വെഞ്ഞാറമൂട് കൂട്ടക്കുരുതി: പ്രതിയുടെ മൊഴികളിൽ വൈരുധ്യം
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ഇരുപത്തിമൂന്നുകാരനായ യുവാവ് ബന്ധുക്കളടക്കം അഞ്ചു പേരെ കൊന്നതിൻ്റെ ഞെട്ടലിലാണ് നാടൊന്നാകെ. കൊലപാതക വിവരം പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത് പ്രതി അഫാൻ തന്നെയാണ്. ഇന്നലെ രാത്രി എട്ടേ കാലോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി അഫാൻ പറഞ്ഞു. ഞാൻ ആറു പേരെ കൊന്നു. ഞെട്ടലോടെ ഇതുകേട്ട പൊലീസുകാർ ഇയാളെയും കൂട്ടി പോരുമലയിലെ വീട്ടിലെത്തി. വീടിൻ്റെ ഗേറ്റ് പുറത്തു നിന്ന് പൂട്ടിയിരുന്നു. താഴുതകർത്ത് അകത്ത് കയറിയപ്പോൾ മുൻവാതിലും […]
Read more

