സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസ്; നാലുപേർ അറസ്റ്റില്‍

ഇടുക്കി: നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസില്‍ നാലുപേർ അറസ്റ്റില്‍. അസം സ്വദേശി സദ്ദാം, അജിമുദീൻ, കൈറുള്‍ ഇസ്ലാം, മുക്കി റഹ്മാൻ, എന്നിവരാണ് പിടിയിലായത്.ഇതില്‍ സദ്ദാമാണ് ബലാത്സംഗം ചെയ്തത്. മറ്റ് മൂന്നു പേർ ശരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. നാലു പേരെയും നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബലാത്സംഗത്തിനിരയായ സ്ത്രീയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണ് പ്രതികള്‍. ഉച്ചയോടെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്
Read more

ഏറ്റുമാനൂരിൽ ആത്മഹത്യ ചെയ്ത ഷൈനിയുടെ ഫോണ്‍ കണ്ടെത്തി; ഫോണ്‍ സൈബർ വിദഗ്ധർ പരിശോധനയ്ക്ക് വിധേയമാക്കും

കോട്ടയം: ഏറ്റുമാനൂരില്‍ മക്കളോടൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ ഫോണ്‍ കണ്ടെത്തി. ഷൈനിയുടെ വീട്ടിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. ഫോണ്‍ സൈബർ വിദഗ്ധർ പരിശോധനയ്ക്ക് വിധേയമാക്കും.അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തിന് പിന്നില്‍ ഭർത്താവ് നോബിയുടെ പ്രകോപനമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണില്‍ വിളിച്ചിരുന്നു. മദ്യലഹരിയിലാണ് നോബി ഷൈനിയെ വിളിച്ചത്. വിവാഹമോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും നോബി പറഞ്ഞതായാണ് പൊലീസ് അറിയിക്കുന്നത്. ഭർത്താവുമായി വേർപിരിഞ്ഞ ഷൈനി കഴിഞ്ഞ […]
Read more

പൊലീസ് വാസ്തവത്തിൽ ഒന്നും ചെയ്തിട്ടില്ല; കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തിയതില്‍ കേരള പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് സന്ദീപ് വാര്യര്‍

താനൂരിൽ നിന്നും പെൺകുട്ടികളെ കാണാതായി കണ്ടെത്തിയതില്‍ കേരള പൊലീസ് ഒന്നും ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.വാസ്തവത്തിൽ കേരള പൊലീസ് ചെയ്യാവുന്ന കാര്യങ്ങള്‍ പോലും ചെയ്തിട്ടില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. മാധ്യമശ്രദ്ധ കിട്ടിയതുകൊണ്ട് മാത്രമാണ് ഈ കേസില്‍ കുട്ടികളെ തിരികെ കിട്ടിയത്. നല്ല രീതിയില്‍ ഒരു അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായിട്ടേ ഇല്ല എന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം: കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തിയതില്‍ കേരള പൊലീസ് എന്തോ വലിയ അന്വേഷണ മികവ് […]
Read more

ബിജെപിയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കും; ഗുജറാത്തിലെ നേതാക്കൾക്ക്‌ താക്കീതുമായി രാഹുൽ ഗാന്ധി

അഹമ്മദാബാദ്: ഗുജറാത്തിലെ നേതാക്കന്മാർക്ക് ശക്തമായ താക്കീതുമായി രാഹുൽ ഗാന്ധി. പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് ബിജെപിയുമായി പ്രവർത്തിക്കാൻ പുലർത്താൻ ആരെയും അനുവദിക്കില്ല. അങ്ങനെ ചെയ്‌താൽ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ മാത്രമേ ഗുജറാത്തിലെ ജനങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസം ഉണ്ടാവുകയുള്ളൂ എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പാർട്ടിയിൽ രണ്ടുതരം വ്യക്തികളാണുള്ളത്. കോൺഗ്രസ് പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുന്നവരും ബിജെപിയുമായി ബന്ധം പുലർത്തുന്നവരും. ഇതിൽ ബിജെപിയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുതിർന്ന നേതാക്കളുടെയും ജില്ലാ, ബ്ലോക്ക് പ്രസിഡൻ്റുമാരുടെയും […]
Read more

അഫാനും കുടുംബത്തിനും 40 ലക്ഷം രൂപ കട ബാധ്യത ഉണ്ടെന്ന് പൊലീസ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അഫാനും കുടുംബത്തിനും 40 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. കുടുംബം മുൻപ് ചില ബിസിനസുകൾ നഷ്ടത്തിലായതാണ് ബാധ്യതയാകാൻ കാരണം. തെളിവെടുപ്പിനിടെ കടബാധ്യത സ്ഥിരീകരിക്കുന്ന രേഖകൾ പോലീസിന് ലഭിച്ചു. കൊലപാതകത്തിന്റെ കാരണമായി പറഞ്ഞിരുന്നത് കടബാധ്യതയായിരുന്നു. എന്നാൽ കുടുംബത്തിന് ഇത്രയും കടം വരാൻ‌ സാധ്യതയില്ലെന്നായിരുന്നു പ്രതിയുടെ പിതാവ് പറഞ്ഞിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെയും കുടുംബത്തിന്റെയും കടബാധ്യത സ്ഥിരീകരിക്കുന്ന രേഖകൾ പൊലീസിന് ലഭിക്കുന്നത്. പലതരത്തിലുള്ള ബിസിനസുകള്‍ അഫാന്‍ […]
Read more

താനൂരിൽ നിന്ന് നാടുവിട്ട് പോയ പെൺകുട്ടികൾ തിരിച്ചെത്തി

മലപ്പുറം: താനൂരിൽ നിന്ന് കാണാതായി പൂനെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളെ നാട്ടിലെത്തിച്ചു. പൊലീസ് സംഘത്തോടെപ്പം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടികളെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു. ഗരിബ് എക്‌സ്പ്രസില്‍ 12മണിക്കാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലിംഗിന് ശേഷം ഇരുവരെയും വീട്ടുകാര്‍ക്ക് വിട്ട് നല്‍കും. സിഡബ്ല്യുസിക്ക് മുമ്പാകെയും കുട്ടികളെ ഹാജരാക്കും. കുട്ടികൾക്കൊപ്പം മുംബൈ വരെ സഞ്ചരിച്ച യുവാവ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞ് […]
Read more

എംഡിഎംഎ കവറോടെ വിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട്: പൊലീസിനെ കണ്ട പരിഭ്രാന്തിയിൽ എംഡിഎംഎ പാക്കറ്റോടെ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിൽ തുടരുന്നതിനിടയിലാണ് മരണം. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഷാനിദ് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയത്. അമ്പാഴത്തോട് അങ്ങാടിയിൽ നിൽക്കുകയായിരുന്ന യുവാവ് പൊലീസിനെ കണ്ടപ്പോൾ കയ്യിലിരുന്ന പാക്കറ്റ് വിഴുങ്ങുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. പിന്നാലെ ഷാനിദിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് വിഴുങ്ങിയത് […]
Read more

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്; പ്രതി അഫാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നിലവിൽ പാങ്ങോട് പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതിയുള്ളത്. ആവശ്യമെങ്കിൽ പ്രതിയെ ഇന്നും കൊലപാതകം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. അതല്ലെങ്കിൽ, മൊഴി രേഖപ്പെടുത്തിയതിനു ശേഷം വൈകിട്ട് നാലുമണിയോടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പൂജപ്പുര സെൻട്രൽ ജയിലിലേക്ക് ആയിരിക്കും പ്രതിയെ മാറ്റുക. അവധിക്കുശേഷം കോടതി വീണ്ടും ചേരുമ്പോൾ കിളിമാനൂർ പൊലീസ് കേസിൽ കസ്റ്റഡി അപേക്ഷ നൽകും. ഇത് പരിഗണിച്ചതിന് ശേഷമായിരിക്കും മറ്റ് […]
Read more

ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ പ്രണവ് വെങ്കടേഷിന് കിരീടം

പെട്രോവാക്: ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കിരീടം. മോണ്ടെനെഗ്രോയിലെ പെട്രോവാ ക്കിൽ നടന്ന ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ 18 വയസുകാരൻ പ്രണവ് വെങ്കടേഷിന് കിരീടം.11 മത്സരങ്ങളിൽ ഒമ്പത് പോയിൻ്റുമായാണ് പ്രണവ് ഒന്നാമത് എത്തിയത്. 17 വർഷത്തിന് ശേഷം ആണ് ഇന്ത്യൻ താരം ആൺകുട്ടികളിൽ ലോക ചാമ്പ്യൻ ആകുന്നത്. 63 രാജ്യങ്ങളിൽ നിന്നായി 12 ഗ്രാൻഡ്മാസ്റ്റർമാർ ഉൾപ്പെടെ 157 താരങ്ങളെ പിന്നിലാക്കിയാണ് പ്രണവ് ഈ നേട്ടം സ്വന്തമാക്കിയത്.
Read more

വിവാഹ സൽക്കാര ചടങ്ങുകളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾക്ക് കർശന നിരോധനം ഏർപ്പെടുത്തി, ഹൈക്കോടതി

കൊച്ചി: വിവാഹ സൽക്കാര ചടങ്ങുകളിൽ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കര്‍ശന നടപടി വേണമെന്നും കോടതി നിർദ്ദേശിച്ചു. സംസ്ഥാനത്തെ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് നിര്‍ദ്ദേശം പ്ലാസ്റ്റിക് വെള്ളക്കുപ്പി നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പാക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് ലൈസന്‍സ് ആവശ്യമാണെന്നും ഹൈക്കോടതി അറിയിച്ചു. ലൈസന്‍സ് നല്‍കാന്‍ തദ്ദേശ സ്വയംഭരണ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.