സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാന്‍ ഒന്ന്

മലപ്പുറം: കേരളത്തില്‍ നാളെ വ്രതാരംഭം. പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടതോടെയാണ് ഉറപ്പായത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ റമദാന്‍ ആരംഭിച്ചു. ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുമിച്ചാണ് റമദാന്‍ ആരംഭിച്ചത്. സൗദി അറേബ്യ, ഒമാന്‍, യുഎഇ, കുവൈറ്റ്, ബഹ്‌റൈന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ വ്രതാനുഷ്ഠാനം ആരംഭിച്ചു.
Read more

പൊതുയിടങ്ങൾ വർധിപ്പിച്ചാൽ ലഹരി കേന്ദ്രങ്ങൾ തടയാൻ കഴിയും: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുയിടങ്ങൾ വർധിപ്പിച്ചാൽ ലഹരി കേന്ദ്രങ്ങൾ തടയാൻ കഴിയുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളിലേക്ക് ആളുകളെ എത്തിക്കണമെന്നും പല സ്ഥലങ്ങളിലും ആ പ്രവർത്തനം വിജയിച്ചുവെന്നും മന്ത്രി അറിയിച്ചു. ഡിവൈഎഫ്ഐ യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ കാലത്ത് കളിക്കാൻ ഗ്രൗണ്ടുകൾ ഉണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കളിച്ച് ജയിക്കാൻ വേണ്ടിയല്ല, തോൽക്കാൻ പഠിക്കാൻ. തോൽവി നേരിടാൻ പഠിക്കും. ഇന്ന് ചെറിയ പരാജയം ഉണ്ടായാൽ പോലും നിയന്ത്രിക്കാൻ കഴിയാത്ത […]
Read more

ഷഹബാസിന്റെ തലയോട്ടി തകർന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ തലയോട്ടി തകർന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വലത് ചെവിയുടെ മുകൾഭാഗത്തായാണ് പൊട്ടൽ ഉണ്ടായിട്ടുള്ളത്. നഞ്ചക് കൊണ്ടുള്ള അടിയിൽ പരുക്കേറ്റതാവാമെന്നാണ് നിഗമനം. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അതേസമയം, ഷഹബാസിന്റെ മരണത്തിൽ പ്രതികളായ അഞ്ച് വിദ്യാർഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒബ്സർവേഷൻ റൂമിലേക്കാണ് മാറ്റിയത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. ഷഹബാസിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
Read more

യു പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽ നിന്ന് ഒഴിവാക്കും; തെളിവില്ലെന്ന് എക്സൈസ്

ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവിനെ കഞ്ചാവ് കേസില്‍ നിന്നും ഒഴിവാക്കും. കനിവ് ഉൾപ്പെട്ട കഞ്ചാവ് കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിൻ്റെ റിപ്പോർട്ട്. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ കനിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് കണ്ടെത്തൽ. കേസിലെ 9 പ്രതികളിൽ കനിവിനെ മാത്രമാണ് ഒഴിവാക്കുക. അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന കുട്ടനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയരാജനെതിരെ നടപടിയുണ്ടാകും. ഡിസംബർ 28നാണ് യു […]
Read more

വിവാഹ വാഗ്ദാനം നൽകി പീഡനം; വ്‌ളോഗര്‍ ജുനെെദ് അറസ്റ്റില്‍

മലപ്പുറം: സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വ്‌ളോഗര്‍അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ബാഗ്ലൂരില്‍ നിന്നാണ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി രണ്ട് വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നും നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തി സോഷ്യല്‍ […]
Read more

എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: ഈ അധ്യയനവർഷത്തെ എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും. രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ. എസ്.എസ്.എൽ.സി പരീക്ഷ 26-ന് അവസാനിക്കും. ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷ ഉച്ചയ്ക്കു 1.30 മുതൽ വൈകീട്ട് 4.15 വരെയാണ്. 26-ന് ഹയർ സെക്കൻഡറി പരീക്ഷകൾ അവസാനിക്കും.
Read more

സമൂഹത്തിലുണ്ടാകുന്ന ആക്രമണങ്ങളിൽ സിനിമയ്ക്കും പങ്കുണ്ടാകാം: സുരേഷ് ഗോപി

തിരുവനന്തപുരം: സമൂഹത്തിൽ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ സിനിമയ്ക്കും പങ്കുണ്ടാകാമെന്ന് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. എന്നാൽ എല്ലാത്തിന്റെയും ആരംഭം സിനിമ ആണെന്ന് പറയരുത്. അടുത്തിടെ ഇത്തരത്തിൽ ചർച്ചയായ സിനിമയാണ് ഇടുക്കി ഗോള്‍ഡ്. എന്നാൽ ഇത്തരത്തിൽ സംഭവിച്ചതിൽ നിന്നുമാണല്ലോ നല്ല ഒരു സിനിമ ഉണ്ടായത്. സിനിമ മനസ്സിലാക്കണം. ഓരോ കുട്ടിയും പിറന്നുവീഴുന്നത് രാജ്യമാകുന്ന കുടുംബത്തിലേക്കാണ്. അവർ പാഴായിപ്പോകാൻ പാടില്ല, അവരുടെ ജീവൻ പൊലിഞ്ഞൂടാ. സമൂഹത്തിലുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ തടയാൻ എല്ലാവരും ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു.
Read more

ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ മർദനമേറ്റ തടവുകാരിയെ ജയിൽ മാറ്റി

കണ്ണൂർ: ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ മർദനത്തനിരയായ തടവുകാരി കെയ്ൻ ജൂലിയെ ജയിൽ മാറ്റി. കണ്ണൂർ വനിതാ ജയിലിൽ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് മാറ്റിയത്. നൈജീരിയക്കാരിയായ സഹതടവുകാരിയെ അക്രമിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7. 45നായിരുന്നു കേസിനാസ്പദമായ സംഭവം. കുടിവെള്ളം എടുക്കാൻ പോയ സഹ തടവുകാരിയായ നൈജീരിയൻ വനിതയെ ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു എന്നാണ് പരാതി. മർദനമേറ്റ തടവുകാരി […]
Read more

മരിച്ചുകഴിഞ്ഞാലും ഒരു വിഷയവുമില്ല, പൊലീസ് കേസെടുക്കില്ല; ഷഹബാസിന്റെ മരണത്തിൽ ശബ്ദ സന്ദേശം പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ​ഗുരുതര പരിക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വി​ദ്യാർത്ഥികളുടെ ഇൻസ്റ്റാ​ഗ്രാം സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. സംഘർഷത്തിനു ശേഷം ആക്രമിച്ചവരിൽ ഒരാളുടെ ശബ്ദമാണ് സന്ദേശത്തിലുള്ളത്. ‘‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും. അവന്റെ കണ്ണൊന്ന് നീ പോയി നോക്ക്, കണ്ണൊന്നുമില്ല’’ എന്നാണ് വിദ്യാർത്ഥി പറയുന്നത്. കൂട്ടത്തല്ലിൽ ഒരുത്തൻ മരിച്ചുകഴിഞ്ഞാലും ഒരു വിഷയവുമില്ല, പൊലീസ് കേസെടുക്കില്ലെന്ന് മറ്റൊരു വിദ്യാർത്ഥി പറയുന്നതും ഇക്കൂട്ടത്തിലുണ്ട്. ഇതോടെ ഷഹബാസിനെ ആക്രമിച്ചത് ആസൂത്രിതമായിട്ടാണ് എന്നാണ് […]
Read more

ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ നാളെ മുതല്‍ വ്രതാനുഷ്ഠാനം

വിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാനൊരുങ്ങി ഇസ്‌ലാം മതവിശ്വാസികള്‍. ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ നാളെ മുതല്‍ വ്രതാനുഷ്ഠാനത്തിന് തുടക്കമാകും. തുടര്‍ന്ന് ഒരു മാസക്കാലം പള്ളികളും വീടുകളും പ്രാര്‍ഥനയാലും ഖുര്‍ആന്‍ പാരായണത്താലും ദീപ്തമാകും. ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങളാണ് വിശ്വാസിക്ക് റമദാന്‍. പുണ്യങ്ങളുടെ പൂക്കാലമായാണ് റമദാന്‍ മാസത്തെ ഇസ്‌ലാം മത വിശ്വാസികള്‍ കണക്കാക്കുന്നത്. പകല്‍ സമയം ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചും രാത്രിയില്‍ സമൂഹ നമസ്കാരവും പ്രാര്‍ഥനകളുമായി കഴിഞ്ഞ് കൂടുന്ന ഒരു മാസക്കാലം. ദൈവത്തിന് മുന്നില്‍ പ്രാര്‍ഥനാ നിരതമായ മനസ്സുമായി രാവും പകലും വിശ്വാസി നിലകൊള്ളുന്ന […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.