്രമാക്കുമെന്ന് കുടുംബക്കാർ

ദുരൂഹ സമാധിയിലൂടെ വിവാദങ്ങളിൽ നിറഞ്ഞ ഗോപൻ സ്വാമിയുടെ മൃതദേഹം നാട്ടുകാരുടെ സാനിധ്യത്തിൽ വീണ്ടും സമാധിയിരുത്തി. കാവുവിളാകത്തെ കൈലാസനാഥ ശിവക്ഷേത്രത്തിനു സമീപത്തൊരുക്കിയ സമാധിപീഠത്തിലാണ് സന്ന്യാസിമാരുടെയും ഹൈന്ദവസംഘടന പ്രതിനിധികളുടെയും നേതൃത്വത്തില്‍ വീണ്ടും സമാധിയിരുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗോപൻ സ്വാമിയെ നാട്ടുകാരറിയാതെ നേരത്തേ തയ്യാറാക്കിയിരുന്ന പീഠത്തില്‍ വീട്ടുകാർ സമാധിയിരുത്തിയത്. ഇതു വിവാദമായതിനെ തുടർന്നാണ് പോലീസ് സമാധിസ്ഥലം പൊളിച്ച്‌ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു . എന്നാൽ നേരെത്തെ പോലീസ് പൊളിച്ച അതെ സമാധിസ്ഥലത്ത് കൂടുതല്‍ വലിപ്പത്തില്‍ വീട്ടുകാർ പുതിയ സമാധിപീഠം നിർമിച്ചു. ഋഷിപീഠമെന്നു […]
Read more

ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന്

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി 11 മണിക്കാണ് വിധി പറയുന്നത്. ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ന് തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ ഇന്നലെ എത്തിയിരുന്നില്ല. ഇന്ന് ശിക്ഷാവിധി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.