സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

ഹിന്ദി അടിച്ചേൽപ്പിക്കുന്നു; നടി രഞ്ജന നാച്ചിയാർ ബിജെപി വിട്ടു

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് നടിയും തമിഴ്നാട് കൾച്ചറൽ വിങ് സംസ്ഥാന സെക്രട്ടറിയുമായ രഞ്ജന നാച്ചിയാർ ബിജെപി വിട്ടു. ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ലെന്നും ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും തമിഴ് ജനതയെ അവഗണിക്കുകയാണെന്നും തമിഴ് വനിത എന്ന നിലയിൽ ബിജെപിക്കൊപ്പം നിൽക്കാൻ കഴിയില്ലെന്നും രഞ്ജന വ്യക്തമാക്കി. ബിജെപി വിട്ടാലും തന്റെ പൊതുപ്രവർത്തനം തുടരുമെന്നും രഞ്ജന നാച്ചിയാർ കൂട്ടിച്ചേർത്തു.
Read more

‘അൻവർ എഫക്ട്’: ചുങ്കത്തറയിൽ യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസ്സായി

മലപ്പുറം: ചുങ്കത്തറ ഗ്രാമപഞ്ചായത്തിൽ യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസ്സായി. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡ‍ൻ്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അം​ഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. കഴിഞ്ഞ ദിവസം നുസൈബ സുധീറിനെ കാണാനില്ലെന്ന് പരാതിയുമായി സിപിഎം രം​ഗത്തെത്തിയിരുന്നു. യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നുസൈബ നിൽക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുയർന്നിരുന്നു. തൃണമൂൽ കോൺ​ഗ്രസ് മണ്ഡലം ചെയർമാൻ സുധീർ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ. പി വി അൻവറിൻ്റെ […]
Read more

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് നേട്ടം. 15 സീറ്റുകളിൽ എൽഡിഎഫും 13 സീറ്റുകളിൽ യുഡിഎഫും മറ്റുള്ളവർ 3 ഇടത്തും വിജയിച്ചു. ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡ്, 22 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്. തിരുവനന്തപുരം കരകുളം പഞ്ചായത്തിൽ കൊച്ചുപള്ളി വാർഡിൽ യുഡിഎഫ് ജയിച്ചു. പാങ്ങോട് പഞ്ചായത്തിൽ പുലിപ്പാറ വാർഡിൽ എസ് ഡി പി ഐക്ക് ജയം. കോൺഗ്രസ് വാർഡാണ് […]
Read more

അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം; ആശാവര്‍ക്കര്‍മാര്‍ക്ക് ആരോഗ്യവകുപ്പിന്റെ അന്ത്യശാസനം

തിരുവനന്തപുരം: നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുൻപിൽ സമരം തുടരുന്ന ആശാവര്‍ക്കര്‍മാരുടെ സമരം 16-ാം ദിനത്തിലേക്ക് കടന്നു. സമരത്തെ സര്‍ക്കാര്‍ അവഗണിക്കുമ്പോഴും ബഹുജന പിന്തുണയോടെ സമരം കൂടുതല്‍ ശക്തമാക്കുകയാണ് സമരസമിതി. സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.ഇതുമായി ബന്ധപ്പെട്ട് എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. ആശാ വര്‍ക്കര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാതെ സമരം തുടര്‍ന്നാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. കാലതാമസം ഒഴിവാക്കാന്‍ അടുത്ത വാര്‍ഡിലെ ആശാ […]
Read more

കാട്ടാന ചവിട്ടിയരച്ചു; ആറളം ഫാമിൽ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂർ: ആറളം ഫാമിലെ കാട്ടാന ആക്രമണത്തിൽ ദമ്പതികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. വെള്ളി-ലീല ദമ്പതികളെ കാട്ടാന ചവിട്ടിയരച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആനയുടെ ചവിട്ടിൽ നെഞ്ചും തലയും തകർന്നു. പിന്നീട് ഇരുവരെയും വലിച്ചെറിഞ്ഞതും ശരീരഭാഗങ്ങളിൽ ആഘാതം സൃഷ്ടിച്ചു. ഇത് മരണത്തിന് കാരണമായി. ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലെ സ്ഥിരതാമസക്കാരായിരുന്നു ഇവർ. കശുവണ്ടി ശേഖരിക്കാനായാണ് ദമ്പതികൾ ഇവിടെ എത്തിയത്. കാട്ടാന ശല്യം രൂക്ഷമായ മേഖലയാണ് ആറളം. ആന മതിൽ നിർമ്മാണം പൂർത്തിയാക്കാത്തതാണ് കാട്ടാനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങിവരാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. […]
Read more

വെഞ്ഞാറമ്മൂട് കൂട്ടകൊലപാതകം: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നതിന് പിന്നാലെ

തിരുവനന്തപുരം: ഇന്നലെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച വെഞ്ഞാറമ്മൂട് കൂട്ടകൊലപാതകം അരങ്ങേറിയത്. കൊലപാതകക്കേസിൽ പ്രതിയായ അഫാന്‍ ആറു പേരെയാണ് ആക്രമിച്ചത് അതിൽ അഞ്ചുപേർ ഇന്നലെ തന്നെ മരിച്ചു . മരിച്ചവരിൽ അഫാന്റെ പെൺസുഹൃത്ത് ഫർസാനയും ഉണ്ടായിരുന്നു. വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നായിരുന്നു പെണ്‍സുഹൃത്ത് ഫര്‍സാനയെ പ്രതി അഫാന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു . താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് അഫാന്‍ മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു .വീട്ടില്‍ നിന്ന് ഫര്‍സാനയെ കൂട്ടിക്കൊണ്ടുപോയ അഫാന്‍, പേരുമലയിലെ സ്വന്തം […]
Read more

പാതിവില തട്ടിപ്പ്; പണം നഷ്ടപ്പെട്ടവർക്ക് നൽകാൻ 200 കോടിയിലധികം വേണം

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്‍ സ്‌കൂട്ടര്‍ നല്‍കാനുള്ളത് 31,000 പേര്‍ക്ക്. 230 കോടി രൂപയുടെ ബാധ്യതയാണ് നിലവില്‍ അനന്തുവിനുള്ളതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്നു പറഞ്ഞ് വാങ്ങിയ പണംകൊണ്ട് ലാപ്ടോപ്പും സ്കൂട്ടറും നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് ശമ്പളം, ഹൈക്കോടതി ജങ്ഷനിലെ രണ്ട് ഫ്‌ളാറ്റുകളുടെ വാടക, ഓഫീസ് മുറികളുടെ വാടക, ഇരുചക്രവാഹന വിതരണ പ്രചാരണം എന്നിവയ്ക്കായി 60 കോടിയോളം രൂപ ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Read more

തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടെണ്ണൽ ഇന്ന്. രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. 28 തദ്ദേശ വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം വാർഡ് ഉൾപ്പെടെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ നാല് വാർഡുകളിൽ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിനും യുഡിഎഫിനും ഒപ്പം എൻഡിഎയും വാശിയേറിയ പ്രചാരണമാണ് ഉപതെരഞ്ഞെടുപ്പിൽ നടത്തിയത്. ആകെ 87 സ്ഥാനാർഥികളാണ് ജനവിധി […]
Read more

നെന്മാറ ഇരട്ടക്കൊലപാതക കേസ്; ചെന്താമരയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസാണിതെന്നും കേട്ട് കേൾവിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നുമാണ് ഹർജിയിൽ പറയുന്നത്. പ്രതിക്ക് നിരപരാധിത്വം തെളിയിക്കാൻ അവസരം വേണമെന്നും ജാമ്യവ്യസ്ഥകൾ അംഗീകരിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, അന്വേഷണ സംഘം ചെന്താമരയ്ക്ക് ജാമ്യം നൽകരുതെന്ന് കോടതിയെ അറിയിക്കും. 2019ലാണ് പോത്തുണ്ടി സ്വദേശിയായ സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഭാര്യ പിണങ്ങി പോകാൻ […]
Read more

പി സി ജോർജ് ഐസിയുവിൽ; ആരോഗ്യനിലയിൽ മാറ്റമുണ്ടെങ്കിൽ സബ് ജയിലിലേക്കാക്കും

കോട്ടയം: വിദ്വേഷ പ്രസം​ഗ കേസിൽ റിമാൻഡിലായ ബിജെപി നേതാവ് പി സി ജോർജിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിൽ പാലാ സബ് ജയിലേയ്ക്ക് മാറ്റും. പി സി ജോർജിനെ കാർഡിയോളജി വിഭാഗത്തിലെ ഐസിയുവിലാണ് നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇന്നലെ നടന്ന വൈദ്യ പരിശോധനയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പാലാ ജനറൽ ആശുപത്രിയിലും പി സി ജോർജിന്റെ വൈദ്യ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഇസിജി വ്യതിയാനം ഉണ്ടെന്ന് കണ്ടെത്തിയതിനാൽ ഡോക്ടർമാർ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.