സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: latestnews

ഇപ്പോഴത്തെ ഭരണം പോകുന്നത് കോർപ്പറേറ്റ് കർത്തയോട് ബാധ്യത എന്ന നിലയിൽ ; പി വി അൻവർ എംഎൽഎ

തിരുവനന്തപുരം : ഇപ്പോഴത്തെ ഭരണം പോകുന്നത് കോർപ്പറേറ്റ് കർത്തയോട് ബാധ്യത എന്ന നിലയിലാണെന്ന് പി വി അന്‍വര്‍. കരിമണൽ ഖനനവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന തീരശോഷണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഉയർന്ന് വന്നിട്ടുള്ള പ്രതിഷേധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു പി.വി അൻവർ എംഎൽഎയുടെ പ്രതികരണം. ഇന്ന് ജനങ്ങളെ കേൾക്കാൻ തയാറാകുന്ന ഒരു രാഷ്ട്രീയ നേതൃത്വം ഇവിടെ ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അൻവര്‍ എംഎൽഎ പറഞ്ഞു. ഭരണനേതൃത്വത്തിൽ നിന്ന് നീതി കിട്ടാതാകുമ്പോഴാണ് ജനങ്ങൾ പ്രതിപക്ഷത്തേയും മറ്റ് സാമൂഹിക സംഘടനകളേയും തേടി പോവുന്നത്. കേരളത്തിലെ […]
Read more

നവരാത്രി പൂജവെയ്പ്പ്; ബാങ്കുകള്‍ക്ക് നാളെ അവധി

മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചതോടെ ബാങ്കുകള്‍ക്കും നാളെ അവധിയായിരിക്കും. ഇത്തവണ ഒക്ടോബര്‍ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക.
Read more

ടെന്നിസിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം റാഫേല്‍ നദാന്‍

മാഡ്രിഡ് : ടെന്നിസിന്‍റെ ഇതിഹാസ താരങ്ങളിൽ ഒരാളായ റഫേൽ നദാൽ ടെന്നിസ് കോർട്ടിൽനിന്ന് പടിയിറങ്ങുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം. ‘ഞാൻ പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. കഴിഞ്ഞുപോയത്, വളരെ ബുദ്ധിമുട്ടുള്ള വർഷങ്ങളായിരുന്നു എന്നതാണ് യാഥാർഥ്യം, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വർഷം’ – താരം വീഡിയോയിൽ അറിയിച്ചു. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിൽ മലാഗക്കെതിരെ സ്​പെയിനിനായി തന്റെ അവസാന മത്സരമായിരിക്കുമെന്ന് താരം അറിയിച്ചു. 22 ഗ്രാൻഡ്സ്ലാം ​കിരീടത്തിന്റെ അലങ്കാരമുള്ള കരിയറിന്റെ […]
Read more

യു.എസ് നഗരങ്ങൾക്ക് ഭീഷണിയായി മിൽട്ടൺ ചുഴലിക്കാറ്റ് ; ബഹിരാകാശത്തുനിന്നുള്ള ദൃശ്യങ്ങൾ പകർത്തി നാസയുടെ ഗവേഷകൻ

യു.എസ് നഗരങ്ങൾക്ക് ഭീഷണിയായ മിൽട്ടൺ ചുഴലിക്കാറ്റ് ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്ത് സീസ്റ്റകീയോട് അടുത്തിരിക്കുകയാണ്. ശക്തമായ കാറ്റും മഴയുമാണ് ഫ്ലോറിഡയിൽ അനുഭവപ്പെടുന്നത്. ഫ്ലോറിഡയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശം വിതച്ച ഹെലീൻ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെയാണ് മിൽട്ടണും എത്തിയിരിക്കുന്നത്. മിൽട്ടൺ ചുഴലിക്കാറ്റിന്‍റെ ബഹിരാകാശത്തുനിന്നുള്ള ദൃശ്യങ്ങൾ പകർത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസയുടെ ഗവേഷകനായ മാത്യു ഡൊമിനിക്ക്. ബഹിരാകാശ നിലയത്തിന്‍റെ ജാലകത്തിലൂടെയുള്ള ടൈംലാപ്സ് വിഡിയോയാണ് ഡൊമിനിക്ക് പങ്കുവെച്ചത്. 160 കിലോമീറ്റർ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മിൽട്ടണ്‍ കര തൊട്ടത്. […]
Read more

വയനാടിനുള്ള സഹായം ; എത്രയും വേഗം തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം : വയനാടിനുള്ള സഹായത്തിന്‍റെ കാര്യത്തില്‍ പ്രധാനമന്ത്രിയുമായി സംസാരിച്ച് എത്രയും വേഗം തീരുമാനം എടുക്കുമെന്ന് കെ.വി. തോമസിന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. വയനാടിന്‍റെ പുനഃരധിവാസത്തിന് കേന്ദ്രം സഹായം നല്‍കണമന്നതിലായിരുന്നു സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തിയത്. വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ജി എസ് ടി യുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനം വേഗത്തിൽ എടുക്കണമെന്നതുമായിരുന്നു ആവശ്യം. കേന്ദ്ര ധനമന്ത്രിയുടെ […]
Read more

നവരാത്രി പൂജവെയ്പ്പ്; പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു

മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചതോടെ പരീക്ഷകള്‍ മാറ്റിവച്ചു.നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് നാളെ സംസ്ഥാനത്ത് മുഖ്യമന്ത്രി പൊതു അവധി പ്രഖ്യാപിച്ചത്. പരീക്ഷകള്‍, കായികക്ഷമതാ പരീക്ഷകള്‍,അഭിമുഖങ്ങള്‍, സര്‍വ്വീസ് വെരിഫിക്കേഷന്‍, പ്രമാണ പരിശോധന എന്നിവ മാറ്റിവെച്ചതായി കേരള പിഎസ്സി അറിയിച്ചു. ഇവയുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും പിഎസ്സി വക്താവ് അറിയിച്ചു. എന്നാല്‍ നാളെ നിയമസഭയ്ക്ക് അവധി ബാധകമല്ല.
Read more

രത്തൻ ടാറ്റക്ക് ഭാരതരത്ന നൽകണമെന്ന് കേന്ദ്രസർക്കാറിനോട് മഹാരാഷ്ട്ര സർക്കാർ

മുംബൈ : ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്ന, വ്യവസായ പ്രമുഖനും മനുഷ്യസ്നേഹിയുമായ രത്തൻ ടാറ്റക്ക് മരണാനന്തര ബഹുമതിയായി നൽകണമെന്ന് കേന്ദ്രസർക്കാറിനോട് മഹാരാഷ്ട്ര സർക്കാർ. ഭാരത രത്നക്ക് ഏറ്റവും അർഹനാണ് രത്തൻടാറ്റ. എല്ലാവർക്കും പിന്തുടരാവുന്ന രീതിയിൽ അദ്ദേഹം പാദമുദ്രകൾ പതിപ്പിച്ചു.– ഗോയങ്ക പറഞ്ഞു. 1954 ജനുവരി രണ്ട് മുതലാണ് ഭാരതരത്ന നൽകാൻ ആരംഭിച്ചത്. കല, സാഹിത്യം, ശാസ്ത്രം, പൊതു സേവനം, കായികം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് ഭാരതരത്ന നൽകുക. 86ാം വയസിലാണ് മുംബൈയിലെ […]
Read more

നിങ്ങൾ പടുത്തുയർത്തിയ സ്ഥാപനങ്ങളിലൂടെയും നിങ്ങൾ സ്വീകരിച്ച മൂല്യങ്ങളിലൂടെയും നിങ്ങളുടെ പൈതൃകം നിലനിൽക്കും ; സച്ചിൻ തെൻഡുൽക്കർ 

മുംബൈ : അന്തരിച്ച വ്യവസായി രത്തൻ ടാറ്റയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ. രത്തൻ ടാറ്റക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടാണ് സച്ചിന്‍റെ കുറിപ്പ്. ‘ജീവിതത്തിലും മരണത്തിലും രത്തൻ ടാറ്റ രാജ്യത്തെ ചലിപ്പിച്ചു. എനിക്ക് ​അദ്ദേഹത്തോടൊപ്പം സമയം ചെലവിടാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ, അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ലാത്ത ദശലക്ഷക്കണക്കിനാളുകൾക്ക് ഇന്ന് ഞാൻ അനുഭവിക്കുന്ന അതേ ദുഃഖം അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ സ്വാധീനം അങ്ങനെയാണ്. സ്വന്തം കാര്യം നോക്കാൻ ത്രാണിയില്ലാത്തവരെ പരിപാലിക്കുമ്പോൾ മാത്രമേ യഥാർഥ പുരോഗതി കൈവരിക്കാൻ […]
Read more

രത്തൻ ടാറ്റയുടെ വിയോഗത്തോടെ തന്റെ ജീവിതം ശൂന്യമായി തോന്നുന്നു ; സുധ മൂർത്തി

മുംബൈ : രത്തന്‍ ടാറ്റ, വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത അത്ഭുത മനുഷ്യന്‍ എന്ന് പറഞ്ഞാലും അധികമാകില്ല. നവഭാരത ശില്പികളിലൊരാള്‍, വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മനുഷ്യസ്‌നേഹി, സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി, ഇന്ത്യയില്‍ കാര്‍ നിര്‍മ്മാണ രംഗത്ത് സമാനതകളില്ലാത്ത വിപ്ലവം സൃഷ്ടിച്ച വ്യക്തി, തന്റെ സമ്പത്തിന്റെ ഒരു വലിയശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച നിസ്വാര്‍ത്ഥ ജീവിതം, ഇതൊക്കെതന്നെയായിരുന്നു ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ ജനപ്രിയനാക്കിയത്. 2000-ത്തില്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂഷണും നേടിയ ടാറ്റ […]
Read more

അമ്മയുടെ രോഗം ഭേദമാകാന്‍ കുഞ്ഞിനെ ബലി നല്‍കി ദമ്പതികള്‍

ലഖ്നോ : ഉത്തര്‍പ്രദേശ് മുസഫര്‍ നഗറിലെ ബെല്‍ദ ഗ്രാമത്തില്‍ അമ്മയുടെ രോഗ ശാന്തിക്കായി പിഞ്ചു കുഞ്ഞിനെ ബലി നൽകി ദമ്പതികൾ. സംഭവത്തിൽ കുട്ടിയുടെ അമ്മ മമത, അച്ഛൻ ഗോപാല്‍ കശ്യപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘനാളായി അസുഖബാധിതയായിരുന്ന കുട്ടിയുടെ അമ്മയുടെ രോഗം ഭേദമാകാന്‍ കുട്ടിയെ ബലിനല്‍കാം എന്ന് മന്ത്രവാദിയോട് നിര്‍ദേശിക്കുകയായിരുന്നു. തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചതായും ദമ്പതികൾ പറഞ്ഞതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ആദിത്യ ബന്‍സാല്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.